ഓട്ടം

ചെറുപ്പം മുതല്‍ തുടങ്ങിയ ഓട്ടമാണ്.
കളിക്കൂട്ടുകാരോടൊപ്പം മുറ്റത്തും പറമ്പിലും...
പിന്നെ വിദ്യാലയത്തിലേക്ക് .
അതുകഴിഞ്ഞ്... ഒരു ജോലി തരപ്പെടുത്താന്‍ വേണ്ടി .
ശേഷം...നിലനില്പിന്നായുള്ള നിലക്കാത്ത ഓട്ടമായിരുന്നു.
പിന്നീട്..  മറ്റുള്ളവരെ മറികടക്കാനുള്ള  മല്‍സര ഓട്ടത്തിലും..
എന്നും തിരക്കോടു തിരക്ക്!! തിരക്കുപിടിച്ച ഈ ഓട്ടത്തിനിടയില്‍ പലപ്പോഴും തോന്നിയിട്ടുണ്ട് , അല്പം വിശ്രമിച്ചാലെന്ന് .
സ്വസ്ഥമായൊന്നു  നടക്കാനും നില്‍ക്കാനും ഇരിക്കാനും കിടക്കാനും കഴിഞ്ഞെങ്കിലെന്ന് . പക്ഷെ ഒന്നും നടന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ആഗ്രഹം നിറവേറിയിരിക്കുന്നു! ഞാനിപ്പോള്‍ ശരിക്കും കിടപ്പിലാണ്. ശ്വാസം വിടാനാകാതെ....ശബ്ദിക്കാനാകാതെ ...ഒന്നനങ്ങാന്‍ പോലുമാകാതെ......
ദൈവമേ.....
ഞാനെങ്ങോട്ടായിരുന്നു ഇതുവരെ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നത് ?
തിരക്കൊട്ടുമില്ലാത്ത ശവക്കുഴിയിലേക്കോ....?

110 comments:

 1. ഓടിയോടി എങ്ങുമെത്തിയില്ല......

  ReplyDelete
 2. ella thirakku pidicha ottathinteyum anthyam ithaanu.....pakshe aarum athu sammathikkan thayyarakunnilla.....puram kannukaladanju,aka kannukal thurakkumpol pakshe pinne namukkodaan ottu kazhiyukaymilla....ellam vettippidikkanulla vepralathinidakku ithottum orkkunnilla...
  priya ismayil,idakkidakku ithum koodi thudarnnum cherkkane...

  ReplyDelete
 3. ഓട്ടം ഒരു കുതിപ്പാണ്. ഉയര്‍ച്ചയിലേക്കുള്ള ഉണര്‍ച്ച.
  ഇതില്‍ നിന്നുള്ള മടക്കം അതൊരു ഒടുക്കത്തിന്‍റെ തുടക്കവുമാണ്.
  അത് കൊണ്ട്, ഓട്ടം അവസാനിപ്പിക്കരുത്... തുടര്‍ന്നും ശക്തിയോടെ വാശിയോടെ മുമ്പോട്ട്‌ കുതിക്കുക...!!!!

  ReplyDelete
 4. എല്ലാ തിരക്കുകളും അവസാനിക്കുന്ന എല്ലാ ഓട്ടങ്ങളും ചെന്നെത്തുന്ന വിശ്രമകേന്ദ്രം!

  ReplyDelete
 5. ഇതൊരു കഥ അല്ല നമ്മള്‍ എല്ലാവരുടെയും ഒരു അനുബവമാണ് ഇന്നലെങ്കില്‍ നാളെ പോലെ ഓരോ മനുഷ്യനും ഓടി തളരും തീര്‍ച്ച

  ReplyDelete
 6. pedippikathe mashe.idaykk ingane thonnarullappol njan chintakale vazhi thirichu vidum.pinne nattukar odicha karyam marannu poyo?

  ReplyDelete
 7. ആര്‍ത്തി നേര്‍ക്കാതെ ഓട്ടം ഒരിക്കലും നിര്‍ത്തില്ല. ആര്‍ത്തി നിലക്കന്മേന്കിലോ കിടപ്പിലാവണും.
  എന്ത് ചെയ്യണം എവിടെ വെട്ടിപ്പിടിക്കണം എന്നറിയാതെയും അറിഞ്ഞും പായുന്നവര്‍ പായുന്നവര്‍ തന്നെ എല്ലാം.

  ReplyDelete
 8. ശരിയാണ്.ഓട്ടത്തോട് ഓട്ടം തന്നെ.ഞാനും ഇങ്ങനെ ചിലപ്പോളെല്ലാം ചിന്തിച്ചിട്ടുണ്ട്.

  ReplyDelete
 9. ഇസ്മായീല്‍ ഭായിയുടെ കഥകളില്ലെല്ലാം ആത്മവിചാരണയുടെ സ്ഫുരണം കാണാം. 'ഓട്ടവും' വ്യത്യസ്തമല്ല. നാമോരുത്തരും ഉത്തരം തേടേണ്ട ചോദ്യം തന്നെയാണ് കഥയുടെ സന്ദേശവും.

  'ദൈവമേ.....
  ഞാനെങ്ങോട്ടായിരുന്നു ഇതുവരെ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നത് ?
  തിരക്കൊട്ടുമില്ലാത്ത ശവക്കുഴിയിലേക്കോ....? '

  ReplyDelete
 10. പേടിപ്പിക്കല്ല ഭായ് ... ദേ ഓട്ടം ഇപ്പൊ തൊടങ്ങിയേ ഉള്ളൂ .... പകുതിയെങ്കിലും എത്തട്ടെ ... :)

  നാമെല്ലാവരും ചിന്തിക്കേണ്ട വിഷയം തന്നെ ...

