'കടിച്ചമര്‍ത്തിയ' ബ്ലോഗ്‌മീറ്റ് !


"നിങ്ങള്‍  മീറ്റിനു പോണില്ലേ?"
മരം മാത്രമല്ല; മരുഭൂമിയും മദീനഖലീഫയും വരെ കോച്ചുന്ന നല്ല ജമണ്ടന്‍ തണുപ്പത്ത് , സാന്‍റ് വിച്ച് പൊതിഞ്ഞപോലെ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിയ എന്നെ വിളിച്ചു ഉണര്‍ത്തുകയാണ് ശ്രീമതി!
"എണീറ്റ്‌ മീറ്റിനു പോ മനുഷ്യാ......"
ചട്ടുകം കൊണ്ട് എന്റെ പ്രഷ്ടത്തില്‍ അടിച്ചു എഴുന്നെല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പിന്നെയും.
എന്റെ പക്കല്‍ ആകെയുള്ള അല്പം ധൈര്യം സംഭരിച്ചു വായില്‍ തിരുകി , ദേഷ്യം കടിച്ചമര്‍ത്തി പാതി ഉറക്കത്തില്‍ ഞാനലറി ." മീറ്റ്‌ ഇന്നലെത്തന്നെ വാങ്ങിച്ചില്ലെടീ ...ഫ്രീസറില്‍ പോയി നോക്ക്."
" അതല്ല മനുഷ്യാ..പ്ലേഗു മീറ്റിനു പോണില്ലേ?"
" പ്ലേഗല്ല, ബ്ലോഗ്‌ .ബ്ലോഗ്‌. .."  ഞാന്‍ വീണ്ടും കടിച്ചമര്‍ത്തി.
"എനിക്ക് രണ്ടും കണക്കാ.."
അവരെയും കുറ്റം പറയാന്‍ കഴിയില്ല. അവര്‍ക്കുവേണ്ടി അനുവദിക്കപ്പെട്ട നമ്മുടെ സമയം മറ്റുള്ളതിനുവേണ്ടി ചെലവഴിക്കുമ്പോഴുള്ള സ്വാഭാവികമായ  ആന്തരിക  പ്രക്ഷുബ്ധ സംഘര്‍ഷങ്ങളുടെ വേലിയേറ്റ..................
എഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നീട് പള്ളിയില്‍ പോകുംനേരം ഞാന്‍ അവളോട്‌ പറഞ്ഞു- " ഒരുങ്ങി നിന്നോളൂ..മീറ്റിന് നമുക്കൊരുമിച്ചു പോവാം".
"ഞങ്ങളില്ല..."
"എടീ..അവിടെ നല്ല പാല്‍ച്ചായേം  പലഹാരവും ഉണ്ടാവും"
" ആര്‍ക്കുവേണം നിങ്ങടെ പാല്‍ക്കായവും അപഹാരവും .. ഞാനീവിടെ വൈകീട്ട് ചുവന്നരിയുടെ പത്തിരിയും വറുത്തരച്ച കോഴിക്കറിയും ഉണ്ടാക്കാന്‍ പോവ്വാ.."
പള്ളിയില്‍ നിന്ന് വന്നു ഉച്ചഭക്ഷണം കഴിച്ചു കഴിച്ചില്ല എന്ന് വരുത്തി ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ്‌ ലക്‌ഷ്യമാക്കി വേഗം പുറത്തിറങ്ങുമ്പോള്‍ ദേ വീണ്ടും നല്ലപാതിയുടെ പിന്‍വിളി -
" ഹവായ് ചെരിപ്പിട്ടു കൊണ്ടാണോ മനുഷ്യാ മീറ്റിന് പോണത്? 
ശരിയാ .തിരക്കിനിടയില്‍ അത് മറന്നു പോയി.എന്നാലും അതൊന്നു മയത്തില്‍ പറഞ്ഞുകൂടെ? ഞാന്‍ വീണ്ടും ദേഷ്യം കടിച്ചമര്‍ത്തി.
"ഉണ്ടാക്കിയത് നന്നായില്ലെങ്കില്‍ , വിരുന്നുകാര്‍ ആരും വന്നില്ലെങ്കില്‍, പിള്ളാര്‍ വയറു നിറച്ചു തിന്നില്ലെന്കില്‍ ബാക്കി എന്തെങ്കിലും ഇവിടെ കാണും" ഭാര്യയുടെ  മുന്നറിയിപ്പ്!!
"ആര്‍ക്കുവേണം നിന്റെ പത്തിരീം കോഴിക്കറീം..." എന്ന് ഞാന്‍ പറഞ്ഞില്ല. തികട്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി..
രണ്ടുമണിയോടെ മീറ്റ് നടക്കുന്ന ഹാളിലെത്തിയപ്പോള്‍ അഞ്ചു പത്തുപേര്‍ സന്നിഹിതരായിരുന്നു. ശേഷം, പരിചിതരും അല്ലാത്തവരുമായ ഒരുപാടുപേര്‍  വന്നു തുടങ്ങി. പത്തിരുപത്തഞ്ചു പേരെ മാത്രമേ ഞങ്ങള്‍ പ്രതീക്ഷിചിരുന്നുവെങ്കിലും മുപ്പത്താറ് പേര് സന്നിഹിതരായി!  എല്ലാവരുടെ മുഖത്തും പ്രകടമായ പ്രത്യക  പ്രസന്നഭാവം ഞങ്ങളെ ഏറെ സന്തോഷവാന്മാരാക്കി. അപരിചിതരോ നേരിട്ട് ഇതുവരെ കാണാത്തവരോ ആയ എല്ലാവരും  ഒരു ചെറിയ സമയം കൊണ്ട് ആഴമുള്ള സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കാന്‍ ബ്ലോഗ്‌ എന്ന മാധ്യമം സഹായകമായി എന്നത്  ചെറിയ കാര്യമല്ല. ബ്ലോഗ്‌ മീറ്റിന്റെ പ്രഥമവും പ്രധാനവുമായ ഉദേശ്യവും അത് തന്നെ.
നമുക്കവരെ ഒന്ന് പരിചയപ്പെടാം.
വ്യക്തമായ കാഴ്ചപ്പാടുകള്‍ , ലാളിത്യം
അസീസ്‌ മഞ്ഞിയില്‍
http://manjiyil.blogspot.com/
അനുഭവസമ്പത്ത് ഒരു മുതല്‍ക്കൂട്ട് തന്നെ -
ദീപു കെ നായര്‍ 
http://thilakam.blogspot.com/
പ്രതീക്ഷയാണല്ലോ നമ്മെ നയിക്കുന്നത്!
ഷാനവാസ്‌ എളചോല 
http://shachola.blogspot.com/
പഥികപത്രം,  ജീവിതചക്രം !!!
സമീര്‍ (പഥികപത്രം )
http://padhikapathram.blogspot.com/
വെള്ളിനക്ഷത്രചിരിയുമായി...
സഗീര്‍ പണ്ടാരത്തില്‍ ( വെള്ളിനക്ഷത്രം)
http://vellinakshathram.blogspot.com/

സ്നാപ് എടുക്കാന്‍ ഞാന്‍ വിദഗ്ദനാ ...
പക്ഷെ എന്റെ അനുഭവത്തില്‍ ഒരുപാട് പാളിച്ചകള്‍ ഉണ്ട് 
ജിദ്ദു ജോസ് snapshot
http://jidhusdiary.blogspot.com/

എളിമയുടെ കനകാംബരം !
കനകാംബരന്‍ (ഖരാക്ഷരങ്ങള്‍)
http://kharaaksharangal.blogspot.com/

ദൈവനാമത്തില്‍ എല്ലാം .......
മുഫീദ്‌
http://inthenameofgod-mufeed.blogspot.com/

മരുപ്പൂക്കളിലെ സൌരഭ്യം!
കലാം (മരുപ്പൂക്കള്‍)
http://maruppookkal.blogspot.com/


കവിതയുടെ നീരുറവ...
ഹാരിസ്‌ എടവന
http://thabasum.blogspot.com/

"എന്തിനീ കരയുന്നു കൂട്ടരേ...
എന്‍ കത്തി കേട്ട വിഷയമോര്‍ത്തോ ?
എന്തിനോ കരയുന്നു നീ ബ്ലോഗറെ...
എന്‍ മൊബൈലിന്‍ വിലകേട്ട കാര്യമോര്‍ത്തോ..?
( 'നിളയില്‍ ' നിന്ന് വീണുകിട്ടിയ മൊബൈല്‍ കവിതയുമായി നാമൂസ്‌)
http://thoudhaaram.blogspot.com/

വിനയാന്വിതം സൌമ്യം 
ഉണ്ണികൃഷ്ണന്‍
http://tenmala.blogspot.com/

എന്റെ വിരലുകളിലെ മോതിരങ്ങള്‍ ഒന്ന് ഊരിത്തരാമോ പ്ലീസ്‌.......
നിക്സണ്‍ (നികു) 'എന്റെ ലോകം '
http://nikukechery-entelokham.blogspot.com/

സോറി .. കുറച്ചു കാലം ഇവിടെ ഇല്ലായിരുന്നു.
കൂടുതല്‍ കരുത്തോടെ, പെയ്തൊഴിയാതെ ഇനിയിവിടെ -
മുരളി നായര്‍ (പെയ്തൊഴിയാതെ)
http://peythozhiyathe-pravasi.blogspot.com/

തല്‍കാലം ഞാനൊരു പാട്ടുപാടാം..
കടല്‍ പോലെ കവിത...
തന്സീം 
http://orukadal.blogspot.com/

എനിക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാല്‍.......
ശ്രീജിത്ത്‌ (എനിക്ക് പറയാനുള്ളത്)
http://sankarsreejith.blogspot.com/
ദീപാങ്കുരം ചേതോഹരം!
ദീപക്‌ (DEFRAME)
http://deframes.blogspot.com/

കഥയുടെ മാലപ്പടക്കം ...
  എഴുത്തുകലയുടെ ആശാന്‍ ..
ബ്ലോഗര്‍മാരുടെ ദാഹമകറ്റാന്‍ ജ്യൂസും വെള്ളവുമായി വന്ന സൌമനസ്യം..
സിദ്ധീഖ് തൊഴിയൂര്‍ (മാലപ്പടക്കം)
http://maalappadakkamm.blogspot.com/

വെട്ടിമലര്‍ത്തിയ ചിരി
സംഘാടന മികവ്.. വലംപിരി .
രാമചന്ദ്രന്‍ വെട്ടിക്കാട്
http://thambivn.blogspot.com/

നിലാവുപോല്‍ നിനവുകള്‍!!
സംഘാടന മികവ് . ഇടംപിരി
സുനില്‍ പെരുമ്പാവൂര്‍ (ശാരദനിലാവ്)
http://saradhanilav.blogspot.com/

