പൊങ്ങിയ കഥ
"ഹലോ....."
"ഹെല്ലോ......"
"ഹലോ ചാണ്ടീ...."
" യെസ്... എന്താ കുറുമ്പടീ അതിരാവിലെ ഒമ്പതരമണിക്ക്?.. എന്ത് പറ്റി?"
" എനിക്ക് ..വയ്യ ..  ..ആകെ പ്രശ്നമായി"
" അയ്യോ .. എന്തുപറ്റി ..?"
"എനിക്ക് ....എനിക്ക് ...പൊങ്ങി"
" ദൈവമേ ..എപ്പോ?"
" ഇന്നലെ ..."
"എന്നാല്‍ ഉടനെ എന്തെങ്കിലും ചെയ്യ്..അവിടെ നിന്ന് ഉടനെ മാറിക്കോ"
" അത് നടപ്പില്ല. ഈ നിലയില്‍ എനിക്ക് പുറത്തിറങ്ങാന്‍ പറ്റുമോ ചാണ്ടീ ? മാത്രവുമല്ല; ശരിക്ക് വസ്ത്രം ധരിക്കാന്‍ കൂടി കഴിയുന്നില്ലല്ലോ !!"
" പൊങ്ങിയത് മറ്റുള്ളവര്‍ കണ്ടോ?"
"കണ്ടു .. കമന്റ്സ് പറയുകയും ചെയ്തു.."
"എന്ത് പറഞ്ഞു?"
" ഭാര്യ പറഞ്ഞു- ഇപ്പൊ പഴുത്ത പാവയ്ക്ക പോലെ ഉണ്ടെന്ന്. മാത്രമല്ല; 'ഗ്രാമര്‍' ഒക്കെ പോയെന്ന്.....!!".
" ഹ .. ഹ ..കമന്റ്സ് സൂപ്പര്‍."
" 'ഗ്രാമര്‍ എനിക്ക് പണ്ടേയില്ല. അക്ഷരത്തെറ്റുകള്‍ വേണ്ടുവോളമുണ്ട് താനും' എന്ന്  പറയണമെന്നുണ്ടായിരുന്നു. പക്ഷെ ബ്ലോഗുസാഹിത്യം അവള്‍ക്കറിയാത്തത് കൊണ്ട് വേണ്ടെന്നുവച്ചു"
" അത് നന്നായി.  ഏതായാലും , ഒരു ഡോക്ടറെ കാണിക്കാമായിരുന്നില്ലേ ?"
" അതിനു പുറത്തിറങ്ങാന്‍ പറ്റണ്ടേ? ഒരു ഡോക്ടറെ ഫോണ്‍ ചെയ്തു  ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നു, ഇതൊക്കെ  സര്‍വ്വസാധാരണം ആണെന്നും ഇതിനു പ്രത്യകിച്ചു മരുന്നൊന്നുമില്ലെന്നും.   വേണേല്‍ പുരട്ടാന്‍ ഒരു ലോഷന്റെ പേരും പറഞ്ഞുതന്നു."
"എന്നാല്‍ ഒരു കാര്യം ചെയ്യൂ ..ഞാന്‍ കുറച്ചു  ഇലകള്‍ കൊടുത്തയക്കാം അത്  കൊണ്ട് തടവി നോക്കൂ. നല്ല സുഖം കിട്ടും ."
"ഇല കൊണ്ട് തടവിയാല്‍ കൂടുതല്‍ പൊങ്ങുകയല്ലേ  ചെയ്യുക ചാണ്ടീ ...?"
" അല്ല. പണ്ട് ഞാന്‍ വെടിവയ്ക്കാന്‍ പോയതിനു ശേഷം എനിക്കും രണ്ടാഴചയോളം പൊങ്ങിയിരുന്നു. എന്നിട്ട് ഇതു പരീക്ഷിച്ചിരുന്നു".
" ഭാര്യക്ക് ഇപ്പോള്‍ എന്നെ കണ്ടിട്ടു തന്നെ പേടി ആവുന്നത്രേ!!"
" അപ്പൊ കൂടുതല്‍ പൊങ്ങിക്കൊണ്ടിരിക്കുകയാണോ?"
" അതെ, മാത്രവുമല്ല ഈയിടെ വല്ലാത്ത തരം സ്വപ്‌നങ്ങള്‍ കാണുന്നു. കൂടാതെ, എല്ലാവരോടും പ്രത്യകിച്ചു എന്റെ ബ്ലോഗുസുഹൃത്തുക്കളോട് പതിവില്ലാത്ത ഒരു സ്നേഹം ഇപ്പോള്‍  തോന്നുന്നു! എല്ലാവരെയും കണ്ടു ആലിംഗനം ചെയ്യാനും ഉമ്മവയ്ക്കാനും മനം തുടിക്കുന്നു! എനിക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിക്ക് അവരോട്  എന്റെ ആഗ്രഹം ഒന്ന് തുറന്നു പറയാമോ?"
" വളരെ ശരിയാ ....ഞാനേതായാലും പിന്നെ വരാം. കുറുമ്പടി  ഈ വിവരം വച്ചു ഒടനെ ഒരു പോസ്റ്റിടൂ...ആഗ്രഹം നടക്കും. പൊങ്ങിയ ഒരു ഫോട്ടോയും ഒരു ഉറപ്പിനു ചേര്‍ത്തേക്ക് ...."
" അത് വേണോ  ചാണ്ടീ.....?  ആളുകള്‍ അതിന്റെ  പുറത്തു കമന്റ്സ് ഇട്ടു കളിക്കില്ലേ?
" കുറുമ്പടീക്ക്  കമന്റ്സ് വേണ്ടേല്‍ ഇങ്ങോട്ട് റിവേര്‍ട്ട് ചെയ്തേക്ക്. അങ്ങനെയെങ്കിലും എനിക്കല്‍പ്പം കമന്റ്സ് കിട്ടട്ടെ!ഹല്ലാ പിന്നെ !!"
"കഷ്ടം!! പൊങ്ങിയവന് പ്രാണവേദന. പൊങ്ങി താണവന്  കമന്റ് വായന !! ..."