  ReplyDelete
 11. നാം എന്നും ഓടി ക്കൊണ്ടിരിക്കുന്നു... എന്നു പറയുന്നതിനേക്കാള്‍ നമ്മെ കാലം ഓടിക്കുന്നു എന്നു പറയുന്നതാകും ശരി.... ചെറു പ്രായത്തിലെ നമ്മുടെ ഒട്ടങ്ങള്‍ക്ക് ലക്ഷ്യമില്ലായിരുന്നു.. മനുഷ്യന് വിദ്യ നേടുംതോറും അവന്റെ ചിന്തയും സ്വാര്‍ഥമായതാകുന്നു .. പിന്നീടുള്ള കാലങ്ങളില്‍ എന്തും വെട്ടിപ്പിടിക്കാനുള്ള ത്വരയില്‍ അവന്‍ സന്തോഷിക്കാന്‍ മറക്കുന്നു... ചിരിക്കാന്‍ മറക്കുന്നു.. മറുള്ളവരെ അറിയാന്‍ മടിക്കുന്നു ,... വിശ്രമമില്ലാതെ ഓടുന്നു... ദൈവം നമ്മെ സ്ര്ഷ്ട്ടിക്കുന്നതും ഇതിനൊക്കെ തന്നെയല്ലേ.നില നില്‍പ്പിനു വേണ്ടി നാം ഓടിക്കൊണ്ടിരിക്കുന്നു. ..ചിന്തിപ്പിക്കുന്ന കഥ

  ReplyDelete
 12. ബാറ്ററി ഒന്നു മാറ്റി നോക്കിയാലോ കിടപ്പില്‍ നിന്നും എഴുന്നേറ്റ് ഓടുമോ എന്നറിയാലോ….  സത്യത്തില്‍ നമ്മളാണോ ഓടുന്നത് .. ഉമ്മുഅമ്മാര്‍ പറഞ്ഞപോലെ കാലത്തിനനുസരിച്ച് നാം ഓടി കൊണ്ടിരിക്കുവല്ലെ..?

  ലോകം വെട്ടിപ്പിടിക്കാനായാണു ഒരോ മനുഷ്യ കുഞ്ഞും പിറവിയില്‍ കൈകള്‍ ചുരുട്ടിപിടിച്ചുകൊണ്ട് ജനിച്ച് വീഴുന്നത് … കൈ നിവര്‍ത്തികൊണ്ട് മരണം പുല്‍കുമ്പോള്‍ അവന്‍ മറ്റുള്ളവര്‍ക്ക് ഒരു സന്ദേശം നല്‍കുന്നു ഞാന്‍ ഒന്നും നേടിയില്ല എന്ന്..

  ഓടിയാലും ഓടിയില്ലെങ്കിലും വരാനുള്ളത് വന്നു കൊണ്ടിരിക്കും… അത് ആയിരം താഴിട്ട് കടലില്‍ താഴ്ത്തിയ പെട്ടിക്കുള്ളില്‍ ഒളിച്ചിരുന്നാലും …

  ReplyDelete
 13. എന്ത് പറ്റി തണലെ?
  ഇപ്പോള്‍ കിടപ്പിലാവാന്‍ കാരണം?
  തണല്‍ തേടിയുള്ള യാത്രയില്‍ തണല്‍ കണ്ടെത്തിയോ?
  എങ്കില്‍ അല്പം ഇരിക്കാം...

  ReplyDelete
 14. ആ ചിത്രം കൂടിയായപ്പോള്‍ കറക്റ്റ്.

  ReplyDelete
 15. ഓട്ടത്തിനിടയിൽ പിറകിൽനിന്ന് വിളിക്കല്ലെ ഭായ്. അനക്കം നിലയ്ക്കുന്നതിനുമുമ്പ് കഴിയുന്നത്ര ഓടണമെന്നുണ്ട്. സലാം.

  ReplyDelete
 16. ഇതാണ്‌ യഥാർത്ഥ 'ശവാസനം'. യോഗാസങ്ങളെല്ലാം കഴിഞ്ഞപ്പോൾ ഇറങ്ങിയിരിക്കുകായാണോ, മനുഷ്യനെ പേടിപ്പിക്കാൻ...ഏയ്.. അടുത്തകാലത്തൊന്നും നിലക്കില്ല എന്ന നിലക്കാ ഓട്ടം... തളരുന്നതുവരെ ഓടാം.. തളർന്നാൽ പിന്നെ ആർക്കൊക്കെ വേണ്ടിയാണോ ഓടിയത് (ആശ്രിതർ), അവർ പ്രാർഥിക്കും.." അധികം കിടത്താതെ ഒന്നു മേലേട്ട് എടുക്കണേ" എന്ന് !

  ReplyDelete
 17. എല്ലാവര്ക്കും ഓട്ടം, ഇവിടെല്ലാവര്‍ക്കും ഓട്ടം....

  ഇസ്മായിലെ, ഈ രാവിലെയും വൈകീട്ടും എല്ലാം റോഡിലൂടെ ഈ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുമ്പോള്‍ ചോദിക്കാറില്ലേ എങ്ങോട്ടാണ് ഇവരെല്ലാം ഓടുന്നതെന്ന്? ഓടുന്ന നമ്മളാണ് ചോദിക്കുന്നത്. ഏന്തിനെന്നറിയില്ലെങ്കിലും എല്ലാവരും പങ്കെടുക്കുന്ന ഒരു മത്സരയോട്ടമാണ് ഈ ജീവിതം. ആരും മാറി നില്‍ക്കുന്നില്ല.

  ഇതും നന്നായി കേട്ടോ.

  ReplyDelete
 18. നന്നായി തണൽ. ടോൾസ്റ്റോയിയുടെ ഒരു ഖണ്ഡിക വരുന്ന ഒരു കഥയുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ ഓടി എത്തുന്ന, അത്ര ഇടം സ്വ്വന്തമാക്കാൻ ഉത്തരവു ലഭിച്ചവന്റെ ഓട്ടത്തെക്കുറിച്ച്. ആർത്തികൊണ്ട് ഓടടാ ഓട്ടമായിരുന്നു. ഒരു നിമിഷം നിൽക്കാതെ. വൈകുന്നേരം വീണുമരിച്ചു. ശവദാഹം നടത്താൻ വന്നവർ ചോ‍ാദിച്ചു എത്ര ഭൂമി വേണം? ആറടി! ആ ആറടിയ്ക്കു വേണ്ടിയാണു ആ ഓട്ടം ഓടിയത്..

  നമ്മളോക്കെ അങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ് വെറും ആറടിക്കുവേണ്ടി.

