തലയണ


കേരളത്തിലെ ഏറ്റവും മികച്ച മാതൃകാ ദമ്പതികള്‍ക്കുള്ള പുരസ്ക്കാരം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ അവര്‍ രണ്ടുപേരും അല്പം അഹങ്കാരം ഉള്ളിലൊതുക്കി.
ചാനലുകാര്‍,പത്രക്കാര്‍,സാഹിത്യകാരന്മാര്‍ ,മഹിളാസംഘടനകള്‍...
അഭിനന്ദനങ്ങള്‍,ആശംസകള്‍,അനുമോദനങ്ങള്‍.....
ദീര്‍ഘ സുമംഗലീഭവ:

അന്ന് രാത്രി അവരുടെ തലയണ സംസാരിക്കാന്‍ തുടങ്ങി!!
പിറ്റേന്ന് രാവിലെ ..
പുരസ്കാരം കിണറ്റില്‍,
അയാള്‍ ഫാനില്‍.

മംഗളം ഭവന്തു:......

20 comments:

 1. കഥ നന്നായി.മംഗളം ഭവന്തു

  ReplyDelete
 2. എങ്ങനെ വിശ്വസിച്ചു കല്യാണം കഴിക്കും?

  ReplyDelete
 3. ദീര്‍ഖ സുമംഗലീ ഭവ ..

  എല്ലാം ഒരു പ്രാര്‍ത്തനയില്‍ ഒതുക്കുക.

  ReplyDelete
 4. തലയിണ ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങള്‍ ..!!
  കഥ നന്നായിരിക്കുന്നു,
  ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി.

  ReplyDelete
 5. ഈ തലയണ വല്ലാത്തൊരു സാധനമാണ്!

  ReplyDelete
 6. അതേത് ചാനലിലാ ആദ്യം കാണിച്ചത്?

  ReplyDelete
 7. "സ്ത്രീകളുടെ തലയണക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കില്‍ നിങ്ങളാരും വിവാഹം കഴിക്കില്ലായിരുന്നു"
  എന്നൊരു ഇന്ഗ്ലിഷ് പഴഞ്ചൊല്ലുണ്ട്.

  ReplyDelete
 8. നോ കമന്റ്സ്..
  കാരണം
  ഞമ്മള്‍ കല്ല്യാണം കഴിച്ചിട്ടില്ലാ..

  അനുഭവിച്ചവര്‍ കമന്റട്ടെ.....

  ReplyDelete
 9. കൊള്ളാം :)

  [മഹിളാസന്ഖടനകള്‍ - മഹിളാ സംഘടനകള്‍
  ദീര്‍ഖ സുമങ്കലീഭവ - ദീര്‍ഘ സുമംഗലീ ഭവ]

  (അക്ഷരത്തെറ്റുകള്‍ ഒഴിവാക്കൂ മാഷേ. ഇവിടെ പോയി നോക്കുന്നത് ചിലപ്പോള്‍ ഉപകാരമായേക്കും)

  ReplyDelete
 10. ഇതാണ് ലോകം...

  ReplyDelete
 11. ചാനൽ ക്യാമറകൾക്ക് മുമ്പിൽ എത്രയോ മാതൃകാ ദമ്പതികൾ...!!

  ReplyDelete
 12. പഴയതോരോന്നും..ങ്ഹൂം

  ReplyDelete
 13. പുരസ്കാരം കിണറ്റില്‍,
  അയാള്‍ ഫാനില്‍.
  അവളോ??
  കൊച്ചു കഥ. വലിയ കാര്യം

  ReplyDelete
 14. വലിയ ആശയത്തിന്റെ ചെറിയ വരികള്‍ കൊള്ളാം :)

  ReplyDelete
 15. കയ്യടക്കത്തിന് ആദ്യമേ കയ്യടി.. ഗ്രേറ്റ്‌

  ReplyDelete
 16. വിശ്യാസം അതല്ലെ എല്ലാം തലയണകള്‍ കഥകള്‍ പറയാതെയിരിക്കട്ടെ .

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.