എനിക്ക് കരിനാക്കാ ..എന്നെ സൂക്ഷിക്കണം .
എപ്പോഴും ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍
(ഇടംപിരിയും വലംപിരിയും ഒന്നിച്ചു ചേര്‍ന്നത്‌)
ഷഫീഖ് പരപ്പുമ്മല്‍ (ശ്രദ്ധേയന്‍)
http://www.shradheyan.com/

ഗ്രാമീണ സൌന്ദര്യം എന്റെ  വീക്ക്‌നെസ്സാണ് . നാട്ടീപോണം..
മുഹമ്മദ്‌ ഷക്കീര്‍ (ഗ്രാമീണം)
http://grameenam.blogspot.com/

എന്നെ കണ്ടാല്‍ വില്ലന്‍ ലുക്ക് ഉണ്ടെന്നു എല്ലാരും പറയുന്നു! പക്ഷെ അല്പം വിഭ്രാന്തി മാത്രമേ ഉള്ളൂ...
മനോഹര്‍ കെ വി (മനോവിഭ്രാന്തികള്‍ )
http://manovibhranthikal.blogspot.com/

എനിക്കെല്ലാം വെറും ടൈം പാസ്സ് !!
അസീസ്‌ (ടൈം പാസ്‌)
http://timeforpass.blogspot.com/

പാഠം ഒന്ന് . പാഠഭേദം ....
വിനയാന്വിതനായി- നജീം ഏ ആര്‍ (പാഠഭേദം )
http://ar-najeem.blogspot.com/

അക്ഷരങ്ങള്‍ വെടിച്ചില്ലുകള്‍
വാക്കുകളില്‍ ചോരത്തിളപ്പ് ...
ജിപ്പൂസ് 
http://jifaas.blogspot.com/

തികഞ്ഞ പരിചയ സമ്പത്ത്, അനുഭവങ്ങള്‍ , സംഘാടന മികവ്...
ഷാഹുല്‍ (നാട്ടുവഴി)
http://shahulpanikkaveettil.blogspot.com/

കവിത തന്നെ അമൃതം !
സംഗീതം തന്നെ ജീവിതം !
സുഹൈല്‍ ചെറുവാടി
http://suhailcheruvadi.blogspot.com/

ഇവന്മാരോട് ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കും....?
ആകര്‍ഷകമായ കഥയെഴുത്തിന്റെ നവീന  ശൈലിക്കുടമ
ബിജു കുമാര്‍ (ആലക്കോടന്‍ വിശേഷം)
http://minibijukumar.blogspot.com/

ഞാനും നിങ്ങളെ പോലെ ഒരു പാവം 'പ്രവാസി'യാണ്...
രാജേഷ്‌ കെ വീ
http://prabudhan.blogspot.com/

മൈം ഹൂം ഷാന്‍
നിഷ്കളങ്ക ചിരിയോടെ
മുഹമ്മദ്‌ ഷാന്‍ (ദിനസരിക്കുറിപ്പുകള്‍)
http://shanpadiyoor.blogspot.com/


എന്റെ തെണ്ടിതരങ്ങളൊക്കെ നിര്‍ത്തി നല്ല നടപ്പാ ..
ഇനി 'കുണ്ടാമണ്ടികള്‍' .
സിജോയ്‌ റാഫേല്‍ ( ചാണ്ടിക്കുഞ്ഞിന്റെ കുണ്ടാമണ്ടികള്‍)
http://sijoyraphael.blogspot.com/

കവിതയില്ലാതെ എന്ത് ജീവിതം !!
മാധവിക്കുട്ടി(ജീവിതത്തില്‍ നിന്ന്)
http://madhavikkutty.blogspot.com/

എനിക്ക് ഒരുപാട് പറയാനുണ്ട്. ഒരു മണിക്കൂര്‍ സമയം തരണം .
സ്മിത ആദര്‍ശ്‌ (ചിറകുള്ള കിനാവ്‌)
http://chirakullapakalkinaavu.blogspot.com/
ഒരു പോസ്റ്റ്‌ കിട്ടിയിരുന്നെങ്കില്‍ കമന്റിട്ടു കളിക്കാമായിരുന്നു .....
'ഞാന്‍ വലിയ ജയന്‍ ഫാനാ. ഷര്‍ട്ട് കണ്ടില്ലേ ...'
റിയാസ്‌  തളിക്കുളം (മിഴിനീര്‍തുള്ളി)
http://www.mizhineer-thully.blogspot.com/
എന്നെ നിങ്ങള്‍    'മുക്കിയ ' സംഘാടകന്‍ ആക്കിയത് വളരെ മോശമായിപ്പോയി!!!
കയ്യിലുള്ള അല്പം 'തണലു'മായി തട്ടീം മുട്ടീം.... ...
ഇസ്മായില്‍ കുറുമ്പടി (തണല്‍)
http://www.shaisma.co.cc/

ഈ പരിചയപ്പെടലുകള്‍ക്ക് ശേഷം ചായക്കുള്ള 'ബ്രേക്ക്' ആയിരുന്നു. ഈ സമയത്താണ് വ്യക്തിപരമായി ആളുകള്‍ കൂടുതല്‍ അടുക്കുന്നത്! പരസ്പരം സ്നേഹാന്വേഷണങ്ങള്‍ കൈമാറുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുന്നത് !
ശേഷം, വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ആയിരുന്നു. ഗാനാലാപം , കവിതാ പാരായണം, അഭിപ്രായ - നിര്‍ദേശ പ്രകടനം മുതലായവ കുറഞ്ഞ സമയത്തിനുള്ളില്‍ നടന്നു.
അഞ്ചര മണിയോടെ അവിസ്മരണീയമായ മീറ്റ്‌ അവസാനിച്ചു.
എല്ലാവരും കൈകൊടുത്തു  വീണ്ടും കാണാമെന്ന ഉറപ്പോടെ യാത്രയായി....

അപ്പോഴാണ്‌ എന്റെ വയറിനുള്ളില്‍ സമര പ്രഖ്യാപനം അതിന്റെ മൂര്‍ധന്യവസ്ഥയില്‍ എത്തിയത് ഞാനറിഞ്ഞത് .വിശപ്പ്‌  തീപന്തം കൊളുത്തി പ്രകടനം തുടങ്ങിയിരിക്കുന്നു. ഉദരം മറന്നു പിന്നെ നമുക്കെന്തു നേടാന്‍? വല്ല സാന്ഡ് വിച്ചും കഴിക്കാം എന്ന് കരുതിയപ്പോഴാണ് പത്തിരീം കോഴിക്കറീം ഓര്‍മ്മയിലെത്തിയത്!  സ്വന്തം അടുപ്പില്‍ തീയെരിയെ അന്യന്റെ അടുപ്പില്‍പോയി തിരി കൊളുത്തണോ ? ഉടനെ വീട്ടിലേക്കു വിട്ടു. വേഗം കൈ കഴുകി അക്ഷമയോടെ കാത്തിരുന്നു...
അപ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ദാ ഇങ്ങനെ -


" കോഴിക്കറി എവിടെയിനും?..." എന്ന് ഞാന്‍ .
" അതൊക്കെ പിള്ളാര് കുടിച്ചുതീര്‍ത്തു .."
എന്റെ മുഖം അപ്പോള്‍ കമന്റ്  കിട്ടാത്ത ബ്ലോഗറെപ്പോലെ ആയി! ഇരച്ചു വന്ന ദേഷ്യം കടിച്ചമര്‍ത്തി .എന്നിട്ടും ഞാന്‍ പറയാനുള്ളത് പറഞ്ഞു.
"നിന്റെ പിള്ളാര്‍ക്ക് ജനിച്ചപ്പം നാവില്‍ തൊട്ടുകൊടുത്തത് കോഴിക്കറി ആയിരുന്നോ?"
പെട്ടിപ്പാട്ടിന്റെ മുന്നില്‍ പട്ടി ഇരിക്കുംപോലുള്ള എന്റെ ഇരിപ്പ് കണ്ടു ഭാര്യ പറഞ്ഞു-
" ആ പത്തിരീം പഴവും തമ്മില്‍ നല്ല കോമ്പിനേഷനാ.. നിങ്ങളും ബ്ലോഗും പോലെ!! അങ്ങട് കഴിച്ചുനോക്ക് "
എനിക്കിട്ടു താങ്ങിയതാണ്..നമ്മള്‍ ബ്ലോഗര്‍മാരെ കളിയാക്കിയതാണ്. വീണ്ടും ദേഷ്യം വന്നപ്പോള്‍ ഞാന്‍ വീണ്ടും കടിച്ചമര്‍ത്തി.
കൂട്ടരേ...രാവിലെ മുതല്‍ ഞാന്‍ 'കടിച്ചമര്‍ത്തി കടിച്ചമര്‍ത്തി' എന്റെ പല്ലും ചുണ്ടും നാക്കുമെല്ലാം കേടുവന്നു. അതിനാല്‍ ഇതൊന്നും തിന്നാന്‍ വയ്യ! കഴിച്ചോളൂ  .. പത്തിരീം പഴവും നല്ല ചേര്‍ച്ചയാ....

130 comments:

 1. :)

  കണ്ടാല്‍ അസൂയ ഒന്നും തോന്നില്ല കേട്ടോ

  ReplyDelete
 2. മീറ്റ് ഫോട്ടോ കണ്ട് അസൂയ ആയി ഇട്ടതു തന്നെയാ...
  തെറ്റിദ്ധരിക്കണ്ട
  ___ഹന്‍ല്ലലത്ത്

  ReplyDelete
 3. എനിക്കിത് വലിയൊരത്ഭുതമായാണ് അനുഭവപ്പെട്ടത്. ഈ എഴുത്തുകാര്‍ എന്നൊക്കെ പറയുമ്പോള്‍ എന്താണെന്ന് അറിയാനുള്ള ഒരു ജിജ്ഞാസ എന്നിലുണ്ടായിരുന്നു. നേരില കണ്ടപ്പോഴല്ലേ അറിയുന്നത് അവരാരും നമ്മെപ്പോലെയല്ല. എല്ലാവരും ശുദ്ധ പാവങ്ങളാണെന്നേ... കണ്ടില്ലേ ഓരോരോത്തരുടെ മുഖ ഭാവങ്ങള്‍..!!

  എല്ലാപേരും ഫോട്ടോയെടുത്തു പക്ഷെ, ഞാനതിനെ ഓര്‍ത്തില്ലാ.
  അത്കൊണ്ട് ഫോട്ടോ ഇല്ലാത്ത ഒരെഴുത്ത് ഞാനങ്ങു നടത്തി.
  അതിനെ ദേ ഇവിടെ വായിക്കാം.

  ReplyDelete
 4. അങ്ങനെ ആ മീറ്റും കഴിഞ്ഞു അല്ലെ...?