  വളരെ കഴമ്പുള്ള വിഷയം. നന്നായി

  ReplyDelete
 19. ഓടി ഇവിടെ എത്തിയിട്ടുണ്ട്

  ReplyDelete
 20. ചെറിയ വലിയ ഓര്‍മപ്പെടുത്തല്‍...നന്നായിട്ടുണ്ട്

  ReplyDelete
 21. ഞാനെങ്ങോട്ടായിരുന്നു ഇതുവരെ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നത് ?
  ചെറിയ വലിയ ഓര്‍മപ്പെടുത്തല്‍...നന്നായിട്ടുണ്ട്

  ReplyDelete
 22. ക്കൂട്ടുകാരോടൊപ്പം -ഇത് സന്തോഷത്തോടെ ഉള്ള ഓട്ടം
  വിദ്യാലയത്തിലേക്ക്- അറിവ് നേടാനുള്ള ഓട്ടം
  ജോലി തരപ്പെടുത്താന്‍- വിശപ്പടക്കാനുള്ള ഓട്ടം
  മത്സര ഓട്ടം -അതിമോഹത്തിനുള്ള ഓട്ടം
  ഈ ഓട്ടമൊക്കെയല്ലേ ആകെയുള്ളത് ഇതില്ലാതെ എങ്ങനെ..
  സന്തോഷം,വിവരം,ആഹാരം,കുടുമ്പം,
  ഇതൊക്കേ വേണ്ടേ അപ്പോള്‍ ഓടിയേ മതിയാകൂ അല്‍പ്പം സ്പീട് കുറച്ചാല്‍ മതി
  പിന്നീട് കുഴിയിലേക്കുള്ള ഓട്ടം സ്പീട് കൂട്ടണ്ട അത് തനിയെകൂടി വന്നോളും

  എഴുത്ത് ഒരുപാട് കേട്ട വിഷയമാമെങ്കിലും കുഞ്ഞി കഥയായി പറഞ്ഞപ്പോള്‍ അതിനൊരു ഭംഗി ഉണ്ട്‌

  ReplyDelete
 23. നമ്മള്‍ എന്തൊക്കെയോ കൂടെക്കൂട്ടാനുള്ള നെട്ടോട്ടത്തിലാണ്. ഒടുവില്‍ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുന്ന ഫിനിഷിംഗ് പോയന്റില്‍ യാത്ര അവസാനിക്കുമ്പോള്‍ ഈ കഥയിലെ ചോദ്യം ബാക്കിയാകുന്നു. നമ്മള്‍ എന്തിനായിരുന്നു എന്തിന്റെയൊക്കെയോ പിന്നാലെ ഓടിയത് ??. എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ തനിക്കു മാത്രമായി കൂടെ കൊണ്ട് പോകാന്‍ താന്‍ എന്ത് നേടി എന്നു ചിന്തിപ്പിക്കുന്നു ഇസ്മായില്‍ നമ്മെ ഈ ചെറിയ കുറിപ്പിലൂടെ.

  ReplyDelete
 24. ഹേയ് ഇങ്ങിനെ കിടക്കാതെ എണീറ്റ്‌ ഓടാന്‍ നോക്കെന്നേ..ഈ വര്‍ഷത്തെ ഓട്ടം ലക്ഷ്യത്തിനുമപ്പുറം എത്തട്ടെ ..

  ReplyDelete
 25. ജനിച്ച അന്ന് മുതല്‍ തുടങ്ങുന്ന ഓട്ടം മരണം വരെ നമ്മെ പിന്തുടരും, ഓടുന്നു എലാവരും ഓട്ടത്തിലാണ്, സ്വയം മുബിലെത്താനുള്ള ഓട്ടം.. വിശ്രമമില്ലാത്ത ഓട്ടം... ഇത് നിലക്കണമെങ്കില്‍ ശ്വാസം നില്‍ക്കണം.. അതുവരെ തുടരും

  ReplyDelete
 26. തിരക്കു കാരണമാണ് ഒന്നു വായിക്കാനോ അഭിപ്രായം പറയാനോ ഒന്നും കഴിയാത്തത് എന്ന് കമന്റിടാന്‍ ഈ പോസ്റ്റിലേതായാലും പറ്റില്ലല്ലോ....
  നിലക്കാത്ത നാടിന്റെ നെട്ടോട്ടത്തില്‍ നമുക്കും ഓടാതെ പറ്റില്ലല്ലോ.. എന്നാലും ഇടക്കൊന്ന് വിശ്രമിക്കാം... ചുറ്റുപാടും ഒന്നു നോക്കം.. ഒന്നു മയങ്ങാം....
  നല്ല കൊച്ചു കഥ,,, ആശംസകള്‍

  ReplyDelete
 27. എന്തോ വെട്ടിപ്പിടിക്കാനുണ്ടെന്ന രീതിയില്‍ ഓടിയെത്തി ഒന്നും നേടിയില്ല എന്നറിയുമ്പോള്‍ അവസാനത്തെ വിശ്രമം ആയിട്ടുണ്ടാകും... ചിന്തിപ്പിക്കുന്ന പോസ്റ്റ്.പക്ഷേ,അതേപ്പറ്റി ചിന്തിക്കാന്‍ ആര്‍ക്കാണ് നേരം??എല്ലാവരും ഓട്ടം തുടരുകയല്ലേ, ഒപ്പം ഈ ഞാനും!

  ReplyDelete
 28. സമയത്തിനെ തോല്പ്പിക്കേണ്ടെ?
  ഓടുന്നത് നന്ന്. കൈകോർത്തോടുന്നതല്ലെ കൂടുതൽ നന്ന്? നമ്മുക്ക് മിണ്ടീം പറഞ്ഞു ഓടാം..ഇടയ്ക്ക് ഒന്നിരിക്കാം..കുറച്ചു നടക്കാം..ക്ഷീണിക്കുമ്പോൾ ഒന്നു മയങ്ങുകയുമാവാം..കണ്ണുകൾ അടച്ച് പിടിച്ച്..

  ReplyDelete
 29. എല്ലാവർക്കും അറിയാവുന്ന പരമമായ സത്യം..എങ്കിലും കാലചക്രത്തിന്റെ തിരിവിൽ ഓടി തളർന്ന് ബാറ്റൺ മറ്റൊരു ഓട്ടക്കാരനു കൈമാറി..കടന്നു പോകും വന്നതു പോലെ. നല്ല ഓർമ്മപ്പെടുത്തൽ..എല്ലാ ആശംസകളും

  സസ്നേഹം
  മൻസൂർ ആലുവിള

  ReplyDelete
 30. ജീവിതം ഓടിയില്ല എങ്കില്‍ എന്തിന് കൊള്ളാം ?
  ഓടി ,ഓടി ഒരു തീരം എത്തും ,അപ്പോള്‍ ഒന്ന്‌ കണ്ണടച്ച് ഇരുന്നിട്ട് ,ഒന്ന്‌ കൂടി ഓടി നോക്കൂ ....

