കണ്ടല്‍ കണ്ട Qണ്ടന്മാര്‍
ഖത്തറിലെ ഫേസ്ബുക്ക് Qമലയാളി ഗ്രൂപ്പിലെ ചില Qണ്ടന്മാര്‍ക്ക്‌ കണ്ടല്‍കാട് കാണാനൊരിണ്ടല്‍!  കേട്ടപ്പോഴേ ഞാന്‍ പറഞ്ഞു - 'ഉരുളച്ചോറു കൈവിട്ടിട്ടുള്ളംകൈ നക്കുന്ന'തെന്തിന്? നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്ന കണ്ടല്‍ചെടികള്‍ ഖത്തറില്‍ കാണാന്‍ ചുമ്മാ ഇത്രേം ദൂരം പോണത് , താനൂരിലേക്ക് ചക്ക തിന്നാന്‍ പോണപോലെ പോഴത്തരമല്ലേ ? ഖത്തറിലേക്ക് പെട്രോള്‍ കയറ്റി അയക്കുന്നതുപോലെ വിഡ്ഢിത്തമല്ലേ എന്നൊക്കെ... പക്ഷെ നല്ലഭക്ഷണം ഓഫര്‍ ലഭിച്ചപ്പോള്‍  കണ്ടല്‍ കണ്ടില്ലേലും വേണ്ടില്ല ഞാനുണ്ട് എന്ന് മണ്ടനായ ഞാന്‍....

അങ്ങനെ രണ്ടാം പെരുന്നാളിന് രണ്ടുമണിക്ക് റമദ സിഗ്നല്‍ പരിസരത്ത് എല്ലാവരും സന്ധിക്കാന്‍ സംഘാടകനായ ഒരു Qണ്ടന്‍ സുനില്‍ പറഞ്ഞപ്പോള്‍ സ്റ്റാര്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ബുഫെ കഴിച്ചു യാത്ര ആരംഭിക്കാനാണെന്ന് കരുതിയ ഞാന്‍തന്നെ മണ്ടന്‍!  പോരാഞ്ഞ് , ബ്ലോഗര്‍ നാമൂസിനെ ദോഹയില്‍ നിന്ന് കൊണ്ടുവരാനും നിര്‍ദേശം കിട്ടി. ആരും ആ സാഹസത്തിനു മുതിരാത്തതിനാലാണത്രേ എന്നോട് പറഞ്ഞത്! കാറിലിരുന്നു നാമൂസ്‌ കവിത ചൊല്ലാതിരിക്കാന്‍ ഉമ്പായിയുടെ പാട്ട് ഉച്ചത്തില്‍ വച്ചത് ഏതായാലും ബുദ്ധിയായി.

അങ്ങനെ രണ്ടുമണിയോടുകൂടി എല്ലാവരും അല്‍ഖോറിലേക്ക് പുറപ്പെട്ടു. അവിടെ ബ്ലോഗര്‍ നജീബും രണ്ടു സില്‍ബന്ധികളും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
വിശന്നിട്ടു വയ്യ. ഇനി വല്ലോം കഴിച്ചിട്ട് ബാക്കി....

കണ്ടല്‍ അല്ല, എന്ത് കുന്ത്രാണ്ടാമായാലും ഉണ്ടിട്ട് കണ്ടാല്‍ മതി 
"എങ്ങനുണ്ടായിരുന്നു ഭക്ഷണം?"
വലിയൊരു കോള് കിട്ടിയ സന്തോഷത്തില്‍ ഭക്ഷണശേഷം ഹോട്ടലുകാരന്‍ ചോദിച്ചു.

"മൊത്തത്തില്‍ തരക്കേടില്ല. പക്ഷെ ബീഫ്‌ കറി പുക ചുവക്കുന്നത് കാരണം ശാപ്പാടിനു സുഖം തോന്നിയില്ല.സാലഡ്‌ കുറച്ചു കൂടി നന്നാക്കാമായിരുന്നു. നെയച്ചോറില്‍ എണ്ണക്ക് പകരം നെയ്യ് ഉപയോഗിക്കാമായിരുന്നു" എന്ന് ഞാന്‍ .

അപ്പോള്‍, നേരിയ ഒരു ചിരിയോടെ അയാള്‍ ഇങ്ങനെ പ്രതികരിച്ചു: " ബ്ലോഗര്‍ മാരാണല്ലേ ..?" 


പുറത്തു നല്ല കാറ്റായിരുന്നു. കാറ്റിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ..(താഴെ)

ഖത്തറില്‍ ഇത്രയും ഭംഗിയുള്ള സ്ഥലം ഞാനിതുവരെ കണ്ടിട്ടില്ല. ഒരേ സ്ഥലത്തുതന്നെ തികച്ചും വിഭിന്നങ്ങളായ സുന്ദരവും ആകര്‍ഷണീയവുമായ   കാഴ്ചകള്‍ കണ്ടപ്പോള്‍ സത്യത്തില്‍ ഇവിടം സന്ദര്‍ശിക്കാത്തവര്‍ ഖത്തറില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അതൊരു തീരാനഷ്ടം തന്നെയായിരിക്കും എന്നുറപ്പ്! താഴെ കാണുന്ന ചിത്രങ്ങള്‍തന്നെ അതിനു തെളിവ്. (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്തു വലുതാക്കി കാണാവുന്നതാണ്).

 പങ്കെടുത്തവരും കഥാപാത്രങ്ങളും
രാമചന്ദ്രന്‍ വെട്ടിക്കാട്

നജീം ആലപ്പുഴ 

സുനില്‍ പെരുമ്പാവൂര്‍ അഷ്‌റഫ്‌ ചക്കോലയില്‍

നൌഷാദ് ബാവ

കനകാംബരന്‍

രാജേഷ്‌ കുമാര്‍

അനില്‍ നമ്പ്യാര്‍

കിരണ്‍

അസീസ്‌ മാസ്റ്റര്‍

രാജന്‍ ജോസഫ്‌ 

സുദര്‍ശന്‍ മാസ്റ്റര്‍

നാമൂസ്‌

സൈലേഷ് മോഹനം
ഷാനവാസ്‌ 
നികു കേച്ചേരി
ബിജു ഡേവിസ്‌

സ്റ്റീവ് 

ഇസ്മായില്‍ കുറുമ്പടി 


                     =======================================
ഇതുകണ്ടിട്ടു വല്ലതും തോന്നിയാല്‍ കുറ്റം പറയാമോ
 

ചിലര്‍ വെള്ളത്തില്‍ ....