  ReplyDelete
 5. മീറ്റിനിടയിൽ വീറ്റ്ല് പോയി പത്തിരി കഴിച്ചാ?? ദുഷ്ട്!! 

  ReplyDelete
 6. ആഹാ....നല്ല പാതി അത്രക്കായോ!!!
  അടുത്ത ബ്ലോഗ്‌ മീറ്റിനു കൊണ്ടു പോര്....നമുക്ക് മൂക്കു മുട്ടെ സമൂസ കഴിപ്പിക്കാം....

  ReplyDelete
 7. കുറുമ്പാടി, ഇതൊരൊന്നൊന്നര പോസ്റ്റാണല്ലോ,സംഭവം കലക്കി. കൂടുതല്‍ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ കൂടി ഈ പോസ്റ്റ് കാരണമായി. നന്നായിട്ടുണ്ട്.

  ReplyDelete
 8. പെരുത്ത്‌ നന്ദി..എന്തിനാന്നോ? തൊപ്പി വെച്ച് തല മറച്ചവരുടെ യഥാര്‍ത്ഥ മുഖം കാട്ടി തന്നതിന്...:-)

  ബ്ലോഗ്‌ മീറ്റിനൊക്കെ ഇപ്പൊ ഭയങ്കര 'പുളിയാ' ...

  ReplyDelete
 9. ആ പത്തിരീം പഴവും തമ്മില്‍ നല്ല കോമ്പിനേഷനാ.. നിങ്ങളും ബ്ലോഗും പോലെ!! അങ്ങട് കഴിച്ചുനോക്ക് "

  ഹ..ഹ..ഹ അത് കലക്കി..

  ഇത്രയും പേരു ഒരുമിച്ച് ഒന്ന് മീറ്റിയിട്ടും ഈറ്റാനൊന്നും കരുതിയിരുന്നില്ലേ...ഷെയിം..ഷെയിം

  ഫോട്ടോകൾ നന്നായി,എല്ലാവരെയും ഒന്ന് കാണാൻ കഴിഞ്ഞല്ലോ..

  ReplyDelete
 10. ഇസ്മായില്‍ ഭായ് ഇത്ര പെട്ടെന്ന് സംഭവം ഒപ്പിച്ചോ?
  സന്തോഷം ..

  ReplyDelete
 11. " ആ പത്തിരീം പഴവും തമ്മില്‍ നല്ല കോമ്പിനേഷനാ.. നിങ്ങളും ബ്ലോഗും പോലെ!! അങ്ങട് കഴിച്ചുനോക്ക് "

  ശ്രീമതി യുടെ വക നല്ല ഒരു കമെന്റ്
  ബ്ലോഗ്‌ മീറ്റിനു ആശംസകള്‍

  ReplyDelete
 12. അങ്ങിനെ ഈറ്റില്ലാമീറ്റിൽ‍ തുടങ്ങി ഈ ഈറ്റിയമീറ്റിൽ വന്നു നിൽക്കുന്നതിൽ വലിയ ഒരു ചാരിതാർത്ഥ്യത്തിലാണു ഞാൻ ഒപ്പം ഫോട്ടോക്കും തനതുശൈലി കൈവിടാതെയുള്ള തണലിന്റെ എഴുത്തിനും നന്ദി.

  ReplyDelete
 13. അങ്ങനെ ഒരു ബ്ലോഗ്‌ മീറ്റ്‌ കൂടി കഴിഞ്ഞു...എനിക്കൊരു സംശയം ഇല്ലാതില്ല ..നിങ്ങള്‍ ഇടക്കെങ്ങാനും പോയി കോഴിക്കറി കഴിച്ചോ എന്ന് ....

  ReplyDelete
 14. കണ്ടിട്ട് ആ പത്തിരീം പഴവും തമ്മില്‍ നല്ല കോമ്പിനേഷനാ തണലും ബ്ലോഗും പോലെ.എന്തായാലും നല്ല പാതിയോടു പറ ഒരു ബ്ലോഗ്‌ അങ്ങ് തുടങ്ങാന്‍.

  ReplyDelete
 15. ദാ..ദാന്നു പറഞ്ഞപോലെ മൂന്നു മീറ്റ് പോസ്റ്റുകള്‌, കലക്കി.
  (പിന്നെയ് ഒരു സ്വകാര്യം, ആ മോതിരങ്ങളുടെ ബലത്തിലാ നിങ്ങളുടെ ഇടയിലെല്ലാം ജീവിച്ചുപോകുന്നത്,ഊരിവെപ്പിക്കല്ലേ.)

  ReplyDelete
 16. ചിത്രങ്ങളുടെ കൂടെ ലിങ്ക് കൊടുത്തത് നന്നായി.
  നന്ദി.

  ReplyDelete
 17. സത്യത്തില്‍ ഖത്തറില്‍ വന്നു ഒരു മാസം കഴിഞ്ഞപ്പോഴാണ് ബഹറിനിലുള്ള പ്രവീണ്‍ (കുഞ്ഞന്റെ ലോകം) മുഖേന ബ്ലോഗിനെ പരിചയപ്പെടുന്നതും തുടങ്ങുന്നതും. പിന്നീട് ബഹറിനിലും, ദുബായിലും ഒക്കെ മീറ്റ് നടക്കുന്നു. ഖത്തറില്‍ ഉള്ള ബ്ലോഗേഴ്സ് ആരൊക്കെ എന്നറിയില്ല. എങ്ങനെ ഒന്ന് മീറ്റ്‌ ചെയ്യും എന്നറിയില്ല.

  അപ്പോഴാണ്‌ സൂത്രന്‍ (ഫാസീര്‍) എന്ന ബ്ലോഗ്ഗറെ ഓണ്‍ ലൈനിലൂടെ പരിചയപ്പെടുന്നതും , എങ്ങനെ ഒരു മീറ്റ്‌ നടത്തും എന്നുള്ളതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും. സൂത്രന്‍ രാമചന്ദ്രനെയും, രാമചന്ദ്രന്‍ സഗീറിനെയും പരിചയപ്പെടുത്തി. അവര്‍ക്കറിയാവുന്നവരെ എല്ലാം വിളിച്ചു കൂട്ടി ആദ്യത്തെ മീറ്റ്‌ നടത്തി. ഒന്‍പതു ബ്ലോഗേഴ്സ് പങ്കെടുത്ത ആ മീറ്റില്‍ നിന്നും മൂന്നാമത്തെ മീറ്റിലെക്കെതിയപ്പോള്‍ മുപ്പത്തി ആറു പേരായി. പറഞ്ഞറിയിക്കാന്‍ വയ്യാത്ത അത്ര സന്തോഷമുണ്ട്.

  പക്ഷെ രസകരമായ ഒരു കാര്യം ഈ ഫാസിര്‍ എന്ന സൂത്രനെ ഇത് വരെ കാണുകയോ, ആള് മീറ്റിനെത്തുകയോ ഉണ്ടായിട്ടില്ല. സൂത്രന്‍, രാമചന്ദ്രന്‍, സഗീര്‍, ഇപ്പോഴിതാ ഇസ്മായില്‍, ഷഫീക് ...ഇനിയും ധാരാളം പേര്‍ അടുത്ത മീറ്റിനു ഉഷാറായി പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് .

  പങ്കെടുത്തവര്‍ക്കും, പ്രയത്നിച്ചവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി ......

  ReplyDelete
 18. ബ്ലോഗ്‌ മീറ്റിനു ആശംസകള്‍

  ReplyDelete
 19. ആശംസകള്‍...

  ReplyDelete
 20. എല്ലാരേയും പരിചയപ്പെടുത്തിയത് നന്നായി..രസകരമായ വിവരണം

  ReplyDelete
 21. കുറിച്ചുവച്ച ഫലിതങ്ങളിലെല്ലാം കുറിക്കുകൊള്ളുന്ന നിഷ്കളങ്കതയുണ്ട്..ഹൃദ്യമായ ഒരു വിഭവമായി അതുകൊണ്ടുതന്നെ ഇത് മാറുകയും ചെയ്തു.

  ReplyDelete
 22. കാന്തനായ നാമൂസിനെ കോന്തനാക്കി ഫോട്ടോ എടുത്ത ഇങ്ങക്ക് എന്‍റെ വക കൈ
  കൊട് കൈ

  ReplyDelete
 23. അപ്പോള്‍ അവരൊക്കെയാണ് ഖത്തര്‍ ബ്ലോഗ് പുലികള്‍ അല്ലേ.... ഇത്രയും ബ്ലൊഗ്ഗേഴ്സ് ഖത്തരിന്റെ ഠാ വട്ടത്തില്‍ ഉണ്ടെങ്കില്‍ സൌദിയിലെ കാര്യം എന്താവും!!!

  ReplyDelete
 24. പത്തിരീം പഴോം... പ്രാസമൊപ്പിക്കാം, കാര്യങ്ങളൊക്കെ സുഖാവേം ചെയ്യും.. :)

  എന്നാലും നമ്മുടെ വെജിറ്റബിള്‍ - സബ്ജി - പച്ചക്കറി സമൂസത്രയങ്ങളുടെ അടുത്ത വര്വോ... :))

  ReplyDelete
 25. ക്രിയാത്മകമായി ഇടപടലുകള്‍ നടത്തുന്ന പ്രതിബന്ധതയുള്ള (ഇ) രചയിതാക്കളായി (ഇ) ലോകത്ത് വളര്‍ന്ന് വികസിക്കട്ടെ എന്ന സന്ദേശത്തെ അടിവരയിട്ട് ഉദ്‌ഘോഷിച്ച്‌ കൊണ്ട്‌ ഖത്തറിലെ ബ്ളോഗ് സംഗമം സമാപിച്ചു.കളിയും കാര്യവും വിമര്‍ശനങ്ങളും വിലയിരുത്തലുകളും കൊണ്ട് സജീവമായ ബ്ളോഗ്‌ സംഗമത്തില്‍ ഖത്തറിലെ പ്രമുഖ ബ്ളോഗര്‍മാരും പുതു മുഖങ്ങളും പങ്കെടുത്തു.സല്‍വ റോഡിലുള്ള ക്വാളിറ്റി ഹാളില്‍ ഉച്ചയ്‌ക്ക് ശേഷം ആരംഭിച്ചയോഗം സന്ധ്യയോടെ അവസാനിച്ചു.ഈ (ഇ)കൂട്ടായ്‌മയില്‍ താല്‍പര്യമുള്ളവര്‍ സന്ദര്‍ശിക്കുക
  http://qatar-bloggers.blogspot.com

  ReplyDelete
 26. എല്ലാവരേയും നേരില്‍ (പടത്തില്‍) കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ചാണ്ടി ബ്ലോഗൊക്കെ പൂട്ടി പോട്ടയില്‍ ധ്യാനത്തിനിരിക്കാന്‍ പോയി എന്നും "അച്ച്നായി" എന്നുമൊക്കെ കേട്ടത് നുണയായിരുന്നല്ലേ!