77 comments:

 1. നാണമില്ലാത്തവന് ചിക്കന്‍പോക്സ് വന്നാല്‍ അതും ഒരു പോസ്റ്റ് ആക്കും!

  ReplyDelete
 2. ചിക്കന്‍ കഴിച്ചാലും, ചിക്കന്‍ കാഷ്ടിച്ചാലും പോസ്റ്റ് ആക്കുന്നവര്‍ ഉണ്ടല്ലോ .അതുകൊണ്ട് ഇതും .സാരമില്ല ..സഹിക്കാന്‍ ജീവിതം ബാക്കി കിടക്കുകയല്ലേ കുറുംപടീ....:)

  ReplyDelete
 3. “പൊങ്ങിത്തുടങ്ങിയപ്പോഴേ....ചിക്കന്‍ പോക്സുമണത്താരുന്നു...!!
  അനുഭവം ഗുരു...!!”

  ഇഷ്ട്ടപ്പെട്ടു.
  ആശംസകള്‍...!!

  ReplyDelete
 4. ഏതായാലും വൈദ്യര്‍ക്കു(കളരി മര്‍മാണി ) തന്നെ പൊങ്ങിയല്ലോ..അങ്ങനെ നില്ലക്ക്ട്ടെ കുറച്ചു നാള്‍ ..ചാണ്ടി വെടി വച്ചെന്നു കരുതി വൈദ്യര്‍ പനിക്കാന്‍ നോക്കിയാല്‍ പണി പാളും എന്ന് മനസിലായില്ലേ ...:)
  അല്ലെ ചാണ്ടീ (ഹോ ! ചാണ്ടി തന്നെ വീണ്ടും കേമന്‍..അതൊരു ഒന്ന് ഒന്നര വെടി ആയിരുന്നല്ലോ ! )

  ReplyDelete
 5. പൊങ്ങിയ സമയത്ത് ചാണ്ടിയെ വിളിക്കാന്‍ തോന്നിയതിന്റെ യുക്തിയെന്താണ് ഇസ്മായില്‍ ഭായ്? :))

  ഫോട്ടോ കണ്ടപ്പോള്‍ തോന്നിയത്‌ :

  എന്തൊക്കെയായിരുന്നു!! പ്രാണായാമം, വിപരീത കരണീമുദ്ര, ശീര്‍ഷാസനം, പത്മാസനം... ഒടുവില്‍ ഭായ് എന്തായീ...?? ശവാസനം!! :)

  ReplyDelete
 6. എന്നിട്ട് താണോ..? ചൂടുകൂടിയിട്ടാണോ?

  ReplyDelete
 7. @ശ്രദ്ധേയന്‍..
  ഒരിക്കല്‍ പൊങ്ങുന്നത് ശരീരത്തിന് നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നു. ദൈവം സഹായിച്ചു താങ്കള്‍ക്കും പൊങ്ങാന്‍ ഇടയാവട്ടെ!

  ReplyDelete
 8. ഞാനും എന്തൊക്കെ കളി കളിച്ചെന്നറിയോ ഒന്ന് പൊങ്ങാന്‍ വേണ്ടി. മീനും ഇറച്ചിയും കഴിച്ചാല്‍ പൊങ്ങുമെന്ന് കേട്ട് കുറേ കഴിച്ചു. പൊങ്ങിയില്ല. ചൂട് കാരണമാണത്രേ വല്ലാതെ പൊങ്ങുന്നത്.

  കുറേമുന്‍പ് ദേരയില്‍ താമസിക്കുംബോള്‍ ഫ്ലാറ്റിലെ അഞ്ച്പേര്‍ക്കും ചിക്കന്‍പോക്സ് വന്നു. വരാണെങ്കില്‍ അങ്ങ് വരട്ടേന്ന് കരുതി അവരുടെ കൂടെ തന്നെ നിന്നു. പക്ഷേ എനിക്ക് മാത്രം വന്നില്ല.