സുദര്‍ശനന്‍ മാസ്റ്റര്‍ കവിത ചൊല്ലുന്നു

കിരണം പോലൊരു ഗാനം ..

സുനില്‍ ഭാഗവതര്‍

ഊ ഊ ഊ ഊക്കന്‍ കവിത ചൊല്ലുന്ന നാമൂസ്‌  !


പൃഷ്ഠത്തില്‍ കട്ടുറുമ്പ് കടിച്ചതിനാല്‍ ഇരിക്കാനാവാതെ  ഒരാള്‍  !

കണ്ടല്‍ കാടിലും വേണ്ടാതീനം !!

ഇവിടെ വീണ്ടും വരും  ....തല്‍കാലം വിട .

100 comments:

 1. കണ്ടല്‍ കാണാത്തവനെ കണ്ടാല്‍ മിണ്ടരുത് എന്നാ പണ്ടാരാണ്ടോ പറഞ്ഞത്!

  ReplyDelete
 2. 'ണ്ട' പ്രാസമൊപ്പിച്ച പോസ്റ്റ്‌ കലക്കി. എന്തിനധികം? കണ്ടല്‍ കാടുകള്‍ കണ്ട പോലെ മനം കുളിര്‍ത്തു. ഖത്തറില്‍ ഇത്ര നല്ല സ്ഥലം ഉണ്ടായിരുന്നു എന്നറിയിച്ചതിനും ചിത്ര സഹിതം വിവരിച്ചതിനും ഒത്തിരി ചിരിപ്പിച്ചതിനും നന്ദി.

  ReplyDelete
 3. ഏറെയാസ്വദിച്ചൊരു ദിവസം. അതിനായി പരിശ്രമിച്ച ശ്രീ സുനിലിനും നജീമിനും ഞാനെന്റെ നന്ദി അറിയിക്കുന്നു.
  അക്കൂടെ, അസീസ്‌ നല്ലവീട്ടില്‍. രാജന്‍ ജോസഫ്, സുദര്‍ശന്‍ കൊട്ടാരക്കര, ഷാനവാസ് ചോല.. തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ എന്റെ സന്തോഷത്തേയും അറിയിക്കുന്നു.

  ഇനി തണലിനോട്; സംഗതി ചിത്രങ്ങളും കൂടെ ചേര്‍ത്ത വിവരണവും എല്ലാം കേമം.
  എന്നാല്‍, ബോധപൂര്‍വ്വം നാമൂസിനെ അപഹസിക്കാനുള്ള ഈ ശ്രമത്തില്‍ ഞാന്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
  വേണേല്‍.. ശരവണയില്‍ ഒരു മസാല ദോശ ഉറപ്പ് നല്‍കിയാല്‍ ഞാനൊത്തുതീര്‍പ്പിന് തയ്യാറാണ്. അല്ലാത്ത പക്ഷം, അതിശക്തമായ സമര നടപടികള്‍ നേരിടേണ്ടി വരും ജാഗ്രതൈ..!!!

  ReplyDelete
 4. ഏത് കണ്ടൽക്കാട്ടിലേക്ക് വിളിച്ചാലും ഇങ്ങേർക്ക് തീറ്റ എന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ...

  നമൂസ് പറഞ്ഞത് പോലെ ആ ദിനം മനസ്സിൽ നിന്നു മായതെ നിൽക്കുന്നു എന്നതാ സത്യം..

  ഇസ്മയിൽ ഭായ്...ഈ പോസ്റ്റ് വായിച്ചപ്പോൾ ആ നിമിഷങ്ങൾ വീണ്ടും അയവിറക്കിയത് പോലെ :)))

  ReplyDelete
 5. "കാറിലിരുന്നു നാമൂസ്‌ കവിത ചൊല്ലാതിരിക്കാന്‍ ഉമ്പായിയുടെ പാട്ട് ഉച്ചത്തില്‍ വച്ചത് ഏതായാലും ബുദ്ധിയായി."

  ഇത്രക്കും അപകടകാരിയാണോ ഈ നാമൂസ്..


  മനോഹരമായ കാഴ്ചകൾ..!!

  ReplyDelete
 6. കാര്‍മേഘത്തില്‍ നിന്ന് മിന്നല്‍കൊടി. കണ്ടലില്‍ നിന്നും പോസ്റ്റ്. വിവരണവും ചിത്രങ്ങളും കലക്കി എന്ന് പറഞ്ഞാല്‍ അത് വഴിപാടാകും. എന്നാലും പറയുന്നു. കലക്കി.

  ReplyDelete
 7. ഭക്ഷണശേഷം ഹോട്ടലുകാരനിട്ട കമന്റെന്തായിരുന്നു Qണ്ടാ??? ;)

  ReplyDelete
 8. യു എ യിലും ഇത് പോലെ കണ്ടല്‍ ഉള്ള ഒരു സ്ഥലത്ത് പോയിരുന്നു .. കല്‍ബയാണെന്നു തോന്നുന്നു..
  നന്നായിരിക്കുന്നു വിവരങ്ങളും ചിത്രങ്ങളും.. പിന്നെ ആ പഹയന്‍ (എന്ന് വെച്ചാല്‍ പാവം എന്നല്ലേ അര്‍ഥം :)) നാമൂസിനോട് അന്ന് ഒരു കവിത ചൊല്ലിതരാമോ എന്ന് ചോദിച്ചപ്പോള്‍ പുള്ളി വളരെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറിയതെന്തിനെന്നറിയില്ല .. ഇനി പിടിച്ചോളാം.. :)