  ReplyDelete
 27. ഇസ്മയിലേ..., കോയീന്റെ പൂടേം എങ്കിലും കിട്ടാൻ നോക്കാനായിട്ട് പാക്കറ്റ് കോയിക്ക് ഏട്യാ പൂടാ..ല്ലെ..?.

  പിന്നേയ്..ഏപ്രിൽ പതിനേഴിന്‌ എല്ലാരും പോരീൻ. മേത്തരം പരിപാടികളാ തീരുമാനിച്ചിട്ടുള്ളത്. ഒന്ന് കെങ്കേമാക്കാനാ പരിപാടി. എല്ലാ പറഞ്ഞില്ലാന്ന്‌ ബേണ്ട കോയാ..

  ReplyDelete
 28. ഒരു ചിരി മാത്രം ബാക്കി വെക്കുന്നു..
  :)

  ReplyDelete
 29. നല്ല് മീറ്റ് വാര്‍ത്തയും ചിത്രങ്ങളും.

  ReplyDelete
 30. ഈ മീറ്റിന് തിന്നാനൊന്നും കിട്ടൂല ല്ലേ..?
  ഇങ്ങനാണെങ്കില്‍ എനിക്ക് ബ്ലോഗര്‍മാരെ ജീവനോടെ കാണണ്ട!ഹല്ല ..പിന്നെ.

  ലിങ്ക് കൊടുത്തതിനു ഒരു നന്ദി പറയുന്നു.

  പിന്നേയ്..എപ്പോഴും ഈ ബ്ലോഗുമ്മല്‍ കേറിയിരിക്കാതെ ശ്രീമതിയേം കുട്ട്യാളെം ഇടയ്ക്കു പുറത്തേക്ക് ഇടക്കൊക്കെ കൊണ്ട് പോകണം.
  അല്ലെങ്കി ഇതും ഇതിലപ്പുറവും കേള്‍ക്കും..

  ReplyDelete
 31. എന്നെ നിങ്ങള്‍ 'മുക്കിയ ' സംഘാടകന്‍ ആക്കിയത് വളരെ മോശമായിപ്പോയി!!!
  " ആ പത്തിരീം പഴവും തമ്മില്‍ നല്ല കോമ്പിനേഷനാ.. നിങ്ങളും ബ്ലോഗും പോലെ!! അങ്ങട് കഴിച്ചുനോക്ക് "
  ന്നാലും ന്റെ മാഷേ,
  ഇതിനൊക്കെ പ്പോ എന്താ ഇണ്ടായെ...!

  ReplyDelete
 32. @പഴയ പ്രവസിനീ....
  ഖത്തര്‍ ബ്ലോഗര്‍മാരെ അങ്ങനെ കൊച്ചാക്കരുത് .
  വലിയ ഇനം വെജിറ്റബിള്‍ സമൂസ.
  ഇടത്തരം വലുപ്പം ചിക്കന്‍ സമോസ
  എക്സ്ട്ര വലുപ്പം ബീഫ്‌ സമൂസ
  സമോവര്‍ പാല്‍ ചായ
  സ്ട്രോബറി ജ്യൂസ്
  മിനെരല്‍ വാട്ടര്‍ ....
  ഇതൊന്നും പോരേ.....
  (പിന്നെ 'പുമ്മോള്' ഉണ്ടാക്കാന്‍ മറന്നു പോയി )

  ReplyDelete
 33. ബ്ലോഗ്‌ മീറ്റിനെ കുറിച്ചുള്ള ഗംഭീര പോസ്റ്റ്‌....രസകരമായി വിവരിച്ചു...ബ്ലോഗേര്‍സിനെ പരിചയപ്പെടുത്തി...ചാണ്ടികുഞ്ഞു തെണ്ടിത്തരങ്ങള്‍ നിര്‍ത്തിയോ...? നന്നായി...

  ReplyDelete
 34. ഇന്നലെ റിയാസിന്റെ മീറ്റ്‌ വിശേഷങ്ങള്‍ കേട്ടാണ് ഉറങ്ങാന്‍ പോയത്, ഉണര്‍ന്നു വന്നപ്പോഴേക്കും ഇസ്മയിലിന്റെ മീറ്റ്‌.... ലിങ്ക് സഹിതം എല്ലാവരെയും പരിചയപ്പെടുത്തിയതില്‍ വളരെ സന്തോഷം.!

  ReplyDelete
 35. നമ്മുടെ മീറ്റും,ഈറ്റും പോസ്റ്റ്‌ ആക്കിയതില്‍ സന്തോഷം..
  കത്തി വയ്ക്കാന്‍ 'ഒരു മണിക്കൂര്‍' അടുത്ത തവണ കിട്ടുമായിരിക്കും ല്ലേ?
  അതിനനുസരിച്ച് സമയം നമുക്ക് മുന്‍പേ പ്ലാന്‍ ചെയ്തു ശരിപ്പെടുത്തി വയ്ക്കണം.
  നന്ദി മാഷേ..ഈ മീറ്റ് സംഘടിപ്പിച്ചതിന്.

  ReplyDelete
 36. വിശപ്പ് തീപ്പന്തം കൊളുത്തിയതൊക്കെ വായിച്ചപ്പോള്‍
  ബേജാറായി പ്പോയി.
  അപ്പൊ അതൊക്കെ ഇണ്ടായിനിം ല്ലേ..
  എന്നാലും പുമ്മള്ണ്ടായിരുന്നെങ്കില്‍ സമൂസ മറ്റൊരു തലം സ്വീകരിക്കുമായിരുന്നു.
  ജിദ്ദയിലെ ബലദില്‍ പുളിങ്ങാപുമ്മളും സമൂസയും കിട്ടുന്ന ഒരു മലയാളീ ബൂഫിയ ഉണ്ടായിരുന്നു.
  ഒന്ന് പരീക്ഷിച്ചു നോക്ക്,

  ReplyDelete
 37. nalla post.kure pere parichayappeduthi thannu. ashamsakal

  ReplyDelete
 38. മീറ്റ് പോസ്റ്റ് കണ്ടു. ഖത്തറിലെ ഒരു മീറ്റിനായിട്ട് വിസ തരായിരുന്നില്ലേ തണലേ..:):)

  മുരളീനായര്‍ തിരിച്ചെത്തിയതില്‍ സന്തോഷം. പഹയനെ ഞാന്‍ നാട്ടിലെ മൊബൈല്‍ ഫോണില്‍ വിളിയോട് വിളി. ചുമ്മാതല്ല ആ പെണ്‍കൊച്ച് അയാള്‍ പരിധിക്ക് പുറത്താടോ എന്ന് ദേഷ്യപ്പെട്ടത്. ചാണ്ടിക്കുഞ്ഞ് ചാണ്ടിച്ചായനായതോടൊപ്പം തെണ്ടിത്തരങ്ങള്‍ കുണ്ടാമണ്ടികളാക്കിയല്ലേ.

  ആ ഒരു മണിക്കൂറെടുത്ത് സംസാരിച്ച ഒരു ടീച്ചറില്ലേ കക്ഷി എന്നോട് ചില കാര്യങ്ങള്‍ ഏറ്റിരുന്നു. ഞാന്‍ ചോദിച്ചോളാം:)

  ReplyDelete
 39. ബ്ലോഗേഴ്സ് മീറ്റ്‌ എന്നൊക്കെ കേട്ടപ്പോള്‍ ഒരു മിനിമം കോഴി ബിരിയാനിയെങ്കിലും പ്രതീക്ഷിച്ചു. അയ്യേ.. അതൊന്നുമില്ലേ... എല്ലാവരെയും കാണിച്ചു തന്നതിന് നന്ദി. നര്‍മം കലര്‍ത്തിയ ഈ പോസ്റ്റിനും.

  ReplyDelete
 40. മീറ്റിന്റെ അന്നു എത്താൻ കഴിയും എന്നു വിചാരിച്ച് കഴിഞ്ഞില്ല ഇനി നമുക്കു നേരിൽ മീറ്റില്ലാതെ കാണാം ..

  ReplyDelete
 41. അസൂയ തോന്നിയിട്ടേയില്ല...

  (ബഹറിനില്‍ ഒരു മീറ്റ് നടന്നിട്ട് വേണം എനിക്കും ഒരു കീറ് കീറാന്‍)

  ReplyDelete
 42. ഹായ് എന്റെ ഫോട്ടോ...
  ഇവിടെ കുറെയാളുകള്‍ എന്നെ കണ്ടില്ലന്നു പറഞ്ഞു "ബളഹം" ഉണ്ടാക്കിയിരുന്നു...
  ഇപ്പോ എല്ലാര്‍ക്കും ഹാപ്പിയായില്ലേ....?

  അപ്പോ മുക്കിയ സംഘാടകന്‍ ഇങ്ങളു തന്നെയായിരുന്നൂലേ...?
  ഹമ്പട കോയാ...
  എന്റെ പ്രവാസ ജീവിതത്തിലെ ഏറ്റവും നല്ലൊരു ദിനം,
  നല്ല മുഹൂര്‍ത്തങ്ങള്‍,
  അതു സമ്മാനിച്ച ഈ മീറ്റിന്റെ സംഘാടര്‍ക്ക് എല്ലാ വിധ
  നന്ദിയും രേഖപ്പെടുത്തുന്നു...
  ഇനിയും ഇത്തരം മീറ്റുകളും, "ഈറ്റുകളും" നടത്താന്‍ അവര്‍ക്ക് തോന്നിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 43. ദേ ആരായാലും കൊള്ളാം , ബ്ലോഗര്‍മാരെ തൊട്ട്കളിക്കെരുതെന്ന് പറഞ്ഞേക്കണം.;-)

  ReplyDelete
 44. പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ..

  പോസ്റ്റ്‌ നന്നായി ...

  ReplyDelete
 45. അങ്ങിനെ ആ മീറ്റും കഴ്‌ിഞ്ഞു. ഇനി നമുടെ അടുത്ത മീറ്റ്‌ തുഞ്ചന്‍ പറമ്പില്‍ അല്ലെ?
  ഫോട്ടോകളിലൂടെ ചെറിയൊരു പരിചയപ്പെടുത്തല്‍ നാന്നായി. വല്ലപ്പോഴും എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോള്‍ അറിയാമല്ലോ.
  ചെറിയ വിവരണവും ഫോറ്റൊകലുമായി നന്നാക്കി ഇസ്മായില്‍.

  ReplyDelete
 46. തീറ്റയില്ലങ്കിലെന്താ മീറ്റിന്റെ -
  പോട്ടമുണ്ടല്ലോ ,പിന്നെ ലിങ്ക് സദ്യയും..
  തണലിന്റെ കുളിരും...
  നെറഞ്ഞൂട്ടോ...!!!