  ReplyDelete
 9. ഇങ്ങനെ ഒരു പോസ്റ്റ് ഞാന്‍ നേരെത്തെ പ്രതീക്ഷിച്ചതാണ്
  ഏതായാലും പൊങ്ങിയ കഥ ആയത് കൊണ്ട് കുറച്ചു മൈലേജ് കൂടി ഉണ്ടാക്കാമായിരുന്നു
  സൂപ്പെര്‍ ഹിഹി

  ReplyDelete
 10. ഹ ഹ...അടിപൊളി...ഒരു നല്ല മനുഷ്യനെക്കൂടി ബെടക്കാക്കിയപ്പം ചാണ്ടിക്കെന്തു സന്തോഷം :-)
  അതൊക്കെ പോട്ടെ...താണത് പൊന്താന്‍ മരുന്നുണ്ട്...പൊന്തിയത് താഴാന്‍ മരുന്നുണ്ടോ??
  രമേശേട്ടന് അറിയാമായിരിക്കും..

  ReplyDelete
 11. പണ്ട് എന്റെ മോള്‍ക്ക്‌ ചിക്കന്‍ പോക്സ് വന്ന് മാറിയ ഉടനെ,എനിക്കിപ്പോ പൊങ്ങും ഇപ്പൊ പൊങ്ങും എന്ന് വിചാരിച്ചു കുറേ നാള്‍ കാത്തു നിന്നു.ശരീരത്തില്‍ കാണുന്ന ഓരോ കൊച്ചു കുരുവിലും ഞാന്‍ ചിക്കന്‍ പോക്സിന്റെ മുഖം കണ്ടു.അവസാനം ഇത് ഉമ്മ അറിഞ്ഞപ്പോള്‍ പറഞ്ഞു നിനക്ക് പണ്ടേ വന്നതാ ഇനി അതും കാത്തു നില്‍ക്കണ്ട!!(ഞാനന്ന് നാട്ടിലില്ലായിരുന്നു)

  ReplyDelete
 12. എന്നാലുമെന്റെ ഇസ്മായിൽ ഭായ്... നമിച്ചിരിക്കുന്നു..
  കലക്കി കടുകു വറുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ...? ചിക്കൻ അടിച്ചു അത്യാവശ്യത്തിനു പൊങ്ങി എന്നൊക്കെ അടുത്ത ദിവസം അറിഞ്ഞ ഞാൻ പോലും ആ ഫോട്ടോ കാണുന്നത് വരെ കൺഫ്യൂഷനടിച്ചു.. ഭായുടെ പല്ലാണോ പൊങ്ങിയത് അത് മുതുകാണോ എന്നൊക്കെ ഒരു നിമിഷം തോന്നിപ്പോയി..

  ഒറ്റക്കിരുന്നു ചിരിച്ച് പോയിട്ടോ

  ReplyDelete
 13. ഇവിടെ സ്ത്രീകളെയൊന്നും അധികം കാണുന്നില്ലല്ലോ...എന്താ അവര്‍ക്ക് പൊന്തില്ല എന്നുണ്ടോ....

  ReplyDelete
 14. ഹോ..... ഇതൊക്കെ എന്നാ... പൊങ്ങലാ.... അതൊക്കെ അങ്ങു നാട്ടീലല്യോ.... അവിടെയൊക്കെ നല്ല മുഴുത്ത തക്കാളി പോലല്യോ.. പൊങ്ങുന്നത്...

  അണ്ണാ ഇനി കുളിച്ചിട്ടു ബ്ലോഗ്യാമ്മതീ ട്ടോ....

  ReplyDelete
 15. പൊങ്ങിയകഥ ഒരു താഴ്ന്നകഥയാകതെ ഒപ്പിച്ചതാ പൊക്കം ..!!

  ReplyDelete
 16. അപ്പൊ ഇതായിരുന്നു കുറച്ചു ദിവസം ബൂലോകത്ത് കാണാതിരുന്നത് അല്ലെ.

  ReplyDelete
 17. "പൊങ്ങിയത്" തുറന്നു പറഞ്ഞല്ലോ...അത് തന്നെ വലിയ കാര്യം അല്ലെ...? നാണിച്ച് ഇരുന്നെങ്കില്‍ നമ്മള്‍ അറിയുമായിരുന്നോ? എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനി താണു കൊള്ളും, പേടിക്കേണ്ട....

  ReplyDelete
 18. പൊങ്ങലും താഴലും ഒക്കെ കഴിഞ്ഞല്ലോ? ഒരിക്കൽ ഞാനും അനുഭവിച്ചതാ ഈ പൊങ്ങൽ!