  ReplyDelete
 9. ഈ Qണ്ടന്‍മാര്‍ക്കൊപ്പം Qaണ്ടല്‍ കാണാന്‍ വരാത്തവര്‍ക്കെല്ലാം Q ണ്ടിതം തോന്നിയാല്‍ Q റ്റപ്പെടുത്താനാവില്ല . അതിമനോഹരമായ സ്വപ്ന സദൃശമാ യൊരു യാത്ര. നല്ല ഫോട്ടോസ് ..നല്ല വിവരങ്ങള്‍ ..നന്ട്രി ഇസ്മു

  ReplyDelete
 10. ആ ഭക്ഷണം മിസ് ആയെങ്കിലും മറ്റു കലാ"പ" പരിപാടികളില്‍ ചേരാന്‍ സാധിച്ചതില്‍ സന്തോഷം. എത്രയോ തവണ ഈ സ്ഥലത്തിന് 3 KM അപ്പുറത്ത് വരെ പോയിട്ടുണ്ടെങ്കിലും ഇവിടം സന്ദര്‍ശിക്കാന്‍ ഇത്രയും വൈകിയതില്‍ Qണ്ഡിതം തോന്നുന്നു.

  ReplyDelete
 11. നല്ല വിവരണം ഇസ്മയില്‍... ഈ സ്ഥലം കാണാത്തവരെ അതിനു പ്രേരിപ്പിക്കുന്ന ഫോട്ടോസ് ... ഈ സ്ഥലത്തേക്ക് അടുത്ത കാലത്ത് കൂടുതല്‍ ആള്‍ക്കാര്‍ പോകുന്നതായി കേള്‍ക്കാം ..... ചില സംശയങ്ങള്‍ കൂടി .... കുട്ടികള്‍ക്ക് നടന്നു പോകാവുന്ന സ്ഥലമാണോ , ദോഹയില്‍ നിന്ന് പോയി കണ്ടു വരാന്‍ 4-5 മണിക്കൂര്‍ മതിയാകുമോ ...

  ReplyDelete
 12. ചിത്രങ്ങള്‍ കണ്ടിട്ട് കൊതിയാവുന്നു,
  മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ.
  അതുപോലെ നല്ല വിവരണം ... :)

  ReplyDelete
 13. കുറുമ്പടി,പോസ്റ്റ് വളരെ നന്നായിരിക്കുന്നു. ചിത്രങ്ങളും.കേരളത്തിന്റെ ഒരു തനിപ്പകർപ്പ് പോലെ തോന്നിക്കുന്ന ദൃശ്യങ്ങൾ.. യാത്രയെക്കുറിച്ചുള്ള വിവരണം അല്പം കൂടി ആകാമായിരുന്നു.

  ആശംസകൾ.. :)

  ReplyDelete
 14. കൊള്ളാലോ അങ്ങനെ പെരുന്നാള്‍ അടിച്ചുപൊളിച്ചൂല്ലേ ....നാമൂസിന്ടെ കവിത അത്രക്ക് ബോറാണോ മാഷേ...കേള്‍ക്കണ്ട സാഹചര്യം വന്നാല്‍ ജഗ്ജിത് സിങ്ങ്ന്റെ ഒരു കാസ്സെറ്റ്‌ വാങ്ങി വക്കണം അതുകൊണ്ട് ചോദിച്ചതാ .......

  ReplyDelete
 15. നന്നായിട്ടുണ്ട് ഫോട്ടോസും വിവരണവും. മരുഭൂമിയുടെ അടുത്താണോ ഇത്,നല്ല ഭംഗിയുള്ള പൂക്കള്‍..

  നാമൂസിനെ കണ്ടാല്‍ ഓടിരക്ഷപ്പെട്ടോളണം അല്ലേ..പറഞ്ഞത് നന്നായി.
  പിന്നെ ഈ കുണ്ടന്‍ എന്നു പറഞ്ഞാല്‍ ചെറുപ്പക്കാരന്‍ എന്ന അര്‍ത്ഥമാണെലും അതിലെന്തോ ഒരു ശരികേടില്ലേ..?

  ReplyDelete
 16. ഈ നാമൂസിനെ എന്തിനാപ്പ ഇങ്ങള് മോശാക്കുന്നേ..

  ReplyDelete
 17. @മനോഹര്‍ജീ..

  ആബാലവൃദ്ധം നടന്നു പോകാവുന്ന സ്ഥലമാണിത്. എന്നാല്‍ ഷൂവും സോക്സും തുകല്‍ചെരുപ്പും ഒക്കെ ഒഴിവാക്കി ഹവായ് ചെരുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. വെള്ളം നനയാനുള്ള സാധ്യത ഉള്ളതിനാലാണ് ഇത്.
  ദോഹയില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രയെ ഉള്ളൂ..
  (പോകുമ്പോള്‍ കേമറ എടുക്കാന്‍ മറക്കരുത്)

  ReplyDelete
 18. ഞാനും ഒരുനാള്‍ പൈസക്കാരന്‍ ആയിട്ട് സ്വന്തമായി ഒരു കാറും "മാങ്ങി" ഇവിടെ ഒക്കെ പോകും ...!

  ReplyDelete
 19. കൂടെവന്നിട്ടും കാണാത്ത കാഴ്ച്ചകൾക്ക് നന്ദി.....
  കേഴ്ക്കാത്ത കഥകളും കൂടിയാകാമായിരുന്നു.

  ReplyDelete
 20. നല്ല പോസ്റ്റ്, ഇസ്മൂ!

  ഈ യാത്ര കൊണ്ട് കുറെ ബ്ളോഗർമാരെ പരിചയപ്പെടാൻ സാധിച്ചു.....