  ReplyDelete
 47. Congrats.... thanx for the links,
  angane pathiriyum pazhavum thannu nammale paranjuvidan nokkanda... bismi cholli oru kozhiye koode arakku....

  ReplyDelete
 48. NALLA PHOTOKAL VIVARANAVUM NANNAAYITUND...

  ReplyDelete
 49. അങ്ങനെ നിങ്ങളുടെ ബ്ലോഗ് മീറ്റും കഴിഞ്ഞു.
  ചിത്രങ്ങളും, അടിക്കുറിപ്പും അടിപൊളി.

  ReplyDelete
 50. ബ്ലോഗേർസ് മീറ്റ് നർമ്മത്തിൽ ചാലിച്ചെഴുതിയത് വളരെ നന്നായിരിക്കുന്നു.. പിന്നെ പല ബ്ലോഗിലും ഫോട്ടോകളിൽ പലരും പല കോലത്തിലാണല്ലൊ... മേക്കപ്പ് വിയർത്തൊലിച്ചു പോയതാണോ കാരണം... ഓരോ ഫോട്ടോക്കും എഴുതിയ അടിക്കുറിപ്പുകളും അടിപൊളിയായിരിക്കുന്നു. ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത പല ബ്ലോഗിനേയും അറിയാനും ഈ ലിങ്കു കൊടുക്കലിലൂടെ സാധിച്ചു. വീട്ടിലെ ബീവി പിള്ളേർക്ക് സ്ഥിരം കോഴിക്കറിയാണോ കുടിക്കാൻ കൊടുക്കാറ് അതോ ബ്ലോഗേർസ് മീറ്റിനു കൊണ്ടു പോകാത്തതിന്റെ അരിശം തീർത്തതോ .. ആദ്യ വരികൾ വായിച്ചപ്പോൾ ഞാൻ കരുതി ഭാര്യക്ക് ബുദ്ധിയില്ലെന്ന് പക്ഷെ
  " ആ പത്തിരീം പഴവും തമ്മില്‍ നല്ല കോമ്പിനേഷനാ.. നിങ്ങളും ബ്ലോഗും പോലെ!! അങ്ങട് കഴിച്ചുനോക്ക് " ഇതു വായിച്ചപ്പോൾ മനസ്സിലായി അവളാണു ഏറ്റവും നല്ല ബുദ്ധി(രാക്ഷസി)എന്ന്. നർമ്മം നന്നായി വഴങ്ങും ഇനിയും എഴുതുക ബീവിയെ കുറ്റം പറയുന്നത് സൂക്ഷിച്ചു മതി ഇന്ന് പത്തിരിയെങ്കിലും കിട്ടി നാളെ പ്ലേറ്റ് മാത്രമെ കാണൂ.. ജാഗ്രതൈ!!!!! ആശംസകൾ..

  ReplyDelete
 51. പഹയാ..
  ഈ നൂറ്റാണ്ടിലെ മഹത്തായമീറ്റിനുമുമ്പ് മീറ്റാന്‍ ഇത്രയ്ക്കു ധൈര്യമോ!
  മര്യാദയ്ക്ക് ഇവിടെയും വന്നു മീറ്റ് പിന്നെ ഈറ്റ്... അല്ലേല്‍ (ഞാന്‍) വിവരമറിയും...

  ReplyDelete
 52. പടങ്ങൾ ഇട്ടതും അവരവരുടെ ബ്ലോഗ് ലിങ്ക് ഇട്ടതും നന്നായി.പക്ഷേ ബാക്കി വിശദാംശങ്ങൾ കുറഞ്ഞുപോയി. ഏപ്രിൽ മാസത്തിൽ നിങ്ങളുടെ നാട്ടിൽ ഒരു ബ്ലോഗ് മീറ്റ് നടക്കുന്നുണ്ട്. അതിന്റെ വല്ല വിവരവും അവിടെ പറഞ്ഞിരുന്നോ? ആവോ ആർക്കറിയാം.

  ReplyDelete
 53. പ്ലേഗ് മീറ്റിങ്ങും കണ്ടു പത്തിരീം പയോം കയിച്ചു ഉശാരായോ..ഉശാര്‍.........:)

  സ:മൂസ പൊതിഞ്ഞുകൊണ്ട് പോന്ന കാര്യം എഴുതാന്‍ മറന്നു പോയതാണോ ?

  ReplyDelete
 54. തണല്‍ ,ഈ ബ്ലോഗ്‌ മീറ്റ്‌ നു ഇട്ട പേര് കൊള്ളാം ..വിശേഷം എല്ലാം വായിച്ചു ,സന്തോഷം !!എല്ലാരേയും കാണാനും സാധിച്ചു .ഇനിയും ഇതുപോലെ ഈ കൂട്ടായ്മ എപ്പോളും ഉണ്ടാവട്ടെ ,ആശംസകള്‍ .

  ReplyDelete
 55. സുരേഷേട്ടാ,ഞാൻ പറഞ്ഞിരുന്നു.കാരണം ഞാൻ കോർഡിനേഷൻ കമ്മറ്റി അംഗമാണല്ലോ?അതുപ്പോലെ രാമചന്ദ്രനും അംഗമാണെന്ന് ഞാൻ പറഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹമറിയുന്നത്!ഞാൻ തുഞ്ചൻ മീറ്റിനെ കുറിച്ച് പറഞ്ഞപ്പോൾ ബിജുകുമാർ പറഞ്ഞു ഞാനും എഡിറ്റോറിയൽ ബോർഡിലംഗമാണെന്ന്!എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തു തരണമെന്നറിയിച്ചിട്ടുമുണ്ട്.മീറ്റിനായി രൂപീകരിച്ച അംഗങ്ങളെ ഒരു മെയിലിലൂടെയെങ്കിലും തിരഞ്ഞെടുത്ത വിവരം അറിയിക്കണമെന്ന ഒരു അഭ്യർത്ഥനയുണ്ട്.

  ReplyDelete
 56. മീറ്റിന് ആശംസകൾ....

  ReplyDelete
 57. നമൂസിന്റെ അടിപൊളി ബ്ലോഗ്‌ മീറ്റ്‌ വിവരണം വായിച്ചു ഇവിടെ വന്നപ്പോള്‍, അതിലും കേമം. വിവരണം മാത്രമല്ല, കിടിലന്‍ അടിക്കുറിപ്പുകളുള്ള സംസാരിക്കുന്ന pics. നിങ്ങളെല്ലാം ഭാഗ്യം ചെയ്തവര്‍ തന്നെ. ആശംസകള്‍

  ReplyDelete
 58. അസൂയാവഹമായ സംഗമം...
  ഈ വെട്ടിക്കാടന്റെ ഭാഗ്യം ദുബായ് മീറ്റ്, ദോഹമീറ്റ്, എവിടെ മീറ്റുണ്ടെങ്കിലും അവിടെ രാമു ഉണ്ട്...

  ReplyDelete
 59. അടികുറിപ്പുകളാണ് താരം...!
  ഇതുവരെ ഭൂലോഗത്തിൽ നടന്ന ബൂലോഗ സംഗമങ്ങളിലൊന്നും തന്നെ.. ആരും ഇതുപോലെ പടവും,പേരും,ബ്ലോഗ് വിലാസവുമൊന്നും ചേർത്ത്,ബൂലോഗരെ ഇത്ര നന്നായി പരിചയപ്പെടുത്തുന്ന ഒരു അവലോകനം നടത്തിയിട്ടില്ല..

  ആയതിനാൽ നർമ്മത്തോടെയുള്ള ഈ പരിചയപ്പെടുത്തലുകൾക്ക് ഇസ്മയിൽ ഭായ് തീർച്ചയായും ബൂലോകരുടെ അഭിനന്ദനം പിടിച്ചു വാങ്ങി കേട്ടൊ

  ReplyDelete
 60. ഇസ്മൈല്‍ .നമൂസിന്റെ ബ്ലോഗ് വായിച്ചിരുന്നു.
  ഈ സൗഹൃദം ആണ് എനിക്ക് ഏറ്റവും പ്രിയങ്കരം
  ആയി തോന്നിയത്. ദുബായില്‍ ഒരു മീട് നടന്നിരുന്നു
  എന്ന് എഴുതി കണ്ടു.അറിയില്ല.നിങ്ങളെ ഒക്കെ ഇങ്ങോട്ട്
  വിളിച്ചാലോ എന്നാ ഇപ്പൊ ആലോചന.പുലികള്‍ എല്ലാം
  ഖത്തറില്‍ ആണല്ലോ..!!! മീറ്റും നല്ല ഒരു പോസ്റ്റ്‌ ആക്കി...
  പത്തിരിയും പഴവും ...ബ്ലോഗ്ഗും നിങ്ങളും എന്ന് മാറ്റി.. ഞാനും
  ശ്രീമതിയും എന്ന പരുവത്തില്‍ ആണ് ഇവിടെ..ലാപിന്റെ
  മുമ്പില്‍ ഇരിക്കുമ്പോള്‍ എന്നോട് ഒരൊറ്റ ചോദ്യം ആണ്..ചൂട്
  വെള്ളം വേണോ എന്ന്..പേടിച്ചു അപ്പൊ shut ഡൌണ്‍ ചെയതു പോകും 'ഏത് ലോകവും'...ആശംസകള്‍..ഒപ്പം അസൂയയും...ഭാഗ്യവാന്മാര്‍..special thanks for the photos.....

  ReplyDelete
 61. പാവം ഇസ്മായില്‍ക്ക എന്തെല്ലാം സഹിക്കേണ്ടി വന്നു ഖത്തര്‍ മീറ്റിനു വേണ്ടി.കോയിക്കറീന്‍റെ മണം പോലും കിട്ടിയില്ലെന്നത് പോട്ട് "ആ പത്തിരീം പഴവും തമ്മില്‍ നല്ല കോമ്പിനേഷനാ..നിങ്ങളും ബ്ലോഗും പോലെ!!അങ്ങട് കഴിച്ചുനോക്ക്" ശവത്തിന്മേലിട്ടുള്ള ഈ കുത്താണ് സഹിക്കാഞ്ഞത്.പോട്ടെ കുറുമ്പടീ എല്ലാം നുമ്മ ബ്ലോഗേര്‍സിന്‍റെ വിധി.