  ReplyDelete
 19. അയ്യേ..........മാന്യന്‍മാര്‍ക്ക് ഈ വഴിയില്‍കൂടി നടക്കാന്‍ പറ്റുമോ? പറ്റുമോന്ന്...... (ചിക്കന്‍ പിടിപെട്ടാല്‍ എന്ത് ചെയ്യുമെന്ന് കരുതിയാ......)
  കാച്ചിയ എണ്ണ, കുളി, സോപ്പ്‌.... ഇതൊക്കെ ഒഴിവാക്കണം.... രോഗം കൂടും...അത് കൊണ്ടാ.... :-)
  ഏതായാലും താന്നല്ലോ....... ഇനി പൊങ്ങുവാണേല്‍ ആര്യവേപ്പിന്റെ ഇല കുറെ കരുതിക്കോ... കുറുന്തോട്ടിക്ക് വാതം വന്നാല്‍ എന്ത് ചെയ്യാനാ ?

  ReplyDelete
 20. ഞമ്മക്കൊക്കെ ഇത് പണ്ടേ പൊങ്ങിയതാ .. അപ്പൊ ഇവിടെ ചിക്കന്‍ പോക്സ് ഒരു ചിക്കന്‍ പോസ്റ്റായി .. ഇല കൊണ്ട് തടവിയും ഇലയില്‍ കിടന്നും അസുഖത്തെ നല്ല സുഖത്തില്‍ ആക്കുമെന്ന് കേട്ടിട്ടുണ്ട് ... വീണിടം വിഷ്ണു ലോകമാക്കുന്ന രീതി കൊള്ളാം ... ഇവിടെ അധികം നില്‍ക്കുന്നില്ല ഇനിയും ഇത് പകര്ന്നലോ .. കാലം വല്ലാത്തതാണെ...

  ReplyDelete
 21. ഇതൊക്കെത്രെ പൊന്ത്യാലും...ഒന്തോരം പൊങ്ങും ഭായ്..?

  ReplyDelete
 22. അയ്യോ..എന്നിട്ട് സുഖമായോ...
  ദൈവം നല്ലത് വരുത്തട്ടേ..

  ReplyDelete
 23. പൊങ്ങി... കാല്പാദം മുതൽ ശിരസ്സ് വരെ;പൊങ്ങൻപനി. വളരെ വേഗം താഴാനും കുഴികൾ നികരാനും പ്രാർഥിക്കുന്നു....

  ReplyDelete
 24. എന്റെമ്മോ എത്രയും പോങ്ങിയോ ?...

  ചന്ടികുന്ജ് പറഞ്ഞപോള്‍ ഞാന്‍ കരുടിയദ് മുന്ടെടുകനെല്ലാം പറ്റുനുണ്ടാവും എന്നായിരുന്നു.....

  ReplyDelete
 25. എന്താണേലും ഒരു പോസ്റ്റിനുള്ള വക കിട്ടിയല്ലോ...
  കൊള്ളാം. നന്നായി എഴുതി...........

  ReplyDelete
 26. @@ചാണ്ടി :നിങ്ങളൊക്കെ ഓരോ എടങ്ങേറ് ഉണ്ടാക്കിവച്ചിട്ട് സഹായിക്കണേ എന്ന് പറഞ്ഞു കരഞ്ഞു വിളിച്ചപ്പോള്‍ മരുന്ന്നു തപ്പിക്കൊണ്ടു വന്നു തന്ന എന്നെ വേണം തല്ലാന്‍ ..അതെ എനിക്കിത് വേണം ചാണ്ടീ ..:)

  ReplyDelete
 27. ആദ്യ കമന്‍‌റിനോട് യോജിക്കുന്നു. ആഫാസന്‍...അശ്ലീലന്‍..ച്ഛായ് :p

  ജീവിതത്തിലൊരിക്കല്‍ കിട്ടണ സൌഭാഗ്യമല്ലെ. ചിലവുണ്ട് ട്ടാ ;)

  ReplyDelete
 28. ഞാനിത് നേരത്തെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, വൈകിയതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നെ ഒള്ളൂ... കാരണം, ഇത്രമേല്‍ രസത്തോടെ വായിക്കാനുള്ള വക നല്‍കിയല്ലോ..?

  പിന്നെ, കൂട്ടരേ.....
  കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ഈ 'പൊങ്ങിയവന്‍' എന്നെ കാണാന്‍ വന്നിരുന്നു. സാധാരണ ഗതിയില്‍ വെളുക്കെ ചിരിച്ചു മണിക്കൂറുകളോളം ഞാനുമൊത്തു സംസാരിക്കാന്‍ സമയം കണ്ടെത്തുന്ന ഈ വിദ്വാന്‍ അന്നേ ദിവസം മുഖവും പൊത്തിപ്പിടിച്ചു മണവാട്ടിയെപ്പോലെ നാണം കുണുങ്ങി ചിത്രം വരയുകയായിരുന്നു..!! മാത്രമോ ശരവേഗത്തില്‍ തിരികെ പോവുകയും ചെയ്തു. കാരണം പറഞ്ഞതോ.. ഞാന്‍ കുളിച്ചിട്ടില്ലാ എന്ന്.
  ഇപ്പോള്‍, കുളിയും നനയും എല്ലാം കഴിഞ്ഞൂന്നാ തോന്നുന്നത്.