  ഇതൊക്കെ ഇല്ലാതെ എന്ത് ജീവിതം ?അപ്പോള്‍ സന്തോഷായി ,ഓട്ടം തുടരട്ടെ ,ഞാന്‍ ഇവിടെ തുഴഞ്ഞു ,തുഴഞ്ഞു ഇപ്പോള്‍ കണ്ണടച്ച് ഇരിക്കുന്നു ..ശാന്തമായി ..

  പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
 31. ഓടുക, ഓട്ടം നിൽക്കുന്നതുവരെ,,,

  ReplyDelete
 32. നടക്കാന്‍ നമ്മള്‍ക്കറിയില്ല..പക്ഷെ ഓടാന്‍ നന്നായറിയാം..
  ഓടിയോടി ഒന്നും നേടാതെ കിടന്നാലാണ് മനസ്സിലാവുക ഇക്കണ്ട കാലം മുഴുവന്‍ ഓടിയത് വിഫലമായി എന്ന്..

  ReplyDelete
 33. വേണമെന്നുവച്ചാല്‍ ഇടയ്ക്കൊക്കെ ഒന്നു നിന്നും വിശ്രമിച്ചും ഒക്കെ ഓടാം. എന്തായാലും ഫിനിഷിംഗ് പോയിന്റ് ഓടിപ്പോകുകയില്ലല്ലോ.

  ReplyDelete
 34. Ottathinte avasanam mathramanu nammal thirichasiyunnath:) engottanu odikkondirunnathennu. Nalla kadha

  ReplyDelete
 35. ഈ മാരത്തോണില്‍ പങ്കെടുക്കാത്ത ആള്‍ക്കാര്‍ ഇല്ല അല്ലേ..?

  ReplyDelete
 36. തണല്‍.... വിഷയ ദാരിദ്ര്യം അനുഭവിക്കാന്‍ തുടങ്ങിയോ...? താങ്കള്‍ പറഞ്ഞു വച്ചത് വ്യക്തവും സത്യസന്ധവുമാണ്, പക്ഷേ അതില്‍ വലിയ പുതുമകള്‍ ഒന്നുമില്ല... നമ്മള്‍ സാധാരണക്കാരായ രണ്ട് സുഹൃത്തുക്കള്‍ കണ്ടുമുട്ടുമ്പോള്‍ അവരുടെ വെറും സാധാരണമായ ചര്‍ച്ചകള്‍ക്കിടയില്‍ കടന്നു വരുന്ന അതിലും സാധാരണമായ ഒരു ചെറിയ വിഷയം, അതില്‍ പുതുമകള്‍ ഒന്നും ഫീല്‍ ചെയ്തില്ല എന്നു പറയുന്നതില്‍വിഷമം തോന്നരുത്.... ഭാവുകങ്ങള്‍

  ReplyDelete
 37. ഓട്ടത്തിന്റെ മെച്ചം അറിയണമെങ്കില്‍ ഇങ്ങനൊന്ന് കിടപ്പിലായിപോകണം . ഈ ഓട്ടമൊന്നും ഇല്ലാതെ എന്ത് ജീവിതമാണ്‌ .ഈശ്വരന്‍ സഹായിച്ചു ഇങ്ങനെ ഓടിക്കൊണ്ടിരുന്നാല്‍ മതിയെന്ന് തോന്നി പോകും .വിശ്രമം ചുരുങ്ങിയ ദിവസം കൊണ്ട് മടുത്തു പോകും . അന്ത്യ വിശ്രമം മാത്രമല്ലെ മടുപ്പില്ലാതെ അവസാനിക്കു.

  ReplyDelete
 38. odatte ...... viddikal iniyum odatte ...please tell mr. hussain to read my blog....

  ReplyDelete
 39. തിരക്കിൽ നിന്നും തിരക്കിലേക്ക്
  പിന്നെ, ഞെരുക്കത്തിലേക്ക്
  അതിരുകളില്ലാത്ത വിശാലതയിലേക്ക്
  അവിടെ നിന്നും, എണ്ണി തിട്ടപ്പെടത്താനാവാത്തതിലേക്ക്
  കാലങ്ങൾക്കപ്പുറം ശൂന്യതയിലേക്ക് വെറും ശൂന്യതയിലേക്ക്
  ശേഷം……

  ReplyDelete
 40. ഈ ഓട്ടത്തെ കുറിച്ചുള്ള പോസ്റ്റ് വായിച്ചപ്പോഴാണ്‌ എന്റെ പഴയൊരു കവിതക്ക് ഈ എന്റിങ്ങ് വിഷയമായിട്ടുണ്ട് ആ വരികള്‍ ഇവിടെ വായിക്കാം

  ReplyDelete
 41. രക്ഷപെട്ടു..!!

  ഇനി ഫോളൊ ചെയ്യ് ഫോളോ ചെയ്യ് എന്നും പറഞ്ഞ് ആക്രമിക്കില്ലല്ലോ..!!

  ReplyDelete
 42. 'വിസിറ്റ് വിസയില്‍' അന്നത്തെ 'ബോംബെ' യില്‍ വന്നപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെറുതെ കറങ്ങി നടക്കും.രണ്ടും മൂന്നും മിനിറ്റ് ഇടവിട്ട്‌ ട്രെയിന്‍ വരുന്ന അവിടെയും ജനം ട്രാക്ക് ചാടി മാറി മറ്റുള്ളവരെ ഇടിച്ചു മാറ്റി ഓരോ ട്രെയിനിലും കയറാന്‍ പരാക്രമം കാട്ടുമ്പോള്‍ ഞാന്‍ ഓര്‍ക്കും ഇവനൊക്കെ ഇത്ര തിരക്ക് പിടിച്ച്‌ എങ്ങോട്ടാണ് ഓടുന്നത് എന്ന്.ആ ഞാന്‍ അവിടെ 'ലോക്കല്‍
  വിസ' കിട്ടിയപ്പോള്‍ അതെ വേഗത്തില്‍ അതെ പാളങ്ങള്‍ ചാടി കടന്നു അടുത്ത ട്രെയിന്‍ നു വേണ്ടി ഓടിത്തുടങ്ങി..ഇന്നും ഓട്ടം തീര്‍ന്നില്ല.
  എങ്ങോട്ടാ ???..ആ അറിയില്ല.നല്ല ചിന്ത തണല്‍..ചുമ്മാ ഇരിക്കുമ്പോള്‍
  ചെയ്യാം.അല്ലാത്തപ്പോള്‍ ഓടണ്ടേ ?