  കവിയെന്നതിനേക്കാൾ ഒരു കായികതാരം എന്നു തോന്നിപ്പിയ്ക്കുന്ന രാമചന്ദ്രൻ, പകൽ LNG-(Natural Gas)യും, രാത്രി ‘ഈണ’ങളുമായി മല്ലിടുന്ന കിരൺസ്, കവിതയുമായി ത്രികോണപ്രേമത്തിലകപ്പെട്ടിരിയ്ക്കുന്ന സുദർശൻ-അസീസ്-നാമൂസ് ത്രയം, ഖരാക്ഷരങ്ങൾ മാത്രമുപയോഗിച്ചെഴുതുന്ന കനകാംബരൻ, ക്യാമറയുടെ തുകല്ബാഗ് കൊണ്ടുപോലും ചിത്രങ്ങൾ ഒപ്പിയെടുക്കന്ന സൈലേഷ്, ‘ബോക്സൈറ്റ്’ പ്രശ്നത്തിൽ ഒന്ന് അടിപതറിയെങ്കിലും, നിളയെ എങ്ങനെയെങ്കിലും കര കയറ്റണമെന്ന വാശിയുമായി നടക്കുന്ന ഷാനു, വരടിയത്തുക്കാരോടുള്ള പക ഇനിയും തീരാത്ത നിക്കു, മനസ്സ് ഇരിങ്ങാലകുടയിലും, ശരീര ഖത്തറിലുമായി രാജൻ.....

  നല്ല ഒരു യാത്ര, നല്ല ഒരു അനുഭവം! ഈ സൗഹൃദം തുടരട്ടെ!

  വാല്കഷ്ണം: നാമൂസ് ഇസ്മു വിശേഷിപ്പിച്ച പോലെ അത്ര അപകടകാരിയല്ല. പ്രതീക്ഷ, ദുർഭൂതം, ഗുണകാംക്ഷ എന്നീ വാക്കുകൾ ഉപയോഗിയ്ക്കാതെ സംസാരിയ്ക്കണം എന്ന നിബന്ധന വെച്ചാണു ഞാൻ തടി തപ്പിയത്..

  ReplyDelete
 21. കണ്ടല്‍ കാടുകള്‍ കാഴ്ചകളും ഫോട്ടോസും മനോഹരം.നമൂസിനെ ഒന്ന് കവിത ചൊല്ലാനും കൂടി സമ്മതിക്കാത്ത കുറുബടി നിന്നെ പിന്നെ കണ്ടോളം.:)എന്നാലും നമൂസേ കവിതയ്ക്ക് ഇത്ര ഊഊഊക്ക് വേണ്ടായിരുന്നു.

  ReplyDelete
 22. സത്യത്തില്‍ അസൂയ തോന്നിപ്പോയി.

  ReplyDelete
 23. 'കണ്ടല്‍ കാടിലും വേണ്ടാതീനം !!'

  ഏറെ ഇഷ്ടമായത് ചിത്രവും,ഈ അടിക്കുറിപ്പും.

  ReplyDelete
 24. എത്ര ആകര്‍ഷകമായ ഫോട്ടോകള്‍! ഇതില്‍ക്കൂടുതല്‍ എന്ത് വിവരണമാണ് വേണ്ടത്? സുനിലിനും നജീമിനും ഒരായിരം നന്ദി. പിന്നെ ഇതില്‍ നിന്ന് മൂന്നു ഫോട്ടോ ഞാന്‍ എടുക്കും എന്റെ ബ്ലോഗിലിടാന്‍

  ReplyDelete
 25. ബ്യൂട്ടിഫുൾ ഇസ്മായിൽ..മനോഹരമായ ചിത്രങ്ങൾ അതിഗംഭീരമായി ഒപ്പിയെടുത്ത ക്യാമറ,അതിനേക്കാൾ മനോഹരമായി പകർത്തിവച്ച ബ്ലോഗ്..

  ReplyDelete
 26. അടിച്ചു പൊളിച്ച പോസ്റ്റ് അടിപൊളി ആയി

  ReplyDelete
 27. ഇവിടെയും കണ്ടാല്‍ കാടുകലുന്ടെന്നു ഇന്നറിഞ്ഞു...

  നന്നായിട്ടുണ്ട്...വിവരണവും, ഫോട്ടോകളും...എല്ലാം...

  അല്ല ഒരു സംശയം... നാല് ബ്ലോഗേഴ്സ് ഒരുമിച്ചു കൂടിയാല്‍ തീറ്റ എന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു..അല്ലെ..

  ReplyDelete
 28. ഇസ്മായില്‍ക്കാ പോസ്റ്റും , ഫോട്ടോസും അടിപൊളി , അവിടെയും ഇങ്ങനെ ഒരു കണ്ടല്‍ കാടോ , കണ്ടപ്പോള്‍ അതിശയം തോന്നി , വളരെ മനോഹരമായ സ്തലം

  ReplyDelete
 29. @Khaadu,
  ചുക്കില്ലാത്ത കഷായമുണ്ടോ?
  സദ്യയില്ലാത്ത വിവാഹമുണ്ടോ?
  ഈറ്റ്‌ ഇല്ലാത്ത മീറ്റുണ്ടോ ?

  ReplyDelete
 30. ദമ്മാമിലെ സൈഹാത്ത് ഭാഗത്ത് കണ്ടൽ കുറേ ഉണ്ടായിരുന്നു. ഒഴിഞ്ഞ മരുഭൂമിയുണ്ടായിട്ടും റിയൽ എസ്റ്റേറ്റുകാർ കണ്ടൽ കുണ്ട് നിരപ്പാക്കി എരപ്പാക്കി. കണ്ടൽ കണ്ടവനെ കണ്ടാൽ മിണ്ടാൻ കണ്ടൽ കണ്ടവരുണ്ടോന്ന് ചോദിക്കേണ്ടിയിരിക്കുന്നു...

  പോസ്റ്റ് നന്നായി.

  ReplyDelete
 31. പ്രകൃതിയെ ആസ്വാദിച്ചു...വിവരണങ്ങളും കൊള്ളാം..
  മനസ്സിനും ശരീരത്തിനും ആനന്ദം നല്‍കുന്ന ഇത്തരം ഒത്തു ചേരലുകള്‍ ഇനിയും സംഭവിയ്ക്കട്ടെ..ആശംസകള്‍...!