  ബ്ലോഗര്‍മാരെ മൊത്തത്തില്‍ കളിയാക്കിയ സഹധര്‍മ്മിണിയുടെ ക്രൂരവും മൃഗീയവും പൈശാചികവുമായ നടപടിയില്‍ ഞാന്‍ എന്‍റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.കോര്‍ണിഷില്‍ ഒരു പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തിയാലോന്നും ആലോചിക്കുന്നുണ്ട്.(കമന്‍റ് വായിക്കുമ്പോഴുള്ള ഇത്താന്‍റെ മുറുമുറുപ്പ് ദാ ഇങ്ങനെ.'ഇങ്ങക്കപ്പോ കിട്യേതൊന്നും പോരാല്ലേ')

  ReplyDelete
 62. അങ്ങനെ മീറ്റാന്‍ മുട്ടി ഇരിക്കുകായിരുന്ന ദോഹാ ബ്ലോഗേര്‍സ് പിന്നെയും മീറ്റി.എന്തായാലും കുറെ നാളുകള്‍ക്കു ശേഷമുള്ള ബൂലോകത്തിലെക്കുള്ള തിരിച്ചുവരവ്‌ തന്നെ മീറ്റിക്കൊണ്ടായതില്‍ വളരെ സന്തോഷം....
  ഇനി നമ്മള്‍ ഇവിടൊക്കത്തന്നെ കാണും (ഭീഷണി)

  പിന്നെ അടുത്ത മീറ്റിനു പത്തിരീം കോഴിക്കറീം മതീ എന്നൊരു ഗൂഡാലോചന ചിലര്‍ നടത്തുന്നുണ്ട് കേട്ടോ..

  ReplyDelete
 63. Pics and comments are interesting.
  Good to see you all in pictures.
  thanks Ismail.
  (Malayalam illa, sorry)

  ReplyDelete
 64. എന്നാലും കുറുമ്പടീ ആ പഴം കാണിച്ചു കൊതിപ്പിച്ചല്ലൊ അതു ഞാന്‍ ഇങ്ങെടുത്തു

  ഇവിടെ കിട്ടാത്തതു കൊണ്ടാണേ :)

  ReplyDelete
 65. വളരെ നന്നായിട്ടുണ്ട്...ഫോട്ടോസും അതിനൊപ്പം വിവരണവും....പിന്നെ തൊപ്പി എടുത്തപ്പോള്‍ ഇയ്യാളെ എവിടെയോ കണ്ടത് പോലെ....

  ReplyDelete
 66. ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തയാളുകൾ നിമിഷങ്ങൾ കൊണ്ട് ഹൃദയബന്ധം സ്ഥാപിക്കുന്ന കാഴ്ച ബ്ലോഗ് മീറ്റുകളിലെപ്പോലെ മറ്റെങ്ങും കാണാൻ കഴിയില്ല...

  നമുക്കൊക്കെ ഇനിയും, പലയിടങ്ങളിൽ, പലതവണ സംഗമിക്കാം. മലയാളം എഴുത്തും, വർത്തമാനങ്ങളും പങ്കുവയ്ക്കാം.

  ഇവിടെ കൂടിച്ചേർന്നവർക്കും, ഇനി പലയിടങ്ങളിൽ കൂടാൻ പോകുന്നവർക്കും എന്റെ അഭിവാദ്യങ്ങൾ!

  ReplyDelete
 67. എല്ലാരെയും കണ്ടതില്‍ സന്തോഷം..
  പിന്നെ
  പത്തിരീം പഴോം...
  അതും ഇഷ്ടമായി
  :)
  :)

  ReplyDelete
 68. written yesterday..posted today.
  ഇസ്മായീല്‍ജീ, ഇത്ര പെട്ടന്ന് ഇതെല്ലാം എഡീറ്റീങ് ചെയ്ത് ലിങ്കെല്ലാം സെറ്റ് ചെയ്ത് ഒപ്പിച്ച് ഒരു പോസ്റ്റാക്കി ഇടാന്‍ എത്ര മാത്രം ബുദ്ധിമുട്ടുണ്ട് എന്ന് ശരിക്കും അറിയാം.മൂന്നു മണിക്ക് ജോലിക്കു പുറപ്പെടുന്നത് വരെ ശ്രമിച്ചിട്ടും ആ ഫോട്ടോസ് പോലും ഒന്ന് എഡിറ്റ് ചെയ്ത് പോസ്റ്റാന്‍ കഴിഞ്ഞില്ല ഈയുള്ളവന്.
  (ജോലിസ്തഥലത്താണെങ്കില്‍ blogspot. open-ചെയ്യില്ല.ഇനി ജോലി കഴിഞ്ഞ് രാത്രി പോസ്റ്റാന്‍ ശ്രമിക്കാം)
  അഭിനന്ദനങ്ങള്‍ !. വെറുതെയല്ല പെണ്ണുമ്പിള്ള പ്രശ്നമുണ്ടാക്കുന്നത്.എല്ലാ ബ്ലോഗ്ഗര്‍മാരും അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം എന്ന നിലക്ക് അടുത്ത മീറ്റിന് ഇത് ചര്‍ച്ചക്കെടുക്കാവുന്നതാണ്.

  ReplyDelete
 69. വളരെ നല്ല പോസ്റ്റ്‌ .
  ദേക്ഷ്യം കടിച്ചമര്‍ത്തിയതിന്റെ ക്ഷീണം ചിരിയിലും കാണാനുണ്ട് .
  ഏതായാലും കാലി പാത്രത്തില്‍ ചിക്കെന്‍ കറി ഇല്ലാത്തത് നന്നായി .

  ReplyDelete
 70. SAVE ചെയ്തു വച്ചിട്ടുണ്ട്, സമയം കിട്ടുമ്പോള്‍ ആ ബ്ലോഗൊക്കെ സന്ദര്‍ശിക്കാം, നല്ല പോസ്റ്റ്‌

  ReplyDelete
 71. എവിടെ ആ തൊപ്പി ? .......ചിത്രങ്ങള്‍ ഒക്കെ കൊള്ളാം ...ഞാന്‍ കരുതി അവസാനം ഉള്ള ചിത്രവും ബ്ലോഗ്‌ മീറ്റില്‍ നിന്ന് എടുത്ത എന്ന് ?
  അല്ല അല്ലെ

  അപ്പോള്‍ ബ്ലോഗ്‌ മീറ്റ്‌ വെറും മീറ്റ്‌ ആയി പോയി അല്ലെ ....പാവം

  ഓഹോ ഇതിനാണ് ബ്ലോഗ്‌ മീറ്റ്‌ ബ്ലോഗ്‌ മീറ്റ്‌ എന്ന് പറയുന്നത് അല്ലെ ?

  ReplyDelete
 72. കൊള്ളാം, ആശംസകള്‍

  പഴയ പുലികള്‍/പുലുശി? മാത്രമേ കണുന്നുള്ളല്ലോ,,
  പുതിയവര്‍ !!?

  അവിടെ ഒരു അക്കാദമിയുടെ വിത്തിടാന്‍ ആരുമില്ലേ? :)

  ReplyDelete
 73. ഇത്രയും പേരെ പരിചയപ്പെടുത്തിയതിനു നന്ദി.എന്നാ പിന്നെ ഇവരേയൊക്കെ സന്ദര്‍ശിച്ചിട്ട് വരാട്ടോ

  ReplyDelete
 74. തികച്ചും വിജയകരമായിരുന്നു ദോഹയിലെ ബ്ലോഗര്‍മാരുടെ ഈ സമ്മേളനം. അതിന്റെ എല്ലാ ക്രെഡിറ്റും ശ്രീ. ഇസ്മായില്‍ കുറുമ്പടിയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുമാണ്. ദിവസങ്ങളോളം കഷ്ടപ്പെട്ട് ഓരോ ആളെയും ക്ഷണിയ്ക്കാനും, സ്ഥലസൌകര്യം ഒരുക്കാനും അവര്‍ തയ്യാറായതുകൊണ്ടു മാത്രമാണ് ഈ പരിപാടി ഇത്രയും വിജയപ്രദമായത്.
  ഞാനും ഒരു പോസ്റ്റ് കീച്ചിയിട്ടുണ്ട്. ഇതൊക്കെ തന്നെ അവിടെയും.
  ഇവിടെ നോക്കൂ

  ReplyDelete
 75. കോയിക്കറി കിട്ടിയില്ലെങ്കിലെന്താ പത്തെഴുപത്തഞ്ച് കമന്റ് കിട്ടിയല്ലോ സന്തോഷിച്ചോ.. എന്നാ അടുത്ത മീറ്റ്..? ഒന്ന് വേഗാവട്ടെ :-)

  ReplyDelete
 76. നാട്ടിൽ വരുമ്പോൾ തൊപ്പി വച്ച് നടക്കുന്ന ഒരാൾ ദോഹയിൽ അതില്ലാതെ നിൽക്കുന്ന പടം കണ്ടതിൽ സന്തോഷണ്ട്...

  ReplyDelete
 77. നന്ദി..ഇങ്ങനെയൊരു മനസ്സിനും ഈ പോസ്റ്റിനും.കോഴിക്കറിയും പത്തിരിയുമാവട്ടെ അടുത്ത മീറ്റിനുള്ള ഈറ്റ്.

  ReplyDelete
 78. മഞ്ഞുതുള്ളീ...മനോരാജെ...പേര് മാറ്റിയെന്നെയുള്ളൂ....സ്വഭാവം ഇപ്പോഴും പഴയത് തന്നെ...
  കുമാരാ....ഇസ്മുവിന്റെ തൊപ്പി ഞാനങ്ങു വാങ്ങി വെച്ചു....സത്യം പറയാല്ലോ, ഇത്രയും നാള്‍ തൊപ്പി വെച്ചു കണ്ടപ്പം ഞാന്‍ വിചാരിച്ചു ഇസ്മുവിന്റെ തലയില്‍ ഒറ്റ മുടിയില്ല എന്ന്...പക്ഷെ സംഭവം അങ്ങനെയല്ല കേട്ടോ...
  സംശയനിവാരണത്തിന് കക്ഷി അറിയാതെ ഞാന്‍ തലയിലൊന്നു തട്ടി നോക്കി....തെറിച്ചുപോയില്ല!!!

  ReplyDelete
 79. ആഹാ നല്ലത്.

  ലിങ്കിട്ട് ആളുകളെ കൊടുത്തത് മനസ്സിലാക്കാന്‍ കൂടുതല്‍ ഉപകാരപ്രദമായി

  മീറ്റാശംസകള്‍

  ReplyDelete
 80. സന്തോഷം... സന്തോഷം! :)

  ReplyDelete
 81. നിങ്ങള്‍ മീറ്റിനു പോണില്ലേ?"
  മരം മാത്രമല്ല; മരുഭൂമിയും മദീനഖലീഫയും വരെ കോച്ചുന്ന നല്ല ജമണ്ടന്‍ തണുപ്പത്ത് , സാന്‍റ് വിച്ച് പൊതിഞ്ഞപോലെ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിയ എന്നെ വിളിച്ചു ഉണര്‍ത്തുകയാണ് ശ്രീമതി!
  "എണീറ്റ്‌ മീറ്റിനു പോ മനുഷ്യാ......"