  ആ ഹംസയുടെ കയ്യില്‍ നിന്നും ഒരു ബാറ്റെരി വാങ്ങിക്കോ തണലെ..അങ്ങേരു ഫുള്‍ ചാര്‍ജിലാ ..ഈയിടെ കണ്ട കമന്റ്‌ എല്ലാം കൂട്ടി ഒരു പോസ്റ്റ്‌ ആക്കിയാല് ബെസ്റ്റ് നര്‍മം ഓഫ് ദി ബ്ലോഗ് ഇയര്‍ അവാര്‍ഡ്‌ കൊടുക്കാം.സീരിയസ് കഥയുടെ ആള് ആണ് എന്നതാണ് ഈ അവാര്‍ഡിന്
  പരിഗണിക്കുമ്പോള്‍ ഉള്ള മാന ദണ്ഡം..(ഇന്നത്തെ കാലത്ത് ജഡ്ജെമെന്റിന്റെ ഒപ്പം വിശദീകരണം കൊടുത്തില്ലെങ്കില്‍ ജനം ജഡ്ജിനെയും തൂക്കി കൊല്ലും!!!)‍

  ReplyDelete
 43. നാടോടുന്നു. അപ്പൊ പിന്നെ നടുവേ ഈ ഞാനും.!
  ഹഹഹരീഷേട്ടന്റെ ഗമന്റും കൊള്ളാം.

  ReplyDelete
 44. തിരക്കു പിടിച്ചോടണ്ട കുറുമ്പടീ..ഇടത്തോട്ടും വലത്തോട്ടും പിറകോട്ടും പിന്നെ മുഖത്തേക്കുമൊന്നു നോക്കി മുന്നോട്ടോടിയാല്‍ മതി.

  ReplyDelete
 45. ഇക്കാ കാണാന്‍ കഴിഞ്ഞില്ല ,പനി പിടിച്ചു രണ്ടു ദിവസം കിടന്നു ,പിന്നെ നാലാന്തി പോരേണ്ടി വന്നു , അടുത്ത വരവിനു കാണാം ,
  ഓടി ഓടി ഇപ്പൊ എന്തായി..! ഓക്കേ

  ReplyDelete
 46. ജിദ്ദയിലുള്ള അറേബ്യന്‍ സിമന്റു കമ്പനിയുടെ ആസ്ഥാനത്ത് ഇതേ ആശയം വരുന്ന വാചകങ്ങള്‍ ഇന്ഗ്ലിഷില്‍
  എഴുതി വച്ചിരുന്നത് വായിച്ചു ഞാന്‍ പകര്‍ത്തി യെടുത്തിരുന്നു
  ഒന്ന് .ആത്മ പരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്ന
  വാക്കുകള്‍ ..

  ReplyDelete
 47. ഓട്ടത്തിനിടയിലായിരിക്കും തലകുത്തി മറിഞ്ഞു യോഗാഭ്യാസം പഠിച്ചത്!

  ReplyDelete
 48. അര്‍ത്ഥവത്തായ വാക്കുകള്‍. തണലില്‍ ഈയിടെയായി ഒരു ചെറിയ വിഷാദം കടന്നു കൂടിയിട്ടുണ്ടോ എന്നൊരു സംശയം.

  ReplyDelete
 49. ഈ അവസരത്തില്‍ ഒരു പാട്ടിന്റെ ചില വരികള്‍ ഓര്‍മ്മ വരുന്നു. ...
  "ജീവിതം ഒരു പൂന്തോണി,
  ആ തോണിയില്‍ അക്കരെ അക്കരെ ഒഴുകാന്‍,
  നീയും വരുമോ തോഴി..
  ഓ.....നീയും വരുമോ തോഴി...."
  അങ്ങിനെ വീണ്ടും വീണ്ടും ഒഴുകി കൊണ്ടിരിക്കുന്ന
  ഒരു ഓട്ടം...

  ReplyDelete
 50. ഓടണം......ഓട്ടം അല്ലേല്‍ ജോഗ്ഗിഗ്... ഇതില്‍ അല്ലേ ഇപ്പോള്‍ ജീവിതം..... എന്തായാലും ഒരു നാള്‍ കിടക്കും .അപ്പോള്‍ പിന്നെ ശരിക്കും ഓടിയിട്ടു തന്നെ കിടക്കാം.പാഞ്ഞ പാച്ചിലുകള്‍ ഓര്‍ത്തു കിടക്കാമല്ലോ. എന്തായാലും ഞാന്‍ ഓട്ടം ഇഷ്ടപ്പെടൂന്നു... ഹി ഹി. നല്ല വരികള്‍. ചിന്തിക്കാനുണ്ട്...

  ReplyDelete
 51. ആര്‍ടെ കാര്യാ???!

  കൊച്ചുകഥ നന്നായി കേട്ടൊ.
  ജീവിതചക്രം നിലയ്ക്കുവോളം ഓട്ടംന്നെ!

  ReplyDelete
 52. എന്തു പറ്റി മാഷെ....?
  ഓടി ഓടി വയ്യാണ്ടായോ...?

  ReplyDelete
 53. കഥ നന്നായി

  ReplyDelete
 54. ഇനിയും ഓടിത്തീരാത്തവര്‍ക്ക് ഒരു മുന്നറിയിപ്പാണ് പോസ്റ്റ്. അഹങ്കാരത്തിന്‍റെ ആവരണമഴിച്ചുവെക്കാന്‍ മനുഷ്യനുള്ള സന്ദേശം!

  ReplyDelete
 55. ഇന്നത്തെ കാലത്ത്, ഓടാതെ ഒരിടത്ത് മാറി നില്‍ക്കാനും പറ്റില്ല...
  കാരണം മറ്റുള്ളവര്‍ ഓടിക്കും.....അല്ലെങ്കില്‍ ഇടിച്ചു നിലത്തു വീഴ്ത്തും....

  ReplyDelete
 56. എല്ലാവരുടെയും ജീവിതം ഒരു ടൈബീസ് പോലെ യാണ്.
  കുറെ ഓടുമ്പോള്‍ വയ്യാണ്ടാവും..അപ്പൊ എത്രബാട്ടറി മാറീട്ടും
  ചാര്‍ജ് ചെയിതിട്ടും കാര്യം ഉണ്ടാവില്ല.നല്ല ചിന്തകള്‍.