  ReplyDelete
 32. നുമ്മ മിസ്സായി!!!

  ReplyDelete
 33. ആദ്യ വരിയിലെ Qണ്ടന്മാര്‍ക്ക്‌ എന്ന വാക്ക് വായിച്ചു Qന്താണ്ടം വിഴുങ്ങി നിന്നു. നമൂസിന്റെ വായടക്കാന്‍ ഉമ്പായിയെ കൂട്ട് പിടിച്ചത് നന്നായി. വായില്‍ തുണി തിരുകിയില്ലല്ലോ :-)

  പോസ്റ്റ്‌ നന്നായി. പോട്ടംസും.

  ReplyDelete
 34. കാറിലിരുന്നു നാമൂസ്‌ കവിത ചൊല്ലാതിരിക്കാന്‍ ഉമ്പായിയുടെ പാട്ട് ഉച്ചത്തില്‍ വച്ചത് ഏതായാലും ബുദ്ധിയായി.ഇതു അസ്സലായി,ഈ പഹയന്‍ കല്യാണവീട്ടില്‍ പോയി പെണ്ണിന്റെ ബാപ്പാക്ക് കവിത ചെല്ലികേള്‍പ്പിച്ച മഹാനാ ..(മന്‍സൂര്‍ വടിയെടുക്കല്ലേ)ഫോടോ നന്നായിട്ടുണ്ട്,ഈ കണ്ടെല്‍ കാട്ടിലെ വെസ്റ്റ്‌കണ്ടപ്പോള്‍ എനിക്ക് തിരൂര്‍ പുഴയിലെ കണ്ടല്‍ക്കാട് ഓര്‍മ്മ വന്നു

  ReplyDelete
 35. ഫോട്ടോസ് ഉസ്സാര്‍, വിവരണം ഉസ്സാര്‍... പക്ഷേ ഇങ്ങളെ ഇരുത്തം മാത്രം ഞമ്മക്ക് പുടിച്ചീല്ല്യ... ഞമ്മള് തെറ്റിധരിച്ചു...

  ReplyDelete
 36. കണ്ടല്‍ കണ്ടു അല്ലേ..!
  അല്ലേലും കണ്ടല്‍ എന്തെന്നു കണ്ടാലേ അറിയൂ..!
  വിവരണം നന്നായികൊണ്ടു.
  ആശംസകളോടെ..പുലരി

  ReplyDelete
 37. ഫോട്ടോ മനോഹരം.......വിവരണം അല്പം കൂടി ആകാമായിരുന്നു.ഖത്തറില്‍ ഇത്ര നല്ല സ്ഥലം ഉണ്ടല്ല...........മനോഹരമായ കാഴ്ചകൾ.

  ReplyDelete
 38. മനോഹരമായ കാഴ്ചകൾ

  ReplyDelete
 39. photos നന്നായിട്ടുണ്ട്..വിവരണവും...

  ReplyDelete
 40. നല്ല ചിത്രങ്ങളും വിവരണങ്ങളും.

  ReplyDelete
 41. പെരുന്നാളൊക്കെ അടിച്ചുപൊളിചൂലേ. നല്ല വിവരണം. ആസ്വദിക്കാന്‍ സുഖമുള്ള എഴുത്ത്.

  ReplyDelete
 42. എന്താണീ Q ണ്ടന്മാര്‍..നാട്ടിലൊക്കെ (മലബാര്‍ ഭാഗത്തൊക്കെ ) പറയപ്പെടുന്ന ആ കുണ്ടന്മാര്‍ തന്നെയാണോ ഇതും ? ...:)

  ReplyDelete
 43. കണ്ടൽ കണ്ടു Qണ്ടന്മാരേയും കണ്ടു.

  കണ്ടൽ കാണാൻ സ്ത്രീകളൊന്നും വരാതിരുന്നത് നന്നായി. അല്ലെങ്കിൽ കണ്ടൽ കണ്ടവരുടെ സ്ത്രീലിംഗം എഴുതേണ്ടിവന്നേനെ...!!

  ReplyDelete
 44. മനോഹരമായ ചിത്രങ്ങള്‍. കൂടെ കുറച്ചു ബ്ലോഗര്‍മാരെയും കാണാനായത് ഭാഗ്യമായി.എവിടെയും വേസ്റ്റ് ഇട്ടു നശിപ്പിക്കുന്ന ആ ചിത്രം ഒരു മുന്നറിയിപ്പാണ്

  ReplyDelete
 45. nalla post.

  padangal nannaayittundu.

  ReplyDelete
 46. അപ്പോള്‍, നേരിയ ഒരു ചിരിയോടെ അയാള്‍ ഇങ്ങനെ പ്രതികരിച്ചു: " ബ്ലോഗര്‍ മാരാണല്ലേ ..?"

  ഹ ഹാ.....കലക്കന്‍ വിവരണം...ഇത്രയും കേമമായിട്ടു ഒരു യാത്രാവിവരണം ഞാന്‍ ഇതുവരേം വായിച്ചിട്ടില്ല....പിന്നെ ഖത്തറില്‍ മുഴുവന്‍ മരുഭൂമിയാണെന്നാ ഞാന്‍ ഇത്രേം നാള്‍ കേട്ടിരുന്നെ--അപ്പൊ അവിടെ വെള്ളമൊക്കെ ഇന്ടല്ലേ...???

  ReplyDelete
 47. ഇങ്ങനെയാ ഖത്തര്‍ !!!!!!!!!!!!!!!!!
  ചിത്രങ്ങള്‍ നന്ന്, അവതരണവും

  ReplyDelete
 48. ഇസ്മായില്‍ ഭായി നിങളെ സമ്മതിച്ചു ,,ചിരിച്ചു ഒരു വഴിക്കായി ...എന്തായാലും യാത്ര ഒരു നഷ്ടമായി തോന്നിയില്ലല്ലോ ,,,,,

  ReplyDelete
 49. വിചാരിച്ച അത്ര നന്നാവാതിരുന്നിട്ടില്ല!
  :)

  ReplyDelete
 50. ലോകത്തിലെ ഏറ്റവും സുന്ദരമായ കണ്ടലുകള്‍ എന്റെ നാട്ടിലെതാണെന്ന് ചിന്തിച്ചിരുന്ന ഒരു കൂപമണ്ടുകതിന്റെ തലയ്ക്കു വെളിവ് വീഴ്ത്തിയ മനോഹര ചിത്രങ്ങള്‍,വരികള്‍ ....