  എന്നാലും, ആ 'ചുന്ദര മോന്ത' മുഴുവന്‍ കറുത്ത പുള്ളികളായല്ലോ...???

  ReplyDelete
 29. തണലേ, മരുന്ന് പറഞ്ഞു തരാം. കഴിച്ചാല്‍ രണ്ടാഴ്ച്ച കൊണ്ട് സുഖാവും. ഇനി മരുന്നൊന്നും കഴിച്ചില്ലെങ്കില്‍ 14 ദിവസം കൊണ്ട് ഭേദമാവും. ഏതാ വേണ്ടേന്ന് തീരുമാനിച്ചിട്ട് അറിയിക്കൂ....( എന്നാല്‍ പിന്നെ ഒരു കുക്കുടാസനം ചെയ്തു നോക്കിയാലോ? ഹ ഹ ഹ )

  ReplyDelete
 30. ഇസ്മയില്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല അസുഖം പൂര്‍ണമായും മാറി എന്ന് വിശ്വസിക്കുന്നു ............


  പിന്നെ അല്പം അശ്ലീല ചൊവയില്ലേ എന്നൊരു സംശയം .കോമഡി ക്ക് അശ്ലീലം വേണോ ?

  ReplyDelete
 31. പൊങ്ങിയത് പഴയപടി ആവാൻ യോഗ പരീക്ഷിച്ച് നോക്കാമായിരുന്നോ?
  ഒരു സംശയം, ഇതിന് കാരണം ഒരിനം വൈറസ് ആയതിനാൽ ഇന്റർനെറ്റ് വഴി പകരുമോ?

  ReplyDelete
 32. ഹൌ ന്റമ്മോ..
  സമ്മയ്ച്ചണം ങ്ങളെ..
  ഇങ്ങനാണെങ്കി ഇങ്ങളോടൊന്നും പറയാന്‍ പറ്റൂലല്ലോ..
  അതും പോസ്ടാക്കും..

  ReplyDelete
 33. അപ്പോ സംഭവം ചാണ്ടിച്ചായന്റെ കഥയുടെ സൈഡെഫ്ക്റ്റ് ആവുംല്ലേ...ആവും ...അമ്മാതിരി വെടിയല്ലേ മൂപ്പരുടെ....:((

  ReplyDelete
 34. ആദ്യം വരേണ്ടതായിരുന്നു... താഴ്ത്താന്‍ മരുന്നുമായി.
  ഇനിയിപ്പോ ഇങ്ങനെയൊക്കെ അങ്ങ് പോട്ടെ...
  എന്തായാലും വന്നത് ചിക്കന്‍ പോക്സ് ആയത് നന്നായി... വല്ല
  -കുരുവോ മറ്റോ ആയിരുന്നെങ്കില്‍...

  ReplyDelete
 35. athukondanu ee vazhikkonnum kanathathu , alle?

  ReplyDelete
 36. ഇവിടെ കമന്റിടാന്‍ തന്നെ പേടിയാവുന്നു,ഇനി അതു വഴിയെങ്ങാനും പൊങ്ങിയാലൊ? എന്നാലും വല്ലാത്തൊരു “പൊങ്ങല്‍ ”തന്നെ!. ഏതായാലും ഈ പൊങ്ങല്‍ കൊണ്ടൊരു ഗുണം കിട്ടി. പണ്ട് അയക്കാമെന്നേറ്റു മറന്നു പോയ ഫോട്ടോകളെല്ലാം അയച്ചു കിട്ടിയല്ലോ? . അതു പോലെ വീട്ടില്‍ കുറെ പെന്‍ഡിങ്ങ് വര്‍ക്കും തീര്‍ത്തു കാണുമല്ലെ?.ഇവിടെ കൊടുത്ത ഫോട്ടോ സൂപ്പര്‍,ആരാ ഫോട്ടോ ഗ്രാഫര്‍? ശ്രീമതി തന്നെയാവും!

  ReplyDelete
 37. മലയാളിയുടെ മുങ്ങിയ കഥകളാണു നാം പലപ്പോഴും കേൾക്കാറ്. അതിൽ നിന്നും വ്യത്യസ്തമാണു ഇസ്മായിലിന്റെ പൊങ്ങിയ കഥ.
  സത്യത്തിൽ പൊങ്ങിയോ അതോ വെറുതെ ഒരു രസത്തിനു പോസ്റ്റിയതോ ?

  ReplyDelete
 38. ഈ പൊങ്ങിയതും വെച്ചുകൊണ്ടാണോ ഇന്നലെ ഇവിടെവന്നു കറങ്ങിയതും കൈ തന്നതുമൊക്കെ..! ഇനി എനിക്കെങ്ങാനോം പോങ്ങട്ടെ..അപ്പോ കാണാംട്ടാ..

  ReplyDelete
 39. പൊങ്ങട്ടങ്ങനെപൊങ്ങട്ടെ.......!

  ReplyDelete
 40. അയ്യോപാവം. എന്നിട്ട് ഇപ്പൊ മാറിയോ ഇസ്മയില്ക്ക? വേഗം സുഖാവട്ടെ.