  --

  ReplyDelete
 57. എണ്ണിയെണ്ണി കുറയുന്നിതാ‍യുസ്സും
  മണ്ടി മണ്ടി കരേറുന്നു മോഹവും

  ReplyDelete
 58. അതെ, എല്ലാവരും ഇത്ര തിരക്കു പിടിച്ച് എവിടെയ്ക്കാണ് ഓടിക്കൊണ്ടിരിയ്ക്കുന്നത്?
  അനന്തമായതൊന്നും ആർക്കും സ്വന്തമല്ലാത്ത ഈ മഹാപ്രപഞ്ചത്തിൽ... എവിടേയ്ക്കാണ് എന്തു നേടുവാനാണ് ഈ ഓട്ടം?

  ReplyDelete
 59. ഇന്ദ്രിയത്തുള്ളിയിലെ ആയിരക്കണക്കിന് ബീജങ്ങളെപ്പോലെ കരുതിയാല്‍ മതി. ഓടാന്‍ വേണ്ടി പടച്ചു വിടുന്നു. ഓടിക്കൊണ്ടിരിക്കുന്നു തളര്‍ന്നു വീഴുന്നു. അതില്‍ ഒന്ന് മാത്രം അപൂര്‍വമായി ലക്ഷ്യത്തിലെത്തുന്നു. അത്ര മാത്രം.

  ReplyDelete
 60. ഞാന്‍ ഓട്ടം നിര്‍ത്തി, എനിക്ക് തിരക്കില്ല ...

  ReplyDelete
 61. ഓടാന്‍ ചാര്‍ജുള്ള കാലത്തോളം ഓടട്ടെ.. പറഞ്ഞ് പേടിപ്പിക്കല്ലേ....!!

  ReplyDelete
 62. ജനിച്ചു പോയില്ലേ ഇനി ഓടുക തന്നെ

  ReplyDelete
 63. ഇന്നോ നാളെയോ വിളക്ക് കെടും
  പിന്നെ...?

  ReplyDelete
 64. എത്താന്‍ വൈകി.
  നല്ലൊരു പോസ്റ്റ്‌ തണല്‍.
  ഒരു ആത്മഗതം പോലെ പറയുന്ന വരികള്‍ക്ക് നല്ല ശക്തിയുണ്ട്.
  ആശംസകള്‍

  ReplyDelete
 65. നല്ല ചിന്ത.
  നല്ല പടം!

  ReplyDelete
 66. കൊച്ചുകഥ നന്നായി

  ReplyDelete
 67. ഇനി കുഴിയില്‍ കിടന്നും ഓടിയാല്‍ എല്ലാം പൂര്‍ത്തിയായി!

  ReplyDelete
 68. ഓടണം അതൊരനിവാര്യതയാണ്, കാലത്തിനൊപ്പം നമ്മളും ഓടണം!
  ഇല്ലെങ്കില്‍ മക്കളുപറയും പിതാവ് നേരാംവണ്ണം ഓടാത്തതിന്റെ കുറവുകൊണ്ടാണ് ഞങ്ങള്‍ക്കീഗതി വന്നതെന്ന്!, ബന്ധുക്കള്‍ പറയും അങ്ങേര്‍ക്കു കാലത്തിനനുസരിച്ച് ഒടാനറിയില്ല എന്ന്!!.

  ഓടിക്കൊണ്ടേയിരിക്കുക, പക്ഷെ അത് മുന്നിലൊരു വിശ്രമകേന്ദ്രം നമ്മെ കാത്തിരിക്കുന്നു എന്ന ബോധ്യത്തോടെ ആകണമെന്ന് മാത്രം.

  ReplyDelete
 69. നല്ല കഥ. നന്നായി എഴുതി.

  ReplyDelete
 70. ഒരു പനി വന്നപ്പോഴേക്കും
  ഇങ്ങിനെ പേടിച്ചാലോ..മാഷേ!!

  ReplyDelete
 71. കൊള്ളാം. അനിവാര്യമായ ഓട്ടവും കിടപ്പും.

  ReplyDelete
 72. ഓട്ടം സര്‍വ്വത്രഓട്ടം. ...സാവകാശം എന്ന വാക്കിന്‌ എന്തര്‍ഥം..ക്ഷമയും, ഒതുക്കവും എന്നൊന്ന് ഈ ഭൂമുകത്ത്....? മൊബൈല്‍ ഫോണില്‍ കോള്‍ ചാര്‍ജ്ജ് തീര്‍ന്നാല്‍ ഓക്സിജന്‍ കിട്ടാത്ത അവസ്ഥ...മൊബൈല്‍ ഫോണ്‍ സുച്ച് ഓഫ് ചെയ്താല്‍ ദുനിയാവു മായുള്ള ബന്ധം വിടുന്നു എന്ന അവസ്ഥ... മോട്ടോര്‍ബൈക്ക് നിശ്ചല മായാല്‍ വിരഹ ഗാനം പാടുന്ന അവസ്ഥ....ഇവര്‍ക്കിടയില്‍ കഴിയുന്ന വിരളമായ ശാന്തനും, സൌമ്യനും, ക്ഷമാശീലനും പഴഞ്ചനെന്ന് പറയുന്ന സമൂഹം

  ReplyDelete
 73. എല്ലാ ഓട്ടവും
  എല്ലാ മോഹങ്ങളും
  എല്ലാ മല്‍സരങ്ങളും
  എല്ലാ പ്രയത്നങ്ങളും
  എല്ലാം എല്ലാം ഒടുവില്‍ എത്തിച്ചേരുന്നത്
  ആ ശാശ്വതസത്യത്തില്‍.

  ഒരു ഖുര്‍ആന്‍ വചനമുണ്ട്.

  "ഐഹികവിഭവങ്ങള്‍ വാരിക്കൂട്ടാനുള്ള നെട്ടോട്ടത്തിനിടയില്‍
  നിങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ കുറിച്ച് നിങ്ങള്‍ അശ്രദ്ധരായിരിക്കുന്നു,ശവക്കുഴിയിലെതുവോളം."

  എത്ര സത്യം അല്ലെ?