  ReplyDelete
 51. ഉഷാര്‍.....നന്നായിട്ടുണ്

  ReplyDelete
 52. കലക്കി....
  അടിച്ചു പൊളിച്ചു അല്ലെ?
  ഇദേതാപ്പ ഖത്തറില്‍ ഞാന്‍ കാണാത്ത അതി മനോഹരമായ സ്ഥലം ??

  ശരി വീണ്ടും കാണാം ..ബൈ...

  ReplyDelete
 53. ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ വിവരണം അല്പം കൂടി ആകാമായിരുന്നു എന്ന് തന്നെയാണ് എന്റെയും അഭിപ്രായം . കാരണം അത്ര നന്നായിരിക്കുന്നു ഇസ്മയിലിന്റെ കണ്ടാല്‍ ദര്‍ശനം .... ആശംസകള്‍

  ReplyDelete
 54. നല്ല ഫോട്ടോകൾ.. പക്ഷെ ഒരു കള്ള ലക്ഷണം ഉണ്ട് എല്ലാവരുടെയും മുഖത്ത്:) സോറി നല്ല ലക്ഷണം സന്തോഷത്തിന്റേയ്.. മണൊഹരമായ പോസ്റ്റ്..

  ReplyDelete
 55. manoharamaya othucheral..... aashamsakal............

  ReplyDelete
 56. ഇത് ഇമ്മടെ പര്‍പ്പിള്‍ ഐലന്റ് അല്ലേ...?
  ഫോട്ടോസ് നന്നായിട്ടുണ്ട്

  ReplyDelete
 57. ഓന്റെ കുണ്ടാന്മാരെ..
  .അന്ന് നമ്മള്‍ മ ലോകത്ത് എത്തിപ്പെട്ടില്ല..
  ഇല്ലേല്‍ വിമാനം കയറി അവിടെ വന്നു നിങ്ങളോടൊപ്പം ഞാനും ഒരു കുണ്ടനായേനെ..
  പിന്നെ അലിക്കാ പറഞ്ഞപോലെ
  അഥവാ ഒരു തരുണി മണി കുണ്ടാമാരുടെ കൂടെ ക്കൂടിയാല്‍ എങ്ങനെ മലയാളീകരിക്കും??!!!

  ReplyDelete
 58. കണ്ടല്
  കണ്ടവരേയും
  കണ്ട
  കണ്ടലും
  കണ്ടു
  കണ്ടസ്കാരം!

  ReplyDelete
 59. very good and interesting

  ReplyDelete
 60. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

  ReplyDelete
 61. നെയച്ചോറില്‍ എണ്ണക്ക് പകരം നെയ്യ് ഉപയോഗിക്കാമായിരുന്നു" എന്ന് ഞാന്‍ .

  :)

  ReplyDelete
 62. കാറിലിരുന്നു നാമൂസ്‌ കവിത ചൊല്ലാതിരിക്കാന്‍ ഉമ്പായിയുടെ പാട്ട് ഉച്ചത്തില്‍ വച്ചത് ഏതായാലും ബുദ്ധിയായി.

  നല്ല ബുദ്ധിയുള്ള മണ്ട .പാവം നാമൂസ്‌ കേള്‍ക്കണ്ട ഇതൊന്നും .
  കണ്ടല്‍ കണ്ട കുണ്ടാന്മാര്‍ക്ക് മണ്ട വേണ്ട .

  "കണ്ടല്‍ കണ്ട Qണ്ടന്മാര്‍" എന്നതിലെ കുണ്ടാമാര്‍ "Q" ആദ്യം മനസ്സിലായില്ലാട്ടോ . പിന്നെ മുല്ലയുടെ കമന്റ്‌ വായിച്ചപ്പോള്‍ ഓടി .

  ReplyDelete
 63. പ്രിയപ്പെട്ട ഇസ്മായില്‍,
  മനോഹരമായ കണ്ടല്‍ക്കാടുകള്‍ എന്നും എപ്പോഴും ഇഷ്ടമാണ്. കര്‍ണാടക ഹൈവേയിലൂടെയുള്ള യാത്രകളില്‍ പുഴയരുകില്‍ ഉള്ള കണ്ടല്‍ കാടുകള്‍ മനം കുളിര്‍പ്പിക്കാറുണ്ട്.
  ഖത്തറില്‍ ഇത്രയും മനോഹരമായ സ്ഥലം ഉണ്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു. ശരിക്കും കേരളത്തില്‍ എത്തിയ പ്രതീതി. ഈ spot evideyaanu? I mean how reach there?

  ഈ ദൃശ്യവിസ്മയക്കാഴ്ച്ച ഒരുക്കിയതിനു അഭിനന്ദനങ്ങള്‍!
  പകഷെ,ഇതെന്താ പ്രവാസി മിസ്ടര്‍ കേരള മത്സരമാണോ?ആരുടേയും വാമഭാഗം കൂടെ വന്നില്ലേ?കൂട്ടിയില്ലേ?:)
  ഇനിയും ഒരു പാട് യാത്രകള്‍ ചെയ്യാന്‍ അള്ള അനുഗ്രഹിക്കട്ടെ!
  സസ്നേഹം,
  അനു

  ReplyDelete
 64. അതിനിടെക്ക് കുണ്ടാന്മാര്‍ ഇതും ഒപ്പിച്ചോ
  പണ്ടാരങ്ങള്‍ :)