  ReplyDelete
 41. പോങ്ങി അല്ലേ നന്നായി.. ഇതൊക്കെ ഒന്ന് അനുഭവിക്കുന്നത് നല്ലതാ,
  ഫോട്ടോ കണ്ടപ്പോള്‍ ഓര്ത്തു "ഹോ എന്നാ കളറ്!" എന്ന്
  പിന്നെ ഗൂഗിള്‍ സെര്‍ച്ചില്‍ പടം കണ്ടു :)
  ഒരു 'കടപ്പാട്' താങ്ങിക്കോ ചുമ്മാ ചിക്കന്റെ പിന്നലെ ഗുലുമാല്‍ കൂട്ടണ്ട.

  ReplyDelete
 42. ഈ 'മനോഹരമായ' അസുഖം വന്നു മാറിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ... അതുകൊണ്ടാവും വേഗം കാര്യം പിടികിട്ടി.. വേറെ എന്ത് അസുഖം വന്നാലും ആളുകള്‍ സഹതപിക്കുകയെങ്കിലും ചെയ്യും. ചിക്കന്‍പോക്സ് വന്നാല്‍ മാത്രം 'ലോട്ടറി അടിച്ചല്ലോ, ഭാഗ്യമാണ്, കഷ്ടകാലം മാറുന്നതാണ്.' എന്നൊക്കെയാ കേള്‍ക്കുന്നവര്‍ പറയുക... അതുകൊണ്ട് സമാധാനമായി ഇരിക്കൂ... ഇത് മാറുന്നതോടെ ഭാഗ്യം വരും എന്ന് ആശ്വസിക്കൂ... ( അപ്പൊ അതിരാവിലെ ഒമ്പതര മണിക്കെഴുന്നേറ്റു സൂര്യ നമസ്കാരം ചെയ്യുന്ന പതിവൊക്കെ അവിടെയും ഉണ്ടോ !! :))

  ReplyDelete
 43. പൊങ്ങന്‍ പൊങ്ങിയാലും....(പൊങ്ങിയ കഥ)
  ചിങ്ങന്‍ പഴുത്താലും .. ( ennum പച്ച നിറം തന്നെ, ചിങ്ങന്‍ പഴം)
  പല്ലന്‍ ചിരിച്ചാലും,....(വായ അടച്ചു പിടിച്ചാലും 32 പല്ല് ഏത് നേരവും
  പുറത്തേക്ക് തന്നെ)
  ഏതാണ്ട് ഇസ്മൈല്‍ കഥ എഴുതിയ പോലെ.

  ഓ. എന്തോന്നിന്തു..
  ഒരു മാതിരി, മഴക്കാലത്ത്‌ , ട്രോള്ളിംഗ് നിരോധിച്ചിട്ടും
  പുറം കടലില്‍ പോയി ചൂണ്ട ഇട്ടു പിടിക്കും പോലെ
  ചൂണ്ടയില്‍ കുരുങ്ങുന്നതെല്ലാം, ആഫ്രികന്‍ പായല്‍.
  പോം പറ...ഇങ്ങടെ ഒരു പൊങ്ങിയ കഥ.
  നല്ലത് എന്തേലും ഉണ്ടേല്‍ പറ..

  ReplyDelete
 44. @മാണിക്യം,
  ഈ ഫോടോ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാന്‍ സാധ്യതയില്ല. കാരണം ഇതിന്റെ 'കടപ്പാട്' എന്നോട് മാത്രമാണ്. പിന്നെ ഫോട്ടോ എടുത്ത ആളിനും...

  ReplyDelete
 45. ഒന്നു പൊങ്ങാനും സമ്മതിക്കത്തില്ല അല്ലേ..അപ്പോഴേ പോസ്റ്റാക്കിക്കളയും...എന്തൊരു കഷ്ടമാണെന്റെ ചിക്കന്‍ പോക്സ് മുത്തപ്പാ....

  ReplyDelete
 46. സാമാന്യം ബോറായിട്ടുണ്ട് കുറുമ്പടീ. എല്ലാരും ഇങ്ങനെ പൊക്കിപ്പറയുന്നത് എന്തിനാന്ന് എനിക്ക് മനസ്സിലാകുന്നില്ല.താങ്കള്‍ക്ക് നന്നായി എഴുതാനുള്ള കഴിവുണ്ട്. പല കഥകളിലും ആ സ്പാര്‍ക്ക് കണ്ടിട്ടുണ്ട്. അത് വെറുതെ ഇല്ലാതാക്കരുത്. രാജാവ് നഗ്നനാണെന്ന് ആരേലുമൊന്ന് പറയണ്ടെ.അതോണ്ടാണു ഇത്രയും എഴുതിയത്. എന്നോട് വിരോധമൊന്നും തോന്നേണ്ട കേട്ടോ.
  അസുഖം വേഗം മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 47. എനിക്ക് പണ്ടേ പൊങ്ങിയത് കൊണ്ട് ഇനി പേടിക്കാനില്ലാ