  ഇസ്മായില്‍ ഭായ്‌, ഇടക്കൊക്കെ ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ നമ്മെയെല്ലാം ഒരു പാട് വിനയാന്വിതരാക്കും.
  നാളെ ഞാന്‍ എവിടെയായിരിക്കും കിടക്കുക എന്നൊരു ബോധം നമ്മളില്‍ ഇല്ലാതായിപ്പോവുന്നതു കൊണ്ടാണല്ലോ നമ്മള്‍ മറ്റുള്ളവരെ മറന്നു ഇങ്ങനെ നെട്ടോട്ടം ഓടുന്നത്.

  വളരെ നന്ദി.

  ReplyDelete
 74. ഞാനിപ്പോഴും ഭയങ്കര ഓട്ടത്തിലാണ്. :(

  ReplyDelete
 75. പലരും നിലനില്‍പ്പിനായുള്ള ഓട്ടവും അത്യാഗ്രഹത്തിന് പിന്നാലെയുള്ള ഓട്ടവും തമ്മിലുള്ള വ്യത്യാസം കണ്ടില്ലെന്നു തോന്നുന്നു. "മറ്റുള്ളവരെ മറികടക്കാനുള്ള മല്‍സര ഓട്ടം" ഒഴികെ ഈ കഥയില്‍ പറഞ്ഞ ഒട്ടമെല്ലാം ഓടാതെ ഒരു സാധാരണ ജീവിതം സാധ്യമല്ല. മിക്കവരും ഓടിത്തളരുന്നത് നിലനില്‍പ്പിനായുള്ള ഓട്ടം ഓടിത്തന്നെയാണ്. ദൈവാധീനത്താല്‍ എന്റെ ജീവിതത്തില്‍ ഒരു "മോപെഡ്‌" ഉണ്ട്. അതുകൊണ്ട് വലിയ സ്പീടൊന്നും ഇല്ലെങ്കിലും കിതപ്പില്ലാതെ ഇങ്ങനങ്ങ് പോകുന്നു.

  ReplyDelete
 76. ഇസ്മായില്‍,
  കഥ ഇന്നലെത്തന്നെ വായിച്ചിരുന്നു,
  ശനിയാഴ്ച ആയതുകൊണ്ട് കുറെ ദൂരം ഓടേണ്ടി വന്നു,
  കൊച്ചു പറഞ്ഞപോലെ നിലനില്‍പ്പിന് വേണ്ടിയുള്ള ഓട്ടമാണ്.
  ഇന്നാണ് ഒരു കമന്റ് ഇടാന്‍ ഇടവേള കിട്ടിയത്.
  സത്യത്തില്‍ ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഒടുന്നതല്ല ,
  ആരക്കെയോ പിന്നില്‍ നിന്നും ഓടിക്കുന്നു...
  ഈ ഓട്ടത്തിനിടെ ഇന്നലെ ഒന്ന് തിരിഞ്ഞു നോക്കി ,
  പുറകില്‍ അന്യരായി ആരുമില്ല !
  എല്ലാവരും വേണ്ടപ്പെട്ടവര്‍...(ഇസ്മായില്‍ ഉള്‍പ്പെടെ)
  ക്ഷമിക്കണം പറഞ്ഞു നില്ക്കാന്‍ നേരമില്ല ഓടട്ടെ ...

  ReplyDelete
 77. ജീവിതം അങ്ങനെയാണ്
  ക്ഷീണം വേണ്ട! ഓട്ടം നിര്‍ത്തേണ്ട!
  ഇനിയും ഓടുക..........
  കുഞ്ഞുകഥയിലൂടെ നന്നായി പറഞ്ഞു.
  അഭിനന്ദനങ്ങള്‍!

  ReplyDelete
 78. ഓടിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ!! അനിവാര്യമായ കിതപ്പ് വരുത്താതിരിക്കാൻ ആവുന്നതും ശ്രമിക്കുന്നുണ്ട്. :)) ഇത് വായിച്ചപ്പോൾ “എന്റെ ലോകം” എന്ന ബ്ലോഗിലെ ഒരു പോസ്റ്റ് ഓർമ്മ വന്നു. ആശംസകൾ

  ReplyDelete
 79. ഓടി ഓടി വീഴുന്നിടത്ത് നിന്ന്‍
  എടുത്ത് കൊണ്ടു പോകും
  നമുക്ക് എതെണ്ടിടത്തെക്ക്

  ഓട്ടത്തില്‍ ഞാന്‍ പുറകിലാ
  അതാ വൈകിയത് കേട്ടോ

  ReplyDelete
 80. ഇത് വായിക്കാന്‍ സമയമില്ല ..എനിക്ക് ഓടണം

  ReplyDelete
 81. താങ്കളുടെ ഈ അഭിപ്രായത്തിനോടു യോചിക്കുന്നില്ല കാരണം ദുരാർത്തിയുള്ളവൻ നിക്കാതെ ഓടും, ഇല്ലാത്തവൻ അങ്ങനെ ഓടില്ല. അവനു ദുഖിക്കണ്ടിയും വരില്ല

  ReplyDelete
 82. തളര്‍ന്നുപോകാതെ സ്നേഹവും വിടാതെ
  ഓട്ടം തുടര്‍ന്നീടാം തീരും വരെയും
  ഭാരമെല്ലാം ത്യജിക്കാം കാരുണ്യത്താല്‍ നിറയാം
  സ്നേഹഗീതം പാടാം ഒന്നായോടീടാം.
  ഓടിടുവാന്‍ നമുക്കിങ്ങല്‍പ്പകാലം മാത്രം
  ക്ഷീണതയകറ്റി ശക്തി പുതുക്കാം

  ....നന്മ വിതറുന്ന ഓട്ടവുമുണ്ട്. അവര്‍ മരിച്ചാലും ജീവിക്കും അല്ലേ തണലേ?

  ReplyDelete
 83. ഞാന്‍ കരുതി വല്ല ക്ലോക്കിന്റേയും കഥയാണ് പറയുന്നത് എന്ന്...

  ReplyDelete
 84. എന്താ സംശയം, എല്ലാ ഓട്ടങ്ങളും സുന്ദര സുരഭിലമായ സമാധാനത്തിലേക്കുള്ളതു തന്നെ.

  ReplyDelete
 85. തൊണ്ണൂറ്റോന്നാമത്തെ അഭിപ്രായം ഞാനും കുറിക്കട്ടെ..
  നമുക്ക് വേണ്ടിയല്ലല്ലോ നാം ഓടുന്നത്,,ശെരിയല്ലേ..