  ReplyDelete
 65. മലയാളത്തില്‍ എനിക്കറിയാത്ത ഒത്തിരി പദങ്ങള്‍ ഉണ്ടെന്ന് ബ്ലോഗില്‍ വന്നപ്പൊ മനസ്സിലായി. Qണ്ടന്മാര്‍ എന്ന പദവും അതില്‍ ഒന്ന്. മുല്ലയുടെ കമന്റ് ശരിക്കും ഒരു നിഘണ്ടു പോലെ ഉപകരിച്ചു..
  Anyway good photos...ചുവന്ന പൂക്കളുള്ള പടം നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 66. കണ്ടാല്‍ കാണാന്‍ ഞാന്‍ ഒത്തിരി വൈകി.
  അവിടെയും ഉണ്ടല്ലേ ഇങ്ങിനെയുള്ള സെറ്റപ്പ് .
  ആ നാമൂസിന്‍റെ കവിത കേള്‍ക്കാഞ്ഞത് മോശമായി. :-)
  നന്നായിട്ടോ ചിത്രവും കഥയും.
  റിയാസിന്റെ കുറവുണ്ടല്ലോ.

  ReplyDelete
 67. പതിനഞ്ചു വര്‍ഷം ഞാന്‍ അവിടെ ഉണ്ടായിരുന്നിട്ട്, ഇത് കണ്ടില്ലല്ലോ എന്ന സങ്കടത്തോടെ..............

  ReplyDelete
 68. This comment has been removed by the author.

  ReplyDelete
 69. നല്ല വിവരണം

  "കാറിലിരുന്നു നാമൂസ്‌ കവിത ചൊല്ലാതിരിക്കാന്‍ ഉമ്പായിയുടെ പാട്ട് ഉച്ചത്തില്‍ വച്ചത് ഏതായാലും ബുദ്ധിയായി."

  ReplyDelete
 70. കണ്ടിട്ട് കൊതി തോന്നുന്നു,, (സെയ്‌വ് ചെയ്ത് പഠിക്കട്ടെ,,, പിന്നീട് ഡിലീറ്റ് ചെയ്തോളാമേ)
  ഇത്രയധികം കണ്ടൽ,,, അതിലധികം ബ്ലോഗ്ഗർമാർ!!!!!!

  ReplyDelete
 71. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം തിരക്കൊഴിഞ്ഞപ്പോള്‍ തണല്‍ തേടി വന്നതാണ് .കണ്ടല്‍ ഇതിവൃത്തമാക്കിയ ലേഖനവും , അതിലെ സന്ദേശവും , സൌഹൃദ കൂട്ടായ്മയും എനിയ്ക്ക് നല്ല തണല്‍ തന്നെ തന്നു . നല്ല സുഹൃത്തുക്കളെ സംഘടിപ്പിച്ച് ഇത്തരം വിനോദ വിജ്ഞാന യാത്രകളും , കവിതയും ,സംഗീതവും എന്നില്‍ എന്തെന്നില്ലാത്ത ഒരനുഭൂതി ജനിപ്പിച്ചു . അത് ജീവനുള്ള ചിത്രങ്ങളായി മാറിയപ്പോള്‍ ബ്ലോഗറോട് അതിയായ അസൂയക്ക്‌ കാരണമായി. പക്ഷെ ഇസ്മയില്‍ കുറുംപടി എന്ന ബ്ലോഗറുടെ, എഴുത്തുകാരന്റെ , പ്രതിഭയുടെ വിവരണങ്ങളിലെ പോരായ്മകളും , Q .പ്രയോഗവും ( തികച്ചും നിര്‍ദ്ധോഷകരമായ ഒരു തമാശയാണെങ്കില്‍ പോലും ) എന്നെ വെയിലത്ത് നിറുത്തി . മരുഭൂമിയിലെ കണ്ടല്‍ക്കാടും , ജലാശയവും , അങ്ങോട്ടുള്ള യാത്രയും ആശയ സമ്പുഷ്ടമായ ലേഖനമാക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമായല്ല ഞാന്‍ കാണുന്നത് . ഭാഷയിലുള്ള താങ്കളുടെ പ്രാവീണ്യം പ്രയോഗിക്കാത്തതിലാണ് അതിന്റെ മഹത്വം നിസ്സാരവല്‍ക്കരിക്കപ്പെട്ടതെന്ന് എനിയ്ക്ക് തോന്നുന്നു. ഭാവുകങ്ങള്‍ .

  ReplyDelete
 72. എന്‍റെ വീട്ടിലിരുന്നു ജാലകം തുറന്നാല്‍ ഒരു കണ്ടല്‍ കാട്ടിലേക്കാണ് കാഴ്ച ചെന്നെത്തുക.ഒരു വിധം കണ്ടലുകളെല്ലാം കണ്ടാല്‍ തിരിച്ചറിയുകയും ചെയ്യും..........ഇതിപ്പോള്‍ കുറെ കുണ്ടന്മാരെ പരിചയപ്പെടാനുമായി...........സന്തോഷം......

  ReplyDelete
 73. നല്ല ബന്ഗിയുള്ള സ്ഥലം

  ReplyDelete
 74. അപ്പോ ആഘോഷമാണ്‌

  ReplyDelete
 75. "കാറിലിരുന്നു നാമൂസ്‌ കവിത ചൊല്ലാതിരിക്കാന്‍ ഉമ്പായിയുടെ പാട്ട് ഉച്ചത്തില്‍ വച്ചത് ഏതായാലും ബുദ്ധിയായി."
  അതെനിക്കിഷ്ടപ്പെട്ടു. എന്റെ വീട്ടിലേക്കു വരുമെന്നു പറഞ്ഞ് ശ്രീമാന്‍ നാമൂസ്‌ എന്നെ ഒത്തിരി പറ്റിച്ചു.

  ഏതായാലും Q ണ്ടല്‍ കാണാന്‍ പറ്റിയല്ലോ..?