  ഇസ്മായില്‍ജി: നിങ്ങളുടെ ബ്ലോഗ്‌ മീറ്റ് പോലെ തന്നെ ഈ വിവരണവും നന്നായി. മിക്കവരെയും യഥാര്‍ത്ഥ ഫോടോ വെച്ച് കാണിച്ചു തന്നല്ലോ..
  പ്ലേഗ് മീറ്റിങ്ങുകള്‍ തുടരട്ടെ.. കൂട്ടായ്മയും സൌഹൃത 'തണലും' എല്ലായിടത്തും വ്യാപിക്കട്ടെ..
  ആശംസകള്‍..

  ReplyDelete
 82. ബ്ലോഗ് മീറ്റിന്റെ പടങ്ങള്‍ നന്നായി. പിന്നെ “ പെട്ടിപ്പാട്ടിന്റെ മുന്നിലെ പട്ടിയെ ”ഇഷ്ടപ്പെട്ടു!.അല്ലെങ്കിലും ചിലപ്പോള്‍ ഈ ബ്ലോഗ് ഒരു കുടുംബം കലക്കിയാവാറുണ്ട്. ഇവറ്റക്കറിയുമോ ഒരു ബ്ലോഗറുടെ മാനസികാവസ്ഥ!

  ReplyDelete
 83. Njan karuthi enne phone vilichu vayichu nokki abiprayam parayan paranjapol..pavam aarum vayikunnundavilla ennu karuthi vannapo ethentha...enthayalum u put it in a difft way ...nannayittundu ...

  ReplyDelete
 84. പരിചയപ്പെടുത്തലുകള്‍ ഉപകാരപ്രദമായി,
  ഈ മീറ്റിനു നാരങ്ങാ വെള്ളം മാത്രേ കിട്ടിയുള്ളൂ? കടിച്ചു പറിക്കാന്‍ ഒന്നും കിട്ടിയില്ലേ?
  ഏത് പണ്ടാരക്കാലനാ മീറ്റ് ഓര്‍ഗനൈസ് ചെയ്തത്?

  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete
 85. ബ്ലോഗിലൂടെ മാത്രം പരിചയമുള്ള ഒരു പാട് പേരെ നേരിട്ട് കാണാന്‍ സാധിച്ചു.

  താങ്ക്സ് ഇസ്മായീല്‍ ഭായ് ...

  ReplyDelete
 86. ഒരു നല്ല സൌഹൃദ സായാഹ്നം തന്ന എല്ലാവര്ക്കും നന്ദി.
  ഓര്‍മ്മകളിലേക്ക് എടുത്തു വെക്കാവുന്നതു.

  ചിന്തകളുടെയും രുചികളുടെയും സമാനതകള്‍ തന്നെ ആവണം നിമിഷങ്ങള്‍ക്കകം മഞ്ഞുരുകി സൌഹൃദത്തിന്റെ ഊഷ്മളത പടര്‍ത്തിയത്.
  കാലങ്ങളുടെ സൗഹൃദം പങ്കുവെച്ചവരെ പോലെ...
  സന്തോഷം!

  ഇസ്മയില്‍ ഭായ് പോസ്റ്റ്‌ കലക്കന്‍!
  ഫോട്ടോസും കൂടെ ലിങ്ക്സും കൊടുത്തത് ഉചിതമായി.
  അവസാനത്തെ ഫോട്ടോ ആണ് ഞെട്ടിപ്പിച്ചത്.

  പക്ഷെ മാര്‍ക്ക് മുഴുവന്‍ ബീവിയുടെ കംമെന്റ്സിനു പോയി ട്ടാ..

  പിന്നെ മീറ്റിന്റെ ഈറ്റിന്റെ ഫോട്ടോ ഇടാഞ്ഞതെന്തേ?
  തിന്നുന്ന തിരക്കില്‍ മറന്നു പോയിക്കാണും! അതോ ഫോട്ടോ എടുക്കാന്‍ വന്നപ്പോഴേക്കും എല്ലാം കാലിയായോ?
  വിവിദ തരം സമൂസകളുടെ (പച്ചക്കറി, സബ്ജി, വെജിറ്റബിള്‍ - ശ്രദ്ധേയന്റെ ഭാഷ്യം!!) ഫോട്ടോ കൂടി ആവാമായിരുന്നു. ;)

  ReplyDelete
 87. മീറ്റ്‌ വിശേഷങ്ങള്‍ നേരത്തെ വായിച്ചു.
  മലയാളം ട്രാന്‍സലേറ്റര്‍ ഒടുക്കത്തെ പണിമുടക്ക്‌.
  അതുകൊണ്ട് തന്നെ പത്തിരിയും കോഴിക്കറിയും കഴിച്ച ചൂടോടെ അഭിപ്രായം പറയാന്‍ പറ്റിയില്ല.
  വിവരണം , പങ്കെടുത്തവര്‍, അവരുടെ ബ്ലോഗുകളുടെ ലിങ്ക് ,എല്ലാം കൂടി നല്ല പോസ്റ്റ്‌. ഒരു മീറ്റ്‌ കൂടിയ സുഖം ഉണ്ട്.
  ആ റിയാസ് ഇട്ട കുപ്പായം . ന്‍റെ പടച്ചോനെ. ..?

  ReplyDelete
 88. ഫോട്ടോകള്‍ വളരെ നന്നായി ...
  പത്തിരിയും കോഴിയിറച്ചിയും ... കൊതിപ്പിച്ചു

  ReplyDelete
 89. കൊള്ളാം... ഞാന്‍ ഒരു കന്നിക്കാരന്‍ ..
  http://aaraaman.blogspot.com

  ReplyDelete
 90. നമ്മളെ ഒന്നും ആരും ഒരു വിവരവും അറിയിച്ചില്ല.
  ബ്ലോഗ്ഗര്‍ ആയി അംഗീകരിച്ചില്ല അല്ലെ?

  ReplyDelete
 91. ഷേര്‍ഷ ഭായ്
  താങ്കളുടെ കമന്റിനു വളരെ നന്ദി
  അതോടൊപ്പം താങ്കളുടെ വാക്കുകള്‍ ദുഖിപ്പിക്കുകയും ചെയ്യുന്നു.
  ഖത്തറിലുള്ള ബ്ലോഗര്‍മാരെ പരമാവധി പന്കെടുപ്പികാന്‍ ശ്രമിച്ചിട്ടുണ്ട് . താങ്കളെ കണ്ടെത്താന്‍ കഴിയാത്തത് ദുഖകരം തന്നെ. എന്നാല്‍ അതിനു വേണ്ടത് പ്രഥമമായി ,താന്കള്‍ തന്നെ ഈ രംഗത്ത് താങ്കളുടെ സാന്നിധ്യം അറിയിക്കുകയാണ് .
  കഴിയുന്നത്ര ബ്ലോഗുകള്‍ സന്ദര്‍ശിച്ചു കമന്റുകള്‍ ഇടുക. നല്ല വ്യത്യസ്തമായ പോസ്റ്റുകള്‍ ഇടുക.ആവഴി ആളുകള്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും താനകളെ പറ്റി അറിയുകയും ചെയും. .
  അടുത്തു തന്നെ നടത്തപ്പെടുന്ന ബ്ലോഗ്‌ ശില്പശാലയില്‍ താന്കള്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന് ആദ്യമേ അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 92. ബ്ലോഗര്‍മാരുടെ ഈ കൂടിച്ചേരലില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത് ഒരു നഷ്ടം തന്നെ.എന്ത് ചെയ്യാം..ഞാനതിനൊരു ബ്ലോഗര്‍ അല്ലല്ലോ..!!
  ബ്ലോഗെഴുത്ത് പഠിക്കണമെന്ന മോഹവുമായി കയറിച്ചെന്നത് സിദ്ധീക്ക് തോഴിയൂരിന്റെ [സിദ്ധിക്ക]മടയില്‍.ഒടുവില്‍.............
  എന്തായാലും അടുത്ത മീറ്റില്‍ പങ്കെടുക്കാന്‍ പറ്റുമോന്നു ഞാനൊന്ന് നോക്കട്ടെ...ഇന്ഷാ അല്ലാഹ്

  ReplyDelete
 93. ഞാന്‍ അജ്ഞാതന്‍ ഒന്നുമല്ലാട്ടോ.
  സ്വന്തമായി ബ്ലോഗ്‌ ഒന്നും തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് കമന്റ്‌ ഇങ്ങനെ ഇട്ടെന്നു മാത്രം.
  അലി മാണിക്കത്ത്

  ReplyDelete
 94. പരിചയപ്പെടുത്തല്‍ നന്നായി-നല്ലപാതിയുടെ സ്നേഹപ്രകടനം അതിലും നന്നായി.

  ReplyDelete
 95. അപ്പോ, ഈ ബ്ലോഗ്ഗേര്‍സ് എല്ലം ഖത്തറുകാരാ?
  കൊള്ളാമല്ലൊ.

  ReplyDelete
 96. കൂടുതല്‍ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ കൂടി ഈ പോസ്റ്റ് കാരണമായി.വിവരണം നന്നായിട്ടുണ്ട്.ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ ദുഖ:മുണ്ട് .എല്ലാഭാവുകങ്ങളും.....

  ReplyDelete
 97. ഈ കൂട്ടായ്മക്ക് എന്റെ കൂട്ട്

  ReplyDelete
 98. Blog Meet Oru Fasting Meet aayirunnu Alle !! Nannayittundu intruction !

  ReplyDelete
 99. ആഹാ! ഞാനെത്തിയപ്പോഴേക്കു സെഞ്ചുറിയടിച്ചു നില്‍ക്കുകയാണല്ലേ? ബ്ലോഗ് മീറ്റിന്റെ വിശേഷങ്ങള്‍ സരസമായി പങ്കുവെച്ചു. വീട്ടുവിശേഷങ്ങള്‍ ബഹുരസം!
  എന്തായാലും പത്തിരിക്കു പറ്റിയ കോംബിനേഷന്‍ കണ്ടെത്തി അല്ലേ? ഫോട്ടോകള്‍ക്കൊപ്പം ബ്ലോഗ് ലിങ്ക് കൊടുത്തതു നന്നായി.

  ReplyDelete
 100. കൂടുതല്‍ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ സാധിച്ചു ..
  ............അഭിനന്ദനങ്ങൾ

  ReplyDelete
 101. This comment has been removed by the author.

  ReplyDelete
 102. പടച്ചോനെ...
  ഈ ഖത്തറു നിറയെ ബ്ലോഗർമാരാണല്ലോ!

  ReplyDelete
 103. നല്ല അവലോകനം,
  രസിച്ചുവായിച്ചു,
  പടങ്ങളും കേമം
  നന്ദി

  ReplyDelete
 104. ആഹ്! ഈ മീറ്റ് തരക്കേടില്ല!! എല്ലാ വിധ ആശംസകളും .

  ReplyDelete
 105. അക്ഷരങ്ങളുമായി അകലങ്ങളിലിരുന്ന് സംവദിച്ചിരുന്നവരുടെ സംഗമത്തെക്കുറിച്ചുള്ള വിവരണം വളരെ നന്നായിരിക്കുന്നു; അടിക്കുറിപ്പോടെയുള്ള ചിത്രങ്ങളും.