  ഫോളോ ചെയ്തിട്ടില്ലെന്ന് വൈകിയറിഞ്ഞ കൂട്ടത്തില്‍ നിങ്ങളും.ഫോളോ ചെയ്തു,ഇനി ഇടയ്ക്കു വരുന്നതാണ്..

  ReplyDelete
 86. ഈ ഓട്ടം ജഡം ആവും വരെ തുടരും...................

  ജീവിത യാഥാര്‍ത്ഥത്തെ കുറഞ്ഞ വരികളില്‍ വിവരിച്ചു. ആശംസകള്‍

  ReplyDelete
 87. ജീവിതമെന്ന നെട്ടോട്ടം-ചുടല വരെ.
  വളരെ നന്നായി.

  ReplyDelete
 88. നമ്മുടെയൊക്കെ ആഗ്രഹങ്ങള്‍ പൂര്‍ണ്ണമാവുന്നത് ഈ നടത്തത്തിന്റെ ഒടുവില്‍ തന്നെയാണ്.. കാലത്തിനൊപ്പം ഓടാന്‍ ശ്രമിക്കുന്ന ഓട്ടക്കാര്ക്കുള്ള ഒരു സന്ദേശം ഈ കുറഞ്ഞ വരികളിലുണ്ട്.
  ആശംസകള്‍ ....

  ReplyDelete
 89. അതെ, തിരക്കിനിടയില്‍ അത് മറന്നു, ഓടുന്നത് ശവക്കുഴിലേക്കാണെന്നു.
  ഓട്ടം നിലക്കുന്ന ആ സുദിനം ഇതാ എത്താറായി...അതിനാല്‍ വേഗത ഇത്തിരി കുറക്കാല്ലേ..!
  സമയമില്ലാത്തത് കൊണ്ട് ആയിരിക്കുമോ പറയാനുള്ളത് ഈ ക്യാപ്സൂല്‍ പോസ്റ്റില്‍ ഒതുക്കിയത്....!

  ReplyDelete
 90. jeevithaqm anganeyanu mashe.........orikkalum......avasanikkatha ottam...thirinju nokkubol onnum nedittundavillla....nannatirikkunnu ashamsakal

  ReplyDelete
 91. ഓട്ടത്തിന്റെ അവസാനം ..കല്ലറയിലേക്ക് ..എത്തുമ്പോള്‍ ആയിരിക്കാം നാം ഒര്കുന്നത്തു ഇയ്ഹ്ര ഒടെണ്ടിയിരുന്നില്ലല്ലോ എന്ന് അല്ലെ..നമ്മെ മറന്നു ..എല്ലാം മറന്നു ഉള്ള ഓട്ടം ആയിരുന്നല്ലോ ..ഇതുവരെ .

  ReplyDelete
 92. ഞാനും ഓടി ഓടി ഓടി എപ്പോ വീഴും?

  ReplyDelete
 93. nalla സന്ദേശം ഈ കുറഞ്ഞ വരികളിലുണ്ട്.
  ആശംസകള്‍ ....

  ReplyDelete
 94. valare nalla sandesham....... aashamsakal.............

  ReplyDelete
 95. yet ...the show must go on ...........

  ReplyDelete
 96. cheruppathil nabi dinathinu njan oru patt padi athaanu ippol orma vannath ...
  nadanu nadannu nadannu nammal khabarilethi chernidum........ ennath..........

  ReplyDelete
 97. എല്ലാംവെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ഒടുക്കം ഒരു വിശ്രമമുണ്ടെന്നുള്ള കാര്യം നാം മറന്നുപോകുന്നു.

  ReplyDelete
 98. മഹത്വത്തിന്റെ എല്ലാ പാതകളും സെമിത്തേരിയിൽ ഒടുങ്ങുന്നു എന്ന് തോമസ്സ് ഗ്രേ. കൂടുതൽ സ്ഥലം നടന്ന് സ്വന്തമാക്കാൻ വേണ്ടി പകലന്തിയോളം വിശ്രമമില്ലാതെ നടന്ന് ഒടുവീൽ ആറടി മണ്ണ് സ്വന്തമ്മാക്കിയ ആർത്തിക്കാരന്റെ കഥ ടോൾസ്റ്റോയ് പറഞ്ഞത് ഇവിടെയും പ്രസക്തമല്ലേ?

  ReplyDelete
 99. Shuhaib Pullapurath


  ഒരാള്‍ക്ക് എത്ര ഭൂമി വേണം?
  വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്.

  രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം.

  ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു ചെറുപ്പക്കാരനും ഉണ്‍ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല. ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം തുടര്‍­ന്നു.
  ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദി­ച്ചു.

  “ആറടി മണ്ണ്” സേവകന്‍ ഉത്തരം പറ­ഞ്ഞു.

  യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.

  ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്‍ടോ? മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ­യല്ലെ?

  വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരും! ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ, കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രൂത ഗമ­നം?

  വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്. ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്‍ടി മാത്രം.

  ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്‍ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു­ന്നില്ല.

  ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി?

  ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്‍ട്. എല്ലാം മറന്ന് ഓടിയതുകൊണ്‍ട് എന്തു നേടി? വിവിധ ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?

  കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
  പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം.

  ReplyDelete
 100. നിര്‍ത്താതെ ഓടുന്ന ഈ തിരക്കുകള്‍ക്കിടയില്‍ എപ്പോഴെങ്കിലും ഈ അവസാന വിശ്രമത്തെ കുറിച്ചോര്‍ത്താല്‍ പിന്നെ ഇങ്ങിനെ ഓടില്ല.
  ഏവര്‍ക്കും തിരിച്ചറിവാകട്ടെ ഈ വാക്കുകള്‍.

  ReplyDelete
 101. ജീവിതയാത്രയിൽ ഓടാൻ കഴിയുന്നു എന്നത് തന്നെ വലിയ അനുഗ്രഹമാണ്‌..പ്രത്യേകിച്ച് ഓടാൻ പോലും കഴിയാത്ത ചിലരെങ്കിലും നമുക്ക് ചുറ്റുമുള്ളപ്പോൾ...
  നന്നായി എഴുതി..
  ആശംസകൾ...

  ReplyDelete
 102. ഓട്ടമാണഖില സാരമൂഴിയിൽ.....

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.