  ReplyDelete
 76. കണ്ടല്‍ കണ്ടുണ്ടായോരി ണ്ടാല്‍ മിണ്ടാവതല്ല q ണ്ട,കൊടും വേനലില്‍ തണലായി കുറെ കണ്ടല്‍ക്കാടുകള്‍ ,,,

  ReplyDelete
 77. കണ്ടല്‍ക്കാട് കണ്ടവരെ കണ്ടാല്‍ നമിക്കണമെന്നും ഏതോ പണ്ടാരൻ,പണ്ട് പറഞ്ഞീട്ടുണ്ട് കേട്ടൊ ഭായ്
  പിന്നെ
  തീറ്റ കണ്ടാ‍ൽ ,അഴകുള്ള ഏത് ബൂലോകനും കാണാത്ത ഏത് കണ്ടൽക്കാടും കണ്ടിപ്പായിട്ട് കാണൂം എന്ന് സുന്ദരമായി മനസ്സിലാക്കി തന്നിരിക്കുന്നു...
  സൂപ്പർ...!

  ReplyDelete
 78. കണ്ടല്‍ക്കാട്ടിലും വേണ്ടാദീനം...

  ReplyDelete
 79. ഞാനിത് വായിച്ചതാണ്.പക്ഷെ, എന്റെ കമന്റ് കാണാനില്ല.
  ണ്ട പ്രാസം അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  ReplyDelete
 80. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ReplyDelete
 81. കണ്ണൂരിന്റെ ഒരു എക്സ്റ്റൻഷൻ...

  ReplyDelete
 82. കണ്ടല്‍ കാണാന്‍ കഴിയാതെ പോയൊരു മണ്ടനാണിത്. ഏതായാലും ബീഫും നെയ്ച്ചോറും കഴിച്ചു കണ്ടല്‍ കാട് കാണാന്‍ കഴിഞ്ഞത് പോലെയായി പോസ്റ്റ്‌ വായിച്ചപ്പോള്‍. കാറ്റിന്റെ ഫോട്ടോ അല്പം കൂടി ക്ലിയര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി. :)

  ReplyDelete
 83. പല തിരക്കുകള്‍ കാരണം കണ്ടല്‍ കാടുകള്‍
  കാണാന്‍ വൈകി....
  എന്നാല്‍ എന്ത്? വൈകി വന്ന വസന്തം തന്നെ....
  ഈ തണലത്തു അല്‍പ നേരം....നന്ദി ഇസ്മൈല്‍...

  ReplyDelete
 84. ഇനി അവിടെ പോകണമെന്നില്ല ഭായ് ഫോട്ടോകള്‍ അത്രയ്ക്ക് സുന്ദരം , കാണാന്‍ അല്‍പ്പം വൈകി .

  ReplyDelete
 85. കണ്ടലും കണ്ട് കണ്ടല് കണ്ട Qന്ടന്മാരേം കണ്ട്.... ബല്യക്കാട്ടെ ബര്‍ത്താനോം കേട്ട് പെരുത്ത്‌ സന്തോഷായി.... :))

  ReplyDelete
 86. എത്ര സുന്ദരമായ സ്ഥലം. നല്ല ഫോട്ടോസും.

  ReplyDelete
 87. ഖത്തറിലെ ബ്ലോഗര്‍മാരുടെ ശ്രദ്ധക്ക്
  ഇതൊന്നു നോക്കൂ

  http://qatar-bloggers.blogspot.com/

  ReplyDelete
 88. പുതിയ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ.

  ReplyDelete
 89. പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

  താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

  ReplyDelete
  Replies
  1. ഇത്രയും നല്ല സ്ഥലങ്ങള്‍ ഉള്ള ഭൂമിയാണോ ഖത്തറില്‍ ഉള്ളതെന്ന് ചിന്തിച്ച് തൊണ്ണൂറ്റി അഞ്ചാമതായി അഭിപ്രായം പറയാന്‍ വന്ന ഞാന്‍ അന്തം വിട്ട് നില്‍ക്കുകയാണ്. ഈ മനോഹരമായ ഭൂ പ്രദേശം കാണാന്‍ പോയ ഭാഗ്യവാന്മാരേ! നിങ്ങള്‍ക്ക് അഭിവാദനങ്ങള്‍.

   Delete
 90. ഞാനിത് വായിച്ച് കമന്റീ ന്ന് വിചാരിച്ച് ഇരിക്ക്വായിരുന്നൂ. വെറുതേ ആ കമന്റ് ഒന്ന് കാണാമെന്ന് ചിന്തിച്ച് നോക്കിയപ്പോ അത് കാണാനില്ല. പോട്ടെ വേറെ ഇടാം. നല്ല സൂപ്പർ വിവരണം ട്ടോ, പിന്നെ ആ പ്രയോഗം 'Q'ണ്ടന്മാർ എന്നിൽ വല്ലാതെ ചിരി പടർത്തി. അതിൽ മുങ്ങിപ്പോയതാ മുന്നത്തെ കമന്റ്. എന്തായാലും ഇതിൽ വന്നോണ്ട് ഒരു പ്രത്യേക ഗുണമുണ്ടായി. നാമൂസിന്റേയും അച്ചായന്റേയും ഫോട്ടോസ് കിട്ടി. ആശംസകൾ.

  ReplyDelete
 91. സംഗതി കലക്കി

  ReplyDelete
 92. Mashe ettvum enikkishtappettathu "കണ്ടല്‍ അല്ല, എന്ത് കുന്ത്രാണ്ടാമായാലും ഉണ്ടിട്ട് കണ്ടാല്‍ മതി" enna aa sundaran prayogam thanne..
  superb ippo enthe aa vazhi kanunnila...

  ReplyDelete
 93. ഏറ്റവും വലിയ പരിസ്ഥിതി നാശം വരുത്തുന്ന ഒരു വലിയ പദ്ധതിയുടെ ഭാഗം ആയി ജോലി ചെയ്യുന്ന ആള്‍ എന്ന നിലയ്ക്ക് നിങ്ങളുടെ ഈ പരിസ്ഥിതി ബോധം ഉണര്‍ത്തുന്ന ഈ കുറിപ്പ് ഞാന്‍ നിരാകരിക്കുന്നു .

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.