  ചിത്രം മനോഹരമായിട്ടുണ്ട്
  ഫ്രൈം ചെയ്തു സൂക്ഷിച്ചു വെച്ചോളൂ ..
  ഇനിയിങ്ങനെ ഒരവസരം കിട്ടീന്ന് വരില്ല

  ReplyDelete
 48. എന്ത് പോങ്ങിയാലും എത്ര പോങ്ങിയാലും ഗ്രാഫ് താഴയോട്ടു പോകുന്നു ...
  ഇതിനു മുന്പ് ഉള്ള പോസ്റ്റില്‍ ഒരു പോടിക്കെങ്കിലും നര്മമം ഉണ്ടായിരുന്നു
  ചിക്കെന്‍ പോക്സ് പൊന്താത്ത സ്ഥലം എവിടെ എങ്കിലും ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നത് പോലെ ഇതില്‍ പിന്നെ കണ്ടു പിടിക്കണം ഈ പറഞ്ഞത് ,ഹേതു നര്മമം .

  ReplyDelete
 49. പൊങ്ങീന്ന് പറഞ്ഞപ്പോഴെ സംഗതി പിടികിട്ടി.കാരണം നമ്മളും ഒരു പ്രവാസി ആയിരുന്നല്ലോ..,ഇനീപ്പൊ മറ്റതാണെങ്കിലും കുറുമ്പടിക്കിത്ര ധൈര്യമോ..?ഏഹെ..വഴിയില്ല..
  സംഹവം കലക്കി.

  ReplyDelete
 50. പൊങ്ങിയത്
  പൊങ്ങച്ചമായി
  പോസ്റ്റായി ഒന്നും വിടാതെ
  പിന്തുടരട്ടെ
  പെരുത്ത കാര്യം തന്നെ
  പങ്കു വച്ചതിനാല്‍ അറിഞ്ഞു
  പൊറുക്കട്ടെ വേഗം പൊരുത്ത പെടട്ടെ തമ്പുരാനേ

  ReplyDelete
 51. ഇസ്മായിൽ ജി..താങ്കളുടെ ഈ അവസ്തയിൽ നിന്നും എത്രയും പെട്ടെന്ന് ശമനമുണ്ടാകാൻ റബ്ബിനോട് തേടുന്നു..ഇതൊരു നല്ല പോസ്റ്റായ് അംഗീകരിക്കാൻ കഴിയുന്നില്ല മറിച്ച് ഇപ്പോഴുള്ള അവസ്തയെക്കുറിച്ചുള്ള അറിയിപ്പായ് കരുതുന്നു
  ..എല്ലാ നന്മയും നേരുന്നു.

  ReplyDelete
 52. പൊങ്ങിയ കഥ വായിക്കാന്‍ വന്നതാ...
  അപ്പഴല്ലേ ആ ഫോട്ടം കണ്ടത്...
  അപ്പോ പിന്നെ പൊങ്ങിയതെന്താന്നു പെട്ടെന്നു പിടി കിട്ടി
  പക്ഷെ പോസ്റ്റ്....!!!! വേണ്ടായിരുന്നു.....ഈ ആളെ പറ്റിക്കല്‍സ് പേര്...

  ReplyDelete
 53. This comment has been removed by the author.

  ReplyDelete
 54. അപ്പോള്‍ പൊങ്ങിയതാണല്ലേ. മുങ്ങിയതല്ലല്ലോ സമാധാനമായി ഇസ്മയില്‍.

  ReplyDelete
 55. ഹ..ഹ…കൂട്ടിന് ചാണ്ട്യച്ചായനും…കൊള്ളാം…പെട്ടന്ന് തന്നെ എല്ലം സുഖമാകട്ടെ…

  ReplyDelete
 56. താങ്കളുടെ രോഗം പെട്ടന്നു ഭേദമാകട്ടെ ...
  പിന്നെ ഈ പോസ്റ്റ്‌ .. ഹും ..മഹാബോരാനെന്നു പറയേണ്ടി വന്നതില്‍ ക്ഷമിക്കണം
  കഷ്ടമായിപ്പോയി കുറുംപടീ

  ReplyDelete
 57. എന്റമ്മച്ചിയേ.....

  ReplyDelete
 58. ഹായ്.. പൊങ്ങ്ണൂ താഴ്ണൂ, പൊങ്ങ്ണൂ താഴ്ണൂ... എന്താ കഥ..!! ഇനി എത്രയും വേഗം എഴുന്നെൽക്ക്വ..

  ReplyDelete
 59. ഒരിക്കല്‍ പൊങ്ങി ഉള്ളിലേക്ക് വലിഞ്ഞാല്‍ പിന്നെ കുറെ കാലത്തേക്ക് സമാധാനം കാണും..