  ഇസ്മയിലിന്‍റെ സ്വന്തം നര്‍മ പ്രയോഗങ്ങള്‍ ഇപ്പോഴും മനസ്സില്‍ പൊട്ടിച്ചിരിയുണ്ടാക്കുന്നുണ്ട്.
  ഏതായാലും പുതിയ വിഭവം ഉള്ളു കുളിര്‍പ്പിച്ചു..

  ReplyDelete
 106. ഇസ്മൂജീ,
  ബൂലോകത്തെ പല "കെടാകെടിയന്മാരും" ഖത്തര്‍കാരാണല്ലേ?
  എനിക്ക് ബൂലോകഖത്തരുകാരെ ഏറെ ഇഷ്ടമാണ്.കാരണം
  ഒന്ന്- വലിയ ജാഡയില്ലാതെ പെരുമാറും(ബ്ലോഗിലെ കാര്യമാണേ).
  രണ്ട്-ബ്ലോഗിലെ നവാഗതന്മാരെ ഏറെ പ്രോത്സാഹിപ്പിക്കും.
  നാമൂസ്‌ പറഞ്ഞ പോലെ ഇവരുടെ ഫോട്ടോ കണ്ടില്ലേ.എല്ലാരും പച്ചപ്പാവങ്ങള്‍.(ശരിക്കും അങ്ങനെത്തന്നെ ആണാവോ?)
  ഒരു കാര്യം കൂടി മനസ്സിലായി-നല്ലൊരു ശതമാനം പേരും പത്തുപതിനഞ്ചു വര്ഷം മുമ്പ് പിടിച്ച ഫോട്ടോ തന്നെയാ ഇപ്പോഴും പ്രൊഫൈലില്‍ ഒട്ടിച്ചിരിക്കുന്നത്.(ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത് മുഴുവന്‍ പെമ്പിള്ളാരാന്നാവും വിചാരം. ഹും.!)

  മറ്റൊന്നു കൂടി: ഇസ്മായില്‍ ഭായിയുടെ ഫോട്ടോ കണ്ടപ്പോള്‍ നമ്മുടെ സംവിധായകന്‍ വിനയനാനെന്നു തോന്നിപ്പോയി.(ആ യക്ഷിക്കാരന്‍ തന്നെ)

  പരിചയപ്പെടുത്തല്‍രീതി "നൂതനന്‍" .
  ആശംസകള്‍..(ഇന്ന് മുതല്‍ ഞാനും ഈ തണലില്‍ കയറിപ്പറ്റുകയാണ്.)

  (എത്ര ബ്ലോഗും മീറ്റുമായി നടന്നാലും ഈറ്റിന്റെ കാര്യം വരുമ്പോള്‍ ഇങ്ങു തിരിച്ചെത്തും എന്ന് എല്ലാ സഹധര്‍മ്മിണിമാരും പണ്ടേ മനസ്സില്‍ കാണും.നല്ലോണം നിന്നാല്‍ രണ്ട് പേരുടെയും "വയറു നിറയും".അല്ലേല്‍ രണ്ട് വയറും കാലിയാകുമേ...!)

  ReplyDelete
 107. നല്ല ചേർച്ച, പത്തിരിയും പഴവും പോലെ,
  മെയിഡ് ഫോർ ഈച്ച് അതർ
  വായിച്ച് ചിരിച്ചോണ്ടിരിക്കുന്ന എനിക്ക് വട്ടായെന്ന് കണ്ടവർ
  മീറ്റിന്‌ ഈറ്റ് ഇല്ലായിരുന്നുവോ ?
  ആറ്റം ബ്ലോഗുകാരെയൊക്കെ ഫോട്ടോ) സഹിതം പരിചയപ്പെടുത്തിയത് നന്നായി.

  ReplyDelete
 108. ഈ പരിചയപ്പെടുത്തല്‍ നന്നായി...എന്നാണാവോ ഇനി ദുബായില്‍....സസ്നേഹം

  ReplyDelete
 109. നമ്മള്‍ ബ്ലോഗൊക്കെ ഇങ്ങനെ കൊട്ടിഘോഷിച്ചു പറയുമ്പോള്‍ ഹിഗ്വറ്റ എഴുതിയ ias കാരനായ എന്‍.എസ് മാധവന്‍ ദേ ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പറഞ്ഞതു കേള്‍ക്കണോ..." ബ്ലോഗ് ഏതാണ്ട് ഇല്ലാതായി കഴിഞ്ഞില്ലേ.ബ്ലോഗിനെന്തെങ്കിലും പ്രാധാന്യം കൊടുക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പു മാത്രമാണ്.വംശനാശം വന്നു കൊണഅടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്...."അങ്ങിനെ പോകുന്നു. എന്നിട്ട് അടുത്ത ചോദ്യത്തിന് ഉത്തരം ഇങ്ങനെ പറയുന്നു. മകളെപ്പറ്റി.
  "പതിനഞ്ചു ലക്ഷത്തോളം ഹിറ്റുകളുള്ള പ്രശസ്തയായ ഒരു ബ്ലോഗെഴുത്തുകാരിയാണവള്‍"

  ReplyDelete
 110. ഇന്ന് ജിദ്ദയില്‍ മീറ്റ്‌ ഉണ്ടെന്നു കെട്ട് , പവന്‍ ആഗ്രഹമുണ്ട് പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല .
  സ്നേഹാശംസകള്‍

  ReplyDelete
 111. പരിചയപ്പെടുത്തല്‍ നന്നായി.....

  ReplyDelete
 112. ശോ.. ഞാന്‍ എന്തൊരു അലസനാണ്. ഈ പോസ്റ്റ് കാണാന്‍ വൈകി. എന്‍റെ ഇഷ്ട താരങ്ങളെ ഇത്ര അടുത്തു കാട്ടിത്തന്ന ഇസ്മായില്‍ ഭായിക്ക് നന്ദി. ഈ പരിച്ചയപ്പെടുത്തലിനുമുണ്ട് ഒരു തണല്‍ ടച്. ഇതില്‍ പലരെയും ഞാന്‍ ബ്ലോഗിലൂടെ വളരെ അടുത്തറിയുന്നവരാന്. എന്നാല്‍ നേരിട്ട് ആരെയും കണ്ടിട്ടില്ല. എല്ലാവര്ക്കു എന്‍റെ ആശംസകള്‍. ഒപ്പം ഈ പോസ്റ്റിനും.

  ReplyDelete
 113. ശരിയ്ക്കും മിസ്സായി ഈ മീറ്റ്. കോഴിയല്ല ട്ടൊ. ബ്ലോഗ് മീറ്റ്. ഇസ്മായിൽക്കാ, വരാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരെയും ഇങ്ങനെ പരിചയപ്പെടാൻ കഴിഞ്ഞല്ലോ. ഒരുപാട് നന്ദി.

  ReplyDelete
 114. പങ്കെടുത്തവരുടെ പടവും ലിങ്കും ഇട്ടതു നന്നായി.

  ReplyDelete
 115. ellam kollam.namuk patiya bharya thanee.ellarem kanan pattiyallo(photo.mikavarem ariyilla.entayalum kollam.natiloke meeting ennu vecha mukhya ajenda eating ane

  ReplyDelete
 116. ജിയോജിബ്രയുടെ പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌, ഒരു ഉദാഹരണം. നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്‌, സ്വത്ത് (property - ഭൂമി) ഭാഗം വെയ്ക്കൽ (partition). ജിയോജിബ്രയുമായി ഭൂമിയുടെ വിഭജനം എങ്ങിനെ ബന്ധപ്പെടുത്താം എന്നു നോക്കാം.

  010_GeoGebraMalayalam_Part-10_GeoGebra_in_Practical_Life_പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌

  ReplyDelete
 117. thnaks for such a nice description

  ReplyDelete
 118. നല്ല പത്തിരീം പഴവും കേഴീന്റെ കറി അടുത്ത തവണ കഴിക്കാം..ഇല്ലെങ്കിൽ നിയ്യത്തു വെച്ചോ ..ഹ ഹ..പിന്നെ ബ്ലോഗ്ഗ് മീറ്റ് വിശേഷങ്ങളും ഫോട്ടോസും ഇഷ്ടമായി..എല്ലാവർക്കും വാഴ്ത്തുക്കൾ

  ReplyDelete
 119. വിശദമായ ഈ പരിചയപ്പെടുത്തല്‍ അധ്വാനമുള്ളതാണ്
  നല്ല ശ്രമം...അഭിനന്ദനങ്ങള്‍
  ഫോട്ടോകളുടെ പിന്നാമ്പുറ വെളിച്ചം
  മങ്ങല്‍ സൃഷ്ടിച്ചു
  ഇല്ലെങ്കില്‍ ഒന്ന് കൂടെ colourful ആയേനെ

  ReplyDelete
 120. post nokkaan alpam thaamasichupoyi. kshamikkanam. apoorvam veenu kittunna nimishangalil aanu ithokke nokkunnathu.
  photos nanaayi. iyaal nalloru sankhaatakan thanneyaanu.

  Happy wishes.

  ReplyDelete
 121. വരാൻ വൈകി. എല്ലാവരുടെയും ഫോട്ടൊ കണ്ടു. എഴുതിയതും വായിച്ച് രസിച്ചു. അഭിനന്ദനങ്ങൾ.

  ReplyDelete
 122. ഇവിടെ വരാന്‍ അല്പം വൈകി.


  പത്തിരി ഉണ്ടെന്നു നേരത്തെ അറിഞ്ഞിരുന്നെങ്ങ്കില്‍ ഞാനും വന്നേനെ..

  ReplyDelete
 123. ooooh...""pathiriyum pazhavum nalla chercha...
  blogum chithravum nannayi...very good
  saeed chennara

  ReplyDelete
 124. അടിപൊളി അവതരണം.
  കുറെ ബ്ലോഗേര്‍സിനെ കാണാന്‍ പറ്റി.
  ഒടുവില്‍ എന്തായി? ഈറ്റെങ്കിലും നടന്നില്ലേ. ഹി ഹി .

  ReplyDelete
 125. ആശംസകള്‍....

  ReplyDelete
 126. ഓ, ഇത് എന്തോന്ന് മീറ്റ്‌..
  നമ്മട അവടത്തെ മീറ്റാണ് മീറ്റ്‌..(അസൂയ)
  കിട്ടാത്ത പേരയ്ക്ക പുളിക്കുക പോയിട്ട്
  മുളയ്ക്കുക പോലും നഹി..

  ReplyDelete
 127. ഞാനിത് കണ്ടിരുന്നില്ല. ഇപ്പഴാ കണ്ടത്.. ഒറ്റവാക്കില്‍ അടിപൊളി :)

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.