  ReplyDelete
 60. പോസ്റ്റ്‌ നന്നായി എന്ന് എനിക്കും അഭിപ്രായമില്ല
  എന്നാല്‍ ഈ പോസ്റ്റില്‍ അശ്ലീലത ഉണ്ടെന്നു ചിലര്‍ സൂചിപ്പിച്ചു.വരികളില്‍ അങ്ങനെ കാണുന്നില്ല. വായനയില്‍ മലയാളിചിന്ത കാടുകയരുമ്പോള്‍ ആണ് അങ്ങനെ തോന്നുന്നത്.
  'മുലകുടി'എന്ന വാക്കുപോലും ഇന്ന് കേള്‍ക്കാന്‍ നമുക്ക് നാണമാണ്.
  'എന്റെ പെണ്ണ് പെറ്റു' എന്ന് ഇന്നാരെന്കിലും പറഞ്ഞാല്‍ ഭാര്യ കേസുകൊടുക്കും.
  ചില ഉദാഹരങ്ങള്‍ കൂടി ശ്രദ്ധിക്കൂ

  Don't Take It Seriously
  When the DOCTOR says, Take off your clothes.
  *********

  When the DENTIST says, Open wide.

  *********
  When the HAIRDRESSER says, Do you want it teased or blown?

  *********

  When the MILKMAN says, Do you want it in the front or the back?

  *********

  When the INTERIOR DECORATOR says, Once it's in, you'll love it.

  *********

  When the SHARE BROKER says, It will rise right up, fluctuate for a while and then slowly fall back again.

  *********

  When the BANKER says, If you take it out too soon, you'll lose interest.

  *********

  When the HUNTER says, Goes deep in the bush, shoots twice and always eats what he shoots.

  *********

  When the TELEPHONE GUY says, Would you like it On the table or against the wall?
  (കടപ്പാട്)

  ReplyDelete
 61. ഇപ്പൊ എല്ലാം ശരി ആയോ?

  പനി പിടിച്ചപ്പോള്‍ തല തിരിഞ്ഞു പോയോ
  അതോ ആശയ ദാരിദ്ര്യം ആണോ?

  ഈ ഉടായിപ്പ് നിര്‍ത്തി വായിക്കാന്‍ വല്ലതും
  ഇങ്ങോട്ട് പോരട്ടെ ഇനി..ഹ..ഹ...

  ReplyDelete
 62. ഇസ്മായില്‍ ഭായ്. അസുഖം ഭേദമായി എന്ന് കരുതുന്നു.. നര്‍മ്മം നന്നായിട്ടുണ്ട്. പക്ഷെ ആ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കുറച്ചു കൂടിപ്പോയി എന്ന് എനിക്കും തോന്നി.. എന്നെ ഇനി ആരും സദാചാരവാദി എന്നൊന്നും വിളിക്കരുതേ.. :)

  ReplyDelete
 63. ഞാന്‍ പറയാന്‍ വന്നത് തന്നെ ശ്രീജിത്ത്‌ കൊണ്ടോട്ടി പറഞ്ഞിരിക്കുന്നു.
  അസുഖം ഭേദമായി എന്ന് കരുതുന്നു.

  ReplyDelete
 64. അങ്ങനെ എങ്കിലും കുളിച്ചു എന്ന് കരുതുന്നു ... ചാണ്ടി വൈദ്യന്റെ മരുന്ന് കഴിച്ചു എഴുത്തിന്റെ ശൈലിയും വൈദ്യന്റെ പോലെ ആയോ ?

  ReplyDelete
 65. സുനില്‍ പെരുമ്പാവൂര്‍ പറഞ്ഞതില്‍ ഇത്തിരി സത്യം ഇല്ലാതില്ല. എന്നാലും, ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ചിക്കന്‍ പോക്സ് വന്നപ്പോ, സ്കൂളിലെ ഓരോ അവളുമാര്‍ക്ക് രണ്ടും,മൂന്നും പ്രാവശ്യം ചിക്കന്‍ പോക്സ് വന്ന പൊങ്ങച്ച കഥ കേട്ട് ഞാനും കുറെ പ്രതീക്ഷിച്ചു.ലീവ് ലെറ്റര്‍ വരെ ടൈപ്പ് ചെയ്തു സേവ് ചെയ്തു വച്ചു. അങ്ങനെയെങ്കിലും ജ്യൂസും കുടിച്ച് ഒരു രണ്ടാഴ്ച സീരിയല്‍ കാണാലോ എന്ന് കരുതി.എവടെ? വെറുതെ മനപ്പായസം കുടിച്ച് നാവു പൊള്ളിച്ചു.

  ReplyDelete
 66. http://punnakaadan.blogspot.com/2011/06/blog-post.html

  ReplyDelete
 67. kollallo post..pongiyaal kurunthottiyo kuruvambadiyo payattiyal mathi

  ReplyDelete
 68. പൊങ്ങിയ കഥ വായിച്ചിരുന്നു. ഇപ്പൊ താണിരിക്കുമെന്ന് വിചാരിക്കുന്നു!! :))

  ReplyDelete
 69. എന്താണ് പൊങ്ങിയതെന്ന് പറയമായിരുന്നില്ലേ... വെറുതെ മോഹിച്ചു